പന്തും രാഹുലും ലോകകപ്പ് കളിക്കുമോ? ഫ്‌ളോപ്പായിട്ടും വീണ്ടും അവസരങ്ങള്‍... കാരണം വെളിപ്പെടുത്തി കോലി

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ അവസാന പന്തില്‍ ജയം കൈവിട്ടതിന്റെ ഷോക്കിലാണ് ടീം ഇന്ത്യ. ഉമേഷ് യാദവിന്റെ അവസാന ഓവറിലെ ബൗളിങാണ് ഒരു ഘട്ടത്തില്‍ ജയിക്കുമെന്ന് കരുതിയ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെടാന്‍ കാരണം. മൂന്നു വിക്കറ്റിന്റെ നാടകീയ വിജയത്തോടെ ഓസീസ് രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയും ചെയ്തിരുന്നു.
ഒരിടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ലോകേഷ് രാഹുല്‍ ഫിഫ്റ്റിയുമായി ഫോമിലേക്കുയര്‍ന്നെങ്കിലും മറ്റു ബാറ്റ്‌സ്മാന്‍മാര്‍ ഫ്‌ളോപ്പായത് ഇന്ത്യയുടെ തോല്‍വിക്കു വഴിയൊരുക്കുകയായിരുന്നു. സമീപകാലത്ത് തുടര്‍ച്ചയായി മോശം പ്രകടം നടത്തിയ രാഹുലിനും ടി20യില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാത്ത റിഷഭ് പന്തിനും വീണ്ടും അവസരങ്ങള്‍ നല്‍കാന്‍ കാരണമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

കൂടുതല്‍ മാച്ച് ടൈം ആവശ്യം
ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് മുന്നില്‍ കണ്ടാണ് പന്തിനും രാഹുലിനും കൂടുതല്‍ മാച്ച് ടൈം നല്‍കുന്നതെന്ന് കോലി വ്യക്തമാക്കി. രാഹുല്‍ 50 റണ്‍സുമായി തിളങ്ങിയപ്പോള്‍ മൂന്നു റണ്‍സ് മാത്രമെടുത്ത പന്ത് റണ്ണൗട്ടാവുകയായിരുന്നു.
ഓസീസിനെതിരായ ആദ്യ ടി20യില്‍ മികച്ച ഇന്നിങ്‌സായിരുന്നു രാഹുലിന്റേത്. അദ്ദേഹത്തിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ തനിക്കു കഴിഞ്ഞു. കൂട്ടുകെട്ട് കൂടുതല്‍ മുന്നോട്ട് പോയിരുന്നെങ്കില്‍ 150ന് മുകളില്‍ നേടാന്‍ ഇന്ത്യക്കാവുമായിരുന്നുവെന്നും കോലി പറഞ്ഞു.

ബൗളര്‍മാരെ പ്രശംസിച്ചു
127 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നിട്ടും ഓസീസിനെ ഇന്നിങ്‌സിലെ അവസാന പന്ത് വരെ ബാറ്റ് ചെയ്യിച്ചത് ഇന്ത്യന്‍ ബൗളര്‍മാരുടെ മിടുക്കാണെന്ന് കോലി ചൂണ്ടിക്കാട്ടി. ബൗളര്‍മാരുടെ പ്രകടനത്തില്‍ സംതൃപ്തനാണ്. ജയിക്കുമെന്ന ഘട്ടത്തിലേക്ക് ടീം എത്തുമെന്ന് പോലും കരുതിയിരുന്നില്ല. പന്ത് കൊണ്ട് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ബൗളറാണ് ബുംറ.

ബുംറയെ നേരിടുക ബുദ്ധിമുട്ടെന്ന് ഫിഞ്ച്
ഇന്ത്യയുടെ സ്റ്റാര് പേസറായ ജസ്പ്രീത് ബുംറയെ അവസാന ഓവറുകളില്‍ നേരിടുകയെന്നത് അതീവ ദുഷ്‌കരമാണെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. വളരെ ദുഷ്‌കരമായ പിച്ചില്‍ മാക്‌സ്‌വെല്‍ ഗംഭീര ഇന്നിങ്‌സാണ് കളിച്ചതെന്നും ഫിഞ്ച് ചൂണ്ടിക്കാട്ടി.
ബാറ്റിങിന് അനുയോജ്യമായ പിച്ചായിരുന്നില്ല കളിയിലേതെന്ന് ഓസീസിനു വേണ്ടി മൂന്നു വിക്കറ്റുമായി തിളങ്ങിയ പേസര്‍ നതാന്‍ കോള്‍ട്ടര്‍ നൈല്‍ പറഞ്ഞു. ജയത്തോടെ പരമ്പര തുടങ്ങാനായതില്‍ സന്തോഷമുണ്ട്. അടുത്ത കളിയും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇനി ടീമിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications