Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രാഡ്മാന്‍ നിങ്ങള്‍ തനിച്ചല്ല, റെക്കോഡിനൊപ്പം ഇനി വാര്‍ണറുമുണ്ട്!! ഇതാണ് ആ റെക്കോഡ്

സിഡ്‌നി: ആസ്‌ത്രേലിയയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ ഡോണ്‍ ബ്രാഡ്മാന്‍റെ പേരിലുള്ള ലോകറെക്കോഡിനൊപ്പം ഇനി വെടിക്കെട്ട് ഓപണര്‍ ഡേവിഡ് വാര്‍ണറും.
87 വര്‍ഷം പഴക്കമുള്ള റെക്കോഡിനൊപ്പമാണ് വാര്‍ണര്‍ എത്തിയത്.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാകിസ്താനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് മിന്നല്‍ ബാറ്റിങിലൂടെ വാര്‍ണര്‍ ചരിത്രം കുറിച്ചത്.

റെക്കോഡ് ഇതാണ്

ടെസ്റ്റില്‍ ഒന്നാംദിനം ഉച്ചഭക്ഷണത്തിനു മുമ്പ് സെഞ്ച്വറി കണ്ടെത്തുന്ന രണ്ടാമത്തെ ആസ്‌ത്രേലിയന്‍ താരമെന്ന റെക്കോഡാണ് വാര്‍ണര്‍ സ്വന്തം പേരിലാക്കിയത്. ബ്രാഡ്മാനു ശേഷം ഒരു ഓസീസ് താരം പോലും ഈ നേട്ടം കൈവരിച്ചിട്ടില്ല.

ആസ്‌ത്രേലിയയില്‍ ഇതാദ്യം

ആസ്‌ത്രേലിയയില്‍ വച്ച് ആദ്യമായാണ് ഒരു താരം ടെസ്റ്റിന്‍റെ ഒന്നാംദിനം ഉച്ചഭക്ഷണത്തിനു മുമ്പ് സെഞ്ച്വറി കണ്ടെത്തുന്നത്.

പട്ടികയില്‍ വേറെയും താരങ്ങള്‍

ബ്രാഡ്മാനും വാര്‍ണറും മാത്രമല്ല ഇതിനു മുമ്പ് ഈ നേട്ടത്തിന് അവകാശികളായത്. ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം വീരേന്ദര്‍ സെവാഗ്, പാകിസ്താന്റെ മജീദ് ഖാന്‍, ഓസീസിന്‍റെ ചാള്‍സ് മക്കാര്‍ട്ട്‌നി എന്നിവരും ലിസ്റ്റിലുണ്ട്.

 2001നു ശേഷം സെവാഗ് നമ്പര്‍വണ്‍

2011നു ശേഷം ടെസ്റ്റില്‍ ഒന്നാംദിനം ആദ്യ സെഷനുമുമ്പ് ഏറ്റവും കുറഞ്ഞ ഓവറുകളില്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡ് ഇപ്പോഴും സെവാഗിന്‍റെ പേരിലാണ്. 25.3 ഓവറിനുള്ളിലാണ് സെവാഗ് 100 തികച്ചത്. വാര്‍ണര്‍ക്ക് ഇതിനായി 26.2 ഓവര്‍ വേണ്ടിവന്നു.

സെഞ്ച്വറി തികച്ചത് 78 പന്തില്‍

പാകിസ്താനെതിരേ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ 30 കാരനായ വാര്‍ണര്‍ക്കു വേണ്ടിവന്നത് 78 പന്ത് മാത്രമാണ്. 117 മിനിറ്റ് നീണ്ട ഇന്നിങ്‌സില്‍ താരം 17 ബൗണ്ടറികളും പറത്തി. 113 റണ്‍സ് നേടി വാര്‍ണര്‍ പുറത്തായി. സിഡ്‌നിയില്‍ മൂന്നാമത്തെയും കരിയറിലെ 18ാമത്തെയും സെഞ്ച്വറി കൂടിയാണ് വാര്‍ണര്‍ നേടിയത്.

ഇതിഹാസങ്ങള്‍ക്കൊപ്പമെത്താനായത് അഭിമാനകരം

ലോക ക്രിക്കറ്റിലെ ഇതിഹാസതാരങ്ങള്‍ക്കൊപ്പം എത്താന്‍ കഴിഞ്ഞത് ഏറെ അഭിമാനം നല്‍കുന്നതാണെന്ന് ഇന്നിങ്‌സിനു ശേഷം വാര്‍ണര്‍ പ്രതികരിച്ചു. ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ആദ്യ സെഷനില്‍ തന്നെ സെഞ്ച്വറി നേടണമെന്നൊന്നും പ്ലാന്‍ ചെയ്തിരുന്നില്ലെന്നും വാര്‍ണര്‍ പറഞ്ഞു.

അഭിനന്ദനപ്രവാഹം

ചരിത്രനേട്ടത്തിനൊപ്പമെത്തിയ വാര്‍ണര്‍ക്ക് ലോകമെമ്പാടുമുള്ള ആരാധകരുടെ അഭിനന്ദനപ്രവാഹമാണ്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ അവര്‍ താരത്തെ പ്രശംസ കൊണ്ടു മൂടി.

Story first published: Tuesday, January 3, 2017, 15:21 [IST]
Other articles published on Jan 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+