സന്നാഹം: രണ്ടിന്നിങ്‌സില്‍ രണ്ടു ടീമിനായി ബാറ്റ് വീശി പുജാര! കാരണമറിയാം

ലെസ്റ്റര്‍: സന്നാഹ മല്‍സരത്തില്‍ രണ്ടിന്നിങ്‌സുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കു വേണ്ടി ബാറ്റ് ചെയ്യാനിറങ്ങി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ചേതേശ്വര്‍ പുജാര. ഇന്ത്യയും ലെസ്റ്റര്‍ഷെയറും തമ്മിലുള്ള സന്നാഹ മല്‍സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ലെസ്റ്റര്‍ഷെയറിനു വേണ്ടിയാണ് പുജാര ബാറ്റ് ചെയ്തത്. പക്ഷെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ബാറ്റ് ചെയ്യവെ എട്ടാമനായി ബാറ്റ് ചെയ്യാനെത്തിയത്.

ഈ റെക്കോര്‍ഡുകള്‍ ആരും മോഹിക്കേണ്ട! ഒരിക്കലും തകരില്ല- ഇന്ത്യയുടെ 2 പേര്‍ഈ റെക്കോര്‍ഡുകള്‍ ആരും മോഹിക്കേണ്ട! ഒരിക്കലും തകരില്ല- ഇന്ത്യയുടെ 2 പേര്‍

രണ്ടാംദിനം ലെസ്റ്റര്‍ഷെയറിനായി ബാറ്റ് ചെയ്ത പുജാര വന്‍ ഫ്‌ളോപ്പായിരുന്നു. ആദ്യത്തെ അഞ്ചു ബോളുകളിലും അക്കൗണ്ട് തുറക്കാന്‍ അദ്ദേഹത്തിനായില്ല. ആറാമത്തെ ബോളില്‍ മുഹമ്മദ് ഷമി പുജാരയെ ബൗള്‍ഡാക്കുകയയും ചെയ്തു.

ആദ്യ ഇന്നിങ്‌സിലെ ബാറ്റിങ് ലൈനപ്പില്‍ പല മാറ്റങ്ങളും വരുത്തിയാണ് ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയത്. ഒന്നാമിന്നിങ്‌സില്‍ നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ഗില്ലിന്റെ ബാറ്റിങ് പങ്കാളിയായെത്തിയത് വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതാണ്.

മൂന്നാംദിനം കളി നിര്‍ത്തുമ്പോഴേക്കും ഏഴു വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു. പക്ഷെ രോഹിത് ഇനിയും ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിട്ടില്ല. വിരാട് കോലി ഏഴാം നമ്പറിലാണ് ഈ മല്‍സരത്തില്‍ ബാറ്റ് ചെയ്തത്.

പക്ഷെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലെ ഏറ്റവും വലിയ സര്‍പ്രൈസ് ചേതേശ്വര്‍ പുജാര തന്നെയായിരുന്നു. കാരണം ആദ്യ ഇന്നിങ്‌സില്‍ ലെസ്റ്റര്‍ഷെയറിനായി ബാറ്റ് ചെയ്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടിയാവും ബാറ്റിങിനിറങ്ങുകയെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

ശര്‍ദ്ദുല്‍ ടാക്കൂര്‍ പുറത്തായ ശേമായിരുന്നു എട്ടാമനായി പുജാര ക്രീസിലേക്കു വന്നത്. മോശമല്ലാത്ത പ്രകടനം അദ്ദേഹം നടത്തുകയും ചെയ്തു. 53 ബോളില്‍ രണ്ടു ബൗണ്ടറികളോടെ 22 റണ്‍സെടുത്ത പുജാരയെ സായ്കിഷോറിന്റെ ബൗളിങില്‍ സാം ബേറ്റ്‌സ് സ്റ്റംപ് ചെയ്യുകയായിരുന്നു.

വന്‍ പ്രതീക്ഷ നല്‍കി, പിന്നെ ഇവരുടെ കരിയറില്‍ സംഭവിച്ചത്? ഇതാ മൂന്നു പേര്‍

ഇന്ത്യയും ലെസ്റ്റര്‍ഷെയറും തമ്മിലുള്ള ഈ മല്‍സരം ഒരു അനൗദ്യോഗിക ഫസ്റ്റ് ക്ലാസ് ഗെയിമാണ്. അതുകൊണ്ടു തന്നെ മല്‍സരത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ഇരുടീമുകളും തമ്മില്‍ പരസ്പര ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ലെസ്റ്റര്‍ഷെയറിനായി ഇറങ്ങിയപ്പോള്‍ ഡെക്കായതിനാല്‍ കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിക്കാന്‍ പുജാരയ്ക്കായില്ല.

വീരൂ ഇങ്ങനെ തല്ലരുത്! ഒരോവറില്‍ 26 റണ്‍സ്- ബൗളറെ ഓര്‍മയുണ്ടോ?

ഈ കാരണത്താല്‍ മതിയായ ബാറ്റിങ് പരിശീലനവും അദ്ദേഹത്തിനു ലഭിച്ചില്ല. അതുകൊണ്ടാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഈ കുറവ് നികത്തുന്നതിനായി പുജാരയെ രണ്ടാമിന്നിങ്‌സില്‍ തങ്ങളുടെ ടീമിനായി ഇറക്കാന്‍ തീരുമാനിച്ചത്. ഇതില്‍ ലെസ്റ്റര്‍ഷെയറിനു എതിര്‍പ്പുമില്ലായിരുന്നു. ഈ കാരണത്താലാണ് ആദ്യം ലെസ്റ്റര്‍ഷെയറിനൊപ്പം പിന്നീട് ഇന്ത്യക്കൊപ്പവും പുജാര കളിക്കാനിറങ്ങിയത്

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, June 25, 2022, 23:28 [IST]
Other articles published on Jun 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X