Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹം: ഇന്ത്യക്കെതിരേ എസെക്‌സ് പൊരുതുന്നു... മല്‍സരം സമനിലയിലേക്ക്

ചെംസ്‌ഫോര്‍ഡ്: ഇന്ത്യയും എസെക്‌സും തമ്മിലുള്ള ത്രിദിന സന്നാഹ ക്രിക്കറ്റ് മല്‍സരം സമനിലയിലേക്ക്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 395ന് പിന്തുടരാനിറങ്ങിയ എസെക്‌സ് രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 237 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്.

cricket

ഒരുദിനം മാത്രം ശേഷിക്കേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ എസെക്‌സിന് 158 റണ്‍സ് കൂടി വേണം. ഇതോടെ ത്രിദിന മല്‍സരം സമനിലയില്‍ കലാശിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.

മധ്യനിരയില്‍ മിഖായേല്‍ കെയ്ല്‍ പെപ്പറിന്റേയും (68) ക്യാപ്റ്റന്‍ ടോം വെസ്റ്റ്‌ലിയുടേയും (57) അര്‍ധസെഞ്ച്വറികളാണ് എസെക്‌സിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ജെയിംസ് ഫോസ്റ്ററും (23*) പോള്‍ വാള്‍ട്ടറുമാണ് (22*) ക്രീസില്‍. 74 പന്തില്‍ 15 ബൗണ്ടറിയുള്‍പ്പെടുന്നതാണ് പെപ്പറിന്റെ ഇന്നിങ്‌സ്. 89 പന്ത് നേരിട്ട വെസ്റ്റ്‌ലിയുടെ ഇന്നിങ്‌സില്‍ 11 ബൗണ്ടറി ഉള്‍പ്പെട്ടിരുന്നു.

ഇന്ത്യക്കു വേണ്ടി ഉമേഷ് യാദവും ഇശാന്ത് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷാര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Story first published: Friday, July 27, 2018, 9:51 [IST]
Other articles published on Jul 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+