Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സത്യമാണോ, മരിക്കുകയാണോ പാകിസ്താന്‍ ക്രിക്കറ്റ്?

കറാച്ചി: കോച്ച് വഖാര്‍ യൂനിസ് പറഞ്ഞത് സത്യമാണോ. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ പാകിസ്താനില്‍ കളി മരിക്കുകയാണോ. ഇമ്രാന്‍ ഖാനും മിയാന്‍ ദാദും വസിം അക്രവും വഖാറും അക്തറും കളിച്ചുവളര്‍ന്ന പാക് മൈതാനങ്ങള്‍ക്ക് ക്രിക്കറ്റ് അന്യമാവുകയാണോ. വികാരം മാറ്റിവെച്ച് ചിന്തിച്ചാല്‍, വഖാര്‍ പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് തന്നെ തോന്നാം.

പാകിസ്താനില്‍ കളിക്കില്ലെന്ന മറ്റ് ടീമുകളുടെ നിലപാടാണ് രാജ്യത്ത് ക്രിക്കറ്റിന് ചരമഗീതം കുറിക്കുന്നത് എന്നാണ് ദേശീയ ടീമിന്റെ കോച്ച് കൂടിയായ വഖാര്‍ പറയുന്നത്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ കഴിയാത്തത് പാക് ക്രിക്കറ്റിന് വലിയ തിരിച്ചടിയാണ്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ പാക് ക്രിക്കറ്റ് മരിക്കുമെന്നും വഖാര്‍ ഭയപ്പെടുന്നു.

waqar

കുട്ടികളെ കളിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. നാട്ടില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ഇതിന് പരിഹാരമാകൂ എന്നും വഖാറിന് അറിയാം. പക്ഷേ ആര് കളിക്കാനാണ് പാകിസ്താനില്‍. ലാഹോറില്‍ ശ്രീലങ്കന്‍ ടീമിനുനേരെ ഭീകരാക്രമണം ഉണ്ടായ 2009 ന് ശേഷം പ്രധാനപ്പെട്ട രാജ്യങ്ങളൊന്നും പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കുന്നില്ല. യു എ ഇ ആണ് ഇപ്പോള്‍ ടെസ്റ്റില്‍ പാകിസ്താന് ഹോം ഗ്രൗണ്ട്.

ഇതിന് പിന്നാലെയാണ് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പാകിസ്താന്‍ ടീം പുറത്തായത്. ബാറ്റിംഗില്‍ പഴയ പാകിസ്താന്റെ നിഴല്‍ മാത്രമായിരുന്നു മിസ്ബയും കൂട്ടരും. അജ്മലിനെയും മുഹമ്മദ് ഹഫീസിനെയും ഐ സി സി ബൗളിംഗില്‍ നിന്നും വിലക്കിയതും പാകിസ്താന് തിരിച്ചടിയായി എന്ന് വഖാര്‍ പറയുന്നു.

Story first published: Tuesday, March 24, 2015, 16:06 [IST]
Other articles published on Mar 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+