Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹം: ഹാര്‍ദികിനും അര്‍ധസെഞ്ച്വറി... വെടിക്കെട്ടൊരുക്കി പന്ത്... ഇന്ത്യ 395ന് പുറത്ത്

ചെംസ്‌ഫോര്‍ഡ്: എസെക്‌സിനെതിരായ ത്രിദിന സന്നാഹ ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 395 റണ്‍സെടുത്ത് പുറത്തായി. ദിനേഷ് കാര്‍ത്തിക് (82), ക്യാപ്റ്റന്‍ വിരാട് കോലി (68), ലോകേഷ് രാഹുല്‍ (58), മുരളി വിജയ് (53) എന്നിവര്‍ക്കു പുറമേ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും (51) ഇന്ത്യക്കു വേണ്ടി അര്‍ധസെഞ്ച്വറി കണ്ടെത്തി.

hardikpandya

82 പന്തില്‍ എട്ട് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഹാര്‍ദികിന്റെ ഇന്നിങ്‌സ്. യുവ വിക്കറ്റ്കീപ്പര്‍ റിഷഭ് പന്തും ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. സീനിയര്‍ ടീമിനു വേണ്ടി ആദ്യമായാണ് സന്നാഹ മല്‍സരത്തില്‍ പന്ത് കളിക്കുന്നത്. പുറത്താവാതെ 26 പന്തില്‍ ആറ് ബൗണ്ടറിയോടെ 34 റണ്‍സാണ് താരം നേടിയത്. നാല് വിക്കറ്റ് വീഴ്ത്തിയ പോള്‍ വാള്‍ട്ടറാണ് എസെക്‌സ് ബൗളിങ് നിരയില്‍ തിളങ്ങിയത്. മാള്‍ട്ട് കോളസ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Story first published: Thursday, July 26, 2018, 19:19 [IST]
Other articles published on Jul 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+