'ടാലന്റഡ്' രോഹിത് ശര്‍മ 18ന് പുറത്ത്.. ടീമിലെ ചാന്‍സ് കട്ടപ്പൊക, പക്ഷേ ട്വിറ്ററില്‍ ട്രെന്‍ഡിങ്!
മുംബൈ: വെസ്റ്റ് ഇന്‍ഡീസില്‍ മാത്രമല്ല, സ്വന്തം നാട്ടില്‍ ബാറ്റിംഗിന് ഇറങ്ങിയപ്പോഴും രോഹിത് ശര്‍മ പരാജയം തന്നെ. ന്യൂസിലന്‍ഡിനെതിരെ പരിശീലന മത്സരം കളിക്കാന്‍ ഹോം ടൗണായ മുംബൈയില്‍ ഇറങ്ങിയ രോഹിത് ശര്‍മ കേവലം 18 റണ്‍സിന് പുറത്തായി. ഈ കളിയില്‍ കുറച്ച് റണ്‍സടിച്ചിരുന്നെങ്കില്‍ രോഹിതിന് ടെസ്റ്റ് ടീമില്‍ ഒരു സ്ഥാനം ഉറപ്പിക്കാമായിരുന്നു.
ടാലന്റഡ് ആയ രോഹിതിനെ പരിഗണിക്കാതിരിക്കുന്നത് ശരിയല്ല എന്ന് ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞതോര്‍മയില്ലേ. പക്ഷേ എന്ത് ചെയ്യാനാണ് ഈ പ്രകടനവും കൊണ്ട് രോഹിതിനെ ടെസ്റ്റ് ടീമില്‍ എടുത്താല്‍ ക്യാപ്റ്റന്‍ കോലിയും കോച്ച് കുംബ്ലെയും നല്ലത് കേള്‍ക്കേണ്ടി വരും. രോഹിതിനെ കളിപ്പിക്കാന്‍ വേണ്ടി ടീമിന് പുറത്താക്കിയ ചേതേശ്വര്‍ പൂജാര സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയുമായി ടീം മാനേജ്‌മെന്റിന്റെ വായടിപ്പിച്ചിരിക്കുകയാണ്.

ട്വിറ്ററില്‍ ട്രെന്‍ഡിങ്
രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് രോഹിത് ശര്‍മ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്യുന്നത്. ഒന്ന് അര്‍ജുന അവാര്‍ഡ്, രണ്ടാമത്തേത് ന്യൂസിലന്ഡഡിനെതിരായ ദയനീയ ബാറ്റിംഗ് പ്രകടനം.

ഹിറ്റ്മാന് അര്‍ജുന
ഹിറ്റ്മാന്‍ എന്നാണ് രോഹിത് ശര്‍മയെ ആരാധകര്‍ വിളിക്കുന്നത്. ഏകദിനത്തില്‍ രണ്ട് ഡബിള്‍ സെഞ്ചുറികള്‍ക്ക് ഉടമയായ രോഹിതിനും രഹാനെയ്ക്കും രാഷ്ട്രപതി അര്‍ജുന അവാര്‍ഡ് സമ്മാനിച്ചു.

ഫ്‌ലാറ്റ് ട്രാക്കിലും ഫ്‌ലാറ്റ്
ഇന്ത്യയിലെ ഫ്‌ലാറ്റ് ട്രാക്കിലും രോഹിത് ശര്‍മ ഫ്‌ലാറ്റായോ എന്നാണ് ട്വിറ്ററില്‍ ആളുകള്‍ ചോദിക്കുന്നത്. അതും വെറും 18 റണ്‍സിന്. ഇനി എങ്ങനെയാണ് രോഹിത് ടെസ്റ്റ് കളിക്കുക - സംശയം ന്യായമാണ്.

എന്തിനാണ് ട്രെന്‍ഡിങ്
എന്ത് കാര്യത്തിനാണ് രോഹിത് ശര്‍മ ട്വിറ്ററില്‍ ട്രെന്‍ഡിങാകുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്. രോഹിത് ശര്‍മയുടെ ടാലന്റിനെക്കുറിച്ച് വല്ലവരും പി എച്ച് ഡി ചെയ്യുന്നുണ്ടോ എന്ന് വരെ ചോദിക്കുന്നു ആളുകള്‍.

മുംബൈ ശക്തം
രോഹിത് ശര്‍മ 18 റണ്‍സിന് പുറത്തായെങ്കിലും ന്യൂസിലന്‍ഡിനെതിരായ പരിശീലന മത്സരത്തില്‍ മുംബൈ ശക്തമായ നിലയിലാണ്. സന്ദര്‍ശകരുടെ ഏഴിന് 324 നെതിരെ മുംബൈ 5 വിക്കറ്റിന് 395 റണ്‍സടിച്ചിട്ടുണ്ട്. യുവതാരം കൗസ്തുഭ പവാര്‍ സെഞ്ചുറിയടിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications