ഈ പന്തില്‍ പുറത്താകുമെന്ന് വോണ്‍, പൂജാര പുറത്ത്; വോണിന്റെ പ്രവചനം ഫലിച്ചു
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യയുടെ നെടുംതൂണായ ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റ് പ്രവചിച്ച് ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണ്‍. നന്നായി പന്തെറിഞ്ഞ ലിയോണിന്റെ ഓവറിലെ അവസാന പന്തിന് മുന്‍പായിരുന്നു വോണ്‍ പ്രവചനം നടത്തിയത്. വോണിന്റെ പ്രവചനം ശരിവെച്ച് അപ്രതീക്ഷിത ബൗണ്‍സുമായി ഉയര്‍ന്നുപൊങ്ങിയ പന്തില്‍ പൂജാര പുറത്താകുകയും ചെയ്തു.
ഫോക്‌സ് ക്രിക്കറ്റിനായി കമന്ററി പറയുകയാണ് വോണ്‍. 70 റണ്‍സെടുത്ത പൂജാര രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ കാത്തിരിക്കവെയാണ് താരം നിരാശപ്പെടുത്തിയത്. പൂജാരയും രഹാനെയും ചേര്‍ന്ന് 83 റണ്‍സിന്റെ കൂട്ടുകെട്ടും ഇതിനകം ഉണ്ടാക്കിയിരുന്നു. ഈ കൂട്ടുകെട്ട് തകര്‍ന്നതോടെ ഇന്ത്യയ്ക്ക് കൂടുതല്‍ മുന്നോട്ടുപാകാന്‍ കഴിഞ്ഞതുമില്ല.

പൂജാര ഈ ഓവറില്‍ മനോഹരമായാണ് പന്തെറിഞ്ഞതെന്ന് വോണ്‍ പറഞ്ഞിരുന്നു. ഓരോ പന്തും കൃത്യത പാലിക്കുന്നതായിരുന്നു. ശരിയായ ഫീല്‍ഡ് വിന്യാസവും ഒരുക്കി. അവസാന പന്ത് ശരിയായ സ്ഥലത്തുതന്നെ എത്തിക്കാന്‍ ലിയോണിന് കഴിഞ്ഞാല്‍ വിക്കറ്റ് ഉറപ്പാണെന്ന് വോണ്‍ പറഞ്ഞു തീരുമ്പോഴേക്കും ലിയോണിന്റെ പന്തില്‍ പൂജാരയെ ആരോണ്‍ ഫിഞ്ച് പുറത്താക്കിയിരുന്നു.
കെഎല്‍ രാഹുല്‍(44), വിരാട് കോലി(34), അജിങ്ക്യ രഹാനെ(70) എന്നിവരാണ് പൂജാരയെ കൂടാതെ ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. ഇന്ത്യയുടെ 323 റണ്‍സ് എന്ന ലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയയ്ക്ക് 101 റണ്‍സെടുക്കുന്നതിനിടയില്‍ 4 വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. കളിയുടെ അവസാന ദിവസം ഇന്ത്യയ്ക്ക് ആറു വിക്കറ്റുകള്‍ വീഴ്ത്തണമെങ്കില്‍ 219 റണ്‍സാണ് ഓസീസിന് ജയിക്കാനായി വേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications