വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

361 റണ്‍സ് കൂട്ടുകെട്ട്!! ചരിത്രം കുറിച്ച് വാര്‍ണര്‍- ലബ്യുഷെയ്ന്‍ ജോടി... റെക്കോര്‍ഡുകള്‍ തകര്‍ന്നു

പാകിസ്താനെതിരായ ടെസ്റ്റിലാണ് സഖ്യം തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയത്

WAR

അഡ്‌ലെയ്ഡ്: പാകിസ്താനെതിരേ നടന്നു കൊണ്ടിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ റെക്കോര്‍ഡുകള്‍ കടപുഴക്കി ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍- മാര്‍നസ് ലബ്യുഷെയ്ന്‍ സഖ്യം. ഇരുവരുടെയും മാസ്മരിക ബാറ്റിങ് പ്രകടനത്തിനു മുന്നില്‍ നിരവധി റെക്കോര്‍ഡുകളാണ് പഴങ്കഥയായത്. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍-ലബ്യുഷെയ്ന്‍ സഖ്യം 361 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ എട്ടില്‍ വച്ച് ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 361 റണ്‍സാണ് ഇരുവരും വാരിക്കൂട്ടിയത്. വാര്‍ണര്‍ ഡബിള്‍ സെഞ്ച്വറിയുമായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ലബ്യുഷെയ്ന്‍ 162 റണ്‍സിന് പുറത്തായി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് രണ്ടാം ദിനം ആദ്യ സെഷനില്‍ 107 ഓവറില്‍ രണ്ടിന് 475 റണ്‍സെന്ന ശക്തമായ നിലയിലാണ്. വാര്‍ണറിനൊപ്പം (261*) മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് (34*) ക്രീസില്‍.

അവിശ്വസനീയ യോര്‍ക്കറുകള്‍, സ്ലോ ബോളുകളും ഉഗ്രന്‍... ഇന്ത്യന്‍ പേസറെ വാഴ്ത്തി മലിങ്കഅവിശ്വസനീയ യോര്‍ക്കറുകള്‍, സ്ലോ ബോളുകളും ഉഗ്രന്‍... ഇന്ത്യന്‍ പേസറെ വാഴ്ത്തി മലിങ്ക

ഡേ നൈറ്റ് ടെസ്റ്റില്‍ ഏതു വിക്കറ്റിലെയും ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് വാര്‍ണറും ലബ്യുഷെയ്‌നും തങ്ങളുടെ പേരിലാക്കി. അഡ്‌ലെയ്ഡിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്, സ്വന്തം നാട്ടില്‍ ഓസീസിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട്, ഓസ്‌ട്രേലിയില്‍ ഏതു ടീമിന്റെയും ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്, ഓസ്ട്രലിയയുടെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ മികച്ച കൂട്ടുകെട്ട്, പാകിസ്താനെതിരേ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ മികച്ച കൂട്ടുകെട്ട് എന്നീ റെക്കോര്‍ഡുകളും ഈ സഖ്യത്തിന്റെ ഉജ്ജ്വല പ്രകടനത്തിനു മുന്നില്‍ തിരുത്തിക്കുറിക്കപ്പെട്ടു.

WAR1

കഴിഞ്ഞ ആഷസ് പരമ്പരയില്‍ ബാറ്റിങില്‍ ദയനീയമായി പരാജയപ്പെട്ട വാര്‍ണറുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ പരമ്പരയിലേത്. ഓസീസ് ഇന്നിങ്‌സ് വിജയം കൊയ്ത ആദ്യ ടെസ്റ്റില്‍ അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. ഇപ്പോള്‍ പിങ്ക് ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ടെസ്റ്റില്‍ മിന്നുന്ന പ്രകടനം തുടരുന്ന ലബ്യുഷെയ്ന്‍ ഈ ടെസ്റ്റിലെ സെഞ്ച്വറിയോടെ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റ്‌സ്മാനായി മാറി. 13 ഇന്നിങ്‌സുകളില്‍ നിന്നും 800ല്‍ അധികം റണ്‍സ് താരം അടിച്ചെടുത്തു കഴിഞ്ഞു.

Story first published: Saturday, November 30, 2019, 11:19 [IST]
Other articles published on Nov 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X