തുടരെ രണ്ടു ഫിഫ്റ്റി... അതും വ്യത്യസ്ത പൊസിഷനില്‍, 2018 ആവര്‍ത്തിക്കില്ലെന്ന് റാണ!!

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച ചില ക്രിക്കറ്റ് താരങ്ങളെ സമ്മാനിച്ചിട്ടുള്ള ഐപിഎല്‍ ഇത്തവണ മറ്റൊരു പ്രതിഭയെക്കൂടിയാണ് കാണിച്ചു തന്നിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ നിതീഷ് റാണയാണ് ഐപിഎല്ലിലെ പുതിയ മിന്നും താരം. കഴിഞ്ഞ സീസണില്‍ തന്നെ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള റാണ ഈ സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും കസറി. രണ്ടു കളികളിലും ഫിഫ്റ്റി നേടിയ അദ്ദേഹം തന്നെയാണ് ഇപ്പോള്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെയും അവകാശി.
ഏതു പൊസിഷനിലും തനിക്കു തിളങ്ങാനാവുമെന്നാണ് റാണ കഴിഞ്ഞ മല്‍സരങ്ങളിലെ പ്രകടനത്തിലൂടെ തെളിയിച്ചു. ആദ്യ കളിയില്‍ ഓപ്പണറായും കഴിഞ്ഞ മല്‍സരത്തില്‍ നാലാമനായും ഇറങ്ങിയ റാണ 68ഉം 63ഉം റണ്‍സാണ് നേടിയത്.

2018 ആവര്‍ത്തിക്കില്ല
കഴിഞ്ഞ സീസണിലും ആദ്യ പകുതിയില്‍ ഗംഭീര പ്രകടനാണ് റാണ കാഴ്ചവച്ചത്. എന്നാല്‍ സീസണിന്റെ രണ്ടാം പകുതിയില്‍ താരം നിറം മങ്ങുകയായിരുന്നു. അത്തരമൊരു തിരിച്ചടി ഈ സീസണില്‍ ഉണ്ടാവാതെ നോക്കുകയാണ് തന്റെ ലക്ഷ്യമെന്ന് റാണ വ്യക്തമാക്കി.
മുന്‍ സീസണുകളിലും ഇതു പോലെ മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ സീസണിന്റെ പകുതിക്കു ശേഷം ഫോം ആവര്‍ത്തിക്കാനായില്ല. എന്നാല്‍ ഇത്തവണ സീസണിലുടനീളം ഒരേ ഫോമില്‍ കളിക്കാനാണ് ശ്രമമെന്നു മല്‍സരശേഷം റാണ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ 304 റണ്‍സ്
കഴിഞ്ഞ സീസണിലെ ഐപിഎല്ലിന്റെ തുടക്കത്തില്‍ കെകെആറിനായി റാണ ചില മികച്ച ഇന്നിങ്‌സുസകള്‍ കളിച്ചിരുന്നു. പക്ഷെ സീസണ്‍ കഴിഞ്ഞപ്പോഴേക്കും താരം പിറകിലേക്കു പോയി. അന്ന് ടീമിനായി ഏറ്റവുമധികം റണ്‍സെടുത്ത ആറാമത്തെ താരമായിരുന്നു റാണ.
15 ഇന്നിങ്‌സുകളില്‍ നിന്നും 23.38 ശരാശരിയില്‍ 304 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പഞ്ചാബിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഏഴു സിക്‌സറുകളാണ് റാണയുടെ ബാറ്റില്‍ നിന്നും പറന്നത്. ഇവയില്‍ നാലും പഞ്ചാബ് നായകനും പരിചയസമ്പന്നനായ സ്പിന്നറുമായ ആര്‍ അശ്വിനെതിരേയായിരുന്നു. കളിയില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയതും അദ്ദേഹം തന്നെ.

അശ്വിനെ നോട്ടമിട്ടിരുന്നില്ല
അശ്വിന്റെ ഓവറില്‍ കൂടുതല്‍ റണ്‍സെടുക്കണമെന്നത് മുന്‍കൂട്ടി നിശ്ചയിച്ചതൊന്നും ആയിരുന്നില്ലെന്ന് റാണ പറയുന്നു. ഇന്നിങ്‌സ് പടുത്തുയര്‍ത്താനാണ് താന്‍ ശ്രമിച്ചത്. തുടക്കത്തില്‍ ഓരോ പന്തും സൂക്ഷിച്ചാണ് കളിച്ചത്. പിന്നീടാണ് ആക്രമിച്ചു ഷോട്ടുകള്‍ കളിക്കാനാരംഭിച്ചത്. ഏതു ബൗളറാണ് തനിക്കെതിരേ പന്തെറിയുന്നത് എന്നത് വലിയ കാര്യമാക്കാറില്ല. അശ്വിന്‍, വില്‍ജോന്‍ എന്നിവര്‍ക്കെതിരായ ഓവറുകളില്‍ കൂടുതല്‍ റണ്‍സെടുത്തത് അപ്പോഴത്തെ തന്റെ പ്ലാനായിരുന്നുവെന്നും റാണ വിശദീകരിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications