പന്ത് ഇന്ത്യക്കായി ലോകകപ്പ് കളിക്കുമോ? തീരുമാനം ഇങ്ങനെ... വെളിപ്പെടുത്തി മുഖ്യ സെലക്ടര്‍

ദില്ലി: ഇതിഹാസ താരം എംഎസ് ധോണിയുടെ പിന്‍ഗാമിയെന്ന് ഉറപ്പിച്ചു കഴിഞ്ഞ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വരാനിരിക്കുന്ന ലോകകപ്പില്‍ കാണുമോയെന്നതാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രധാന ചോദ്യം. ഓസട്രേലിയക്കെതിരേ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ പന്തിനെ ഉള്‍പ്പെടുത്തിയതോടെ ആരാധകരുടെ പ്രതീക്ഷയും വര്‍ധിച്ചിട്ടുണ്ട്. പരിചയസമ്പന്നനായ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിനെ പുറത്തിരുത്തിയാണ് പന്തിന് ടീമില്‍ ഇടം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷമാദ്യമായാണ് പന്ത് ഏകദിന ടീമിലെത്തുന്നത്. ലോകകപ്പില്‍ ധോണിയെക്കൂടാതെ ഇന്ത്യയുടെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ആരെന്ന കാര്യത്തില്‍ ബിസിസിഐ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. പന്തിന്റെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്.

ഉള്‍പ്പെടുത്താന്‍ കാരണം
ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ കൂടി ആയതിനാലാണ് പന്തിനെ ഓസീസിനെതിരായ പരമ്പരയില്‍ ടീമിലുള്‍പ്പെടുത്തിയതെന്ന് പ്രസാദ് വ്യക്തമാക്കി. പന്തിന് അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ കണ്ടെത്തുന്നതിനു കൂടിയാണ് ഓസീസിനെതിരേ പരിഗണിച്ചത്. ലെഫ്റ്റ്- റൈറ്റ് കോമ്പിനേഷന്‍ ഏകദിനത്തില്‍ മുന്‍തൂക്കം നല്‍കും. ഇതുകൂടി പരിഗണിച്ചാണ് പന്തിനെ ഉള്‍പ്പെടുത്തിയത്. പന്തിന് കുറച്ച് ഏകദിനങ്ങളില്‍ കളിക്കാന്‍ അവസരം നല്‍കും. അതിനു ശേഷം മാത്രമേ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്നും പ്രസാദ് പറഞ്ഞു.

18 പേരുടെ ലിസ്റ്റ് തയ്യാര്‍
ലോകകപ്പിനായി 18 പേരുടെ ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞതായി പ്രസാദ് വ്യക്തമാക്കി. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഈ താരങ്ങളെ മാറി മാറി പരീക്ഷിക്കും. ലോകകപ്പിനുള്ള ടീമിലേക്കു പരിഗണിക്കപ്പെടുന്ന താരങ്ങള്‍ക്കു ഐപിഎല്ലില്‍ ജോലിഭാരം കുറയ്ക്കുന്നതിനായി ബന്ധപ്പെട്ട ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

വിജയ് ശങ്കറിനെ പുകഴ്ത്തി
ഇന്ത്യയുടെ പുതിയ ഓള്‍റൗണ്ട് കണ്ടെത്തലായ വിജയ് ശങ്കറിനെ പ്രസാദ് പുകഴ്ത്തി. കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മികച്ച പ്രകടനമാണ് താരത്തെ ഓസീസിനെതിരേയും ഉള്‍പ്പെടുത്താന്‍ കാരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ പരമ്പരയില്‍ ശങ്കര്‍ നടത്തിയ പ്രകടനം ടീമിന് പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ഇനിയുള്ള മല്‍സരങ്ങളിലും താരം എങ്ങനെ പെര്‍ഫോം ചെയ്യുമെന്ന് അറിയാനുള്ളതെന്നും പ്രസാദ് വ്യക്തമാക്കി.

ഖലീലിനെ ഒഴിവാക്കിയത്
യുവ പേസര്‍ ഖലീല്‍ അഹമ്മദിനെ ഒഴിവാക്കിയാണ് സിദ്ധാര്‍ഥ് കൗളിനെ ഓസീസിനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയത്. അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനമാണ് കൗള്‍ നടത്തിയിട്ടുള്ളത്. ഇന്ത്യ എയ്ക്കു വേണ്ടിയും താരം തിളങ്ങിയിരുന്നു. കഴിഞ്ഞ രണ്ടു പരമ്പരകളിലും ഇന്ത്യക്കായി കളിച്ച താരമാണ് ഖലീല്‍. താരത്തിന്റെ പ്രകടനവും കണ്ടു കഴിഞ്ഞു. ഇനി കൗളിന്റെ പ്രകടനമാണ് കാണാനുള്ളത്. ലോകകപ്പിനുള്ള ടീമിനെ തീരുമാനിക്കുന്നതിന്റെ ഭാഗമായാണിതെന്നും പ്രസാദ് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications