വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ ഇന്ത്യ പവര്‍ഹൗസുകളായതെങ്ങനെ? കാരണം ചൂണ്ടിക്കാട്ടി പാക് ഇതിഹാസം യൂനിസ്

യൂനുസാണ് ഇന്ത്യയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്

കറാച്ചി: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ചായി മാറാനുള്ള കാരണമെന്തെന്നു താന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതായി പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബൗളറും കോച്ചുമായിരുന്ന വഖാര്‍ യൂനിസ്. ലോകോത്തര പേസ് ബൗളര്‍മാരുടെ സാന്നിധ്യമാണ് ഇന്ത്യയെ ഈ വളര്‍ച്ചയ്ക്കു കാരണമെന്ന് യൂനിസ് ചൂണ്ടിക്കാട്ടി. ഏതു സാഹചര്യത്തിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യക്കു ആത്മവിശ്വാസം നല്‍കുന്നത് ഇതാണെന്നും അദ്ദേഹം പറയുന്നു.

waqar

മികച്ച പേസ് ബൗളര്‍മാരെ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടി ഇന്ത്യ കഠിനാധ്വാനമാണ് നടത്തിയത്. 140 കിമി വേഗത്തിനു മുകൡ പന്തെറിയാന്‍ സാധിക്കുന്ന ബൗളര്‍മാരെ ഇന്ത്യക്കു തുടര്‍ച്ചയായി ലഭിക്കുന്നതും അതു കൊണ്ടാണെന്നു ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ യൂനിസ് അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളില്‍ ഇന്ത്യയുടെ സ്ഥിതി ഇങ്ങനെയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറിക്കഴിഞ്ഞു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ തുടങ്ങിയ പേസര്‍മാര്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചു കഴിഞ്ഞു. ഈ ബൗളര്‍മാര്‍ ടീമിലുള്ളതു കൊണ്ടാണ് ടെസ്റ്റില്‍ ഇന്ത്യ ഇത്രയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. മറ്റു ഫോര്‍മാറ്റുകിലും പേസ് നിരയുടെ സാന്നിധ്യം ഇന്ത്യക്കു കരുത്തായിട്ടുണ്ടെന്നും യൂനിസ് വിശദമാക്കി.

പേസര്‍മാരെ കൈകാര്യം ചെയ്യുന്ന കാര്യത്തിലും ഇന്ത്യയുടെ സമീപനത്തെ അദ്ദേഹം പ്രശംസിച്ചു. പേസര്‍മാരുടെ ജോലിഭാരം ഇരട്ടിയാവാതിരിക്കാന്‍ ടീം മാനേജ്‌മെന്റിന്റെ നീക്കമാണ് അവരെ സഹായിച്ചത്. ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ നോക്കിയാല്‍ നിങ്ങള്‍ക്കു ഇക്കാര്യം ബോധ്യമാവും. ടെസ്റ്റില്‍ ഇന്ത്യ ഒരേ പേസ് ബൗളിങ് കോമ്പിനേഷന്‍ തന്നെയാണ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ പല പരീക്ഷണങ്ങളും നടത്തുന്നു. നിരവധി പേരെ ഇന്ത്യ മാറി മാറി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും യൂനിസ് ചൂണ്ടിക്കാട്ടി.

ഇതിഹാസങ്ങള്‍ക്ക് പുല്ലുവില! പാകിസ്താന്‍ ഇന്ത്യയെ കണ്ടു പഠിക്കണം- അക്തര്‍ഇതിഹാസങ്ങള്‍ക്ക് പുല്ലുവില! പാകിസ്താന്‍ ഇന്ത്യയെ കണ്ടു പഠിക്കണം- അക്തര്‍

ടി20 ലോകകപ്പ് ഇന്ത്യയങ്ങ് എടുക്കും! ആരും മോഹിക്കേണ്ട... കാരണം ആ താരത്തിന്റെ തിരിച്ചുവരവെന്നു സെവാഗ്ടി20 ലോകകപ്പ് ഇന്ത്യയങ്ങ് എടുക്കും! ആരും മോഹിക്കേണ്ട... കാരണം ആ താരത്തിന്റെ തിരിച്ചുവരവെന്നു സെവാഗ്

എന്നാല്‍ ഏകദിനത്തിലും ടി20യിലും തുടര്‍ച്ചയായി പരീക്ഷണങ്ങള്‍ നടത്തുന്നതിനോടു താന്‍ യോജിക്കുന്നില്ല. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന പേസര്‍ക്കു പരമാവധി അവസരം നല്‍കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നവരെ അവഗണിക്കമെന്ന് താന്‍ അര്‍ഥമാക്കിയിട്ടില്ല. മുഹമ്മദ് അബ്ബാസ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഇതിനു മികച്ച ഉദാഹരണങ്ങളാണെന്നും യൂനിസ് പറഞ്ഞു.

ക്രിക്കറ്റ് ഇപ്പോള്‍ പഴയതു പോലെയല്ല, പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. പിച്ചുകള്‍ ഈസിയാവുകയും ബാറ്റുകള്‍ വലുതാവുകയും നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരികയും ചെയ്തതോടെ പേസര്‍മാര്‍ ഡിഫന്‍സീവ് ശൈലിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. എന്നാല്‍ താന്‍ കളിച്ചിരുന്ന കാലഘട്ടത്തില്‍ ആക്രമണോത്സുകതയായിരുന്നു പേസര്‍മാരുടെ ആയുധം. ആക്രമിച്ചു കളിച്ചാല്‍ മാത്രമേ വിജയം നേടാന്‍ കഴിയുമെന്നും അന്നു തങ്ങള്‍ വിശ്വസിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, March 18, 2020, 18:27 [IST]
Other articles published on Mar 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X