Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയോട് തോല്‍വി: തനിക്കൊന്നും അറിയില്ലെന്ന് പാക് കോച്ച്

കറാച്ചി: ലോകകപ്പില്‍ പാകിസ്താന്‍ സ്ഥിരമായി തോല്‍ക്കുന്നതിന്റെ പിന്നില്‍ എന്താണെന്ന് തനിക്കറിയില്ലെന്ന് പാകിസ്താന്‍ കോച്ച് വഖാര്‍ യൂനിസ്. വേറെ വേറെ കാലങ്ങളിലായിരുന്നു കളി. കളിക്കാരും വേറെ വേറെയായിരുന്നു. വ്യത്യസ്ത സാഹചര്യങ്ങളിലായിരുന്നു കളി. എന്നിട്ടും എന്തുകൊണ്ടോ പാകിസ്താന് ഇന്ത്യയോട് ജയിക്കാനായിട്ടില്ല - വഖാര്‍ പറഞ്ഞു.

ലോകകപ്പിന് മുമ്പായി ഓസ്‌ട്രേലിയയില്‍ കളിച്ചുകിട്ടിയ പരിചയം ഇന്ത്യന്‍ ടീമിനെ സഹായിച്ചിട്ടുണ്ടാകും എന്ന് വഖാര്‍ യൂനിസ് കരുതുന്നു. ഞങ്ങളാകട്ടെ ഓസ്‌ട്രേലിയയിലേക്ക് ഇപ്പോള്‍ എത്തിയതേ ഉള്ളൂ. എന്നാലും ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഞങ്ങളെക്കാള്‍ നന്നായി കളിച്ചു എന്ന് പറഞ്ഞാല്‍ തെറ്റില്ല. ഓസ്‌ട്രേലിയയില്‍ ടെസ്റ്റും ഏകദിനവും കളിച്ച പരിചയമാണ് അതിന് ഇന്ത്യയെ സഹായിച്ചത്.

waqar

എന്നാല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ലോകകപ്പ് നേടാന്‍ മാത്രം മികച്ച ടീമായി എന്ന് വഖാര്‍ കരുതുന്നില്ല. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ സാഹചര്യങ്ങളില്‍ ഇന്ത്യ കപ്പ് നേടും എന്ന് പറയാന്‍ ഇപ്പോഴും ബുദ്ധിമുട്ടാണ്. ഇന്ത്യയും ന്യൂസിലന്‍ഡും മികച്ച തുടക്കമാണ് കാണിച്ചത്. ഓസ്‌ട്രേലിയ ശരാശരി പ്രകടനം പുറത്തെടുത്തു. വേറെയും ടീമുകള്‍ ലോകകപ്പിനായി രംഗത്തുണ്ട്.

തുടര്‍ച്ചയായ ആറാം തവണയാണ് പാകിസ്താന്‍ ഇന്ത്യയോട് ലോകകപ്പില്‍ തോറ്റത്. 76 റണ്‍സിനായിരുന്നു ഇത്തവണ തോല്‍വി. 1992 മുതല്‍ 2015 വരെ 6 തവണയാണ് ഇരുടീമുകളും പരസ്പരം വന്നത്. 2003 ല്‍ വഖാര്‍ ക്യാപ്റ്റനായിരിക്കേയും ഇന്ത്യ പാകിസ്താനെ തോല്‍പിച്ചിരുന്നു.

Story first published: Monday, March 9, 2015, 11:14 [IST]
Other articles published on Mar 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+