മകള്‍ എന്നെ ഒരു തീവ്രവാദിയായി അറിയരുത്... ശ്രീശാന്തിന്റെ കരളലിയിക്കുന്ന വാക്കുകള്‍
ദില്ലി: ഐപിഎല്‍ വാതുവപ്പ് കേസില്‍ ദില്ലിയിലെ പ്രത്യേക കോടതി ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കി. ശ്രീ ഇപ്പോള്‍ പൂര്‍ണമായും സ്വതന്ത്രനാണ്. അതില്‍ ഏറെ സന്തോഷവാനും.
ജഡ്ജി വിധി പ്രസ്താവിച്ചതിന് ശേഷം ശ്രീശാന്ത് പറഞ്ഞ വാക്കുകള്‍ ആരുടേയും കരളലിയിക്കും. കാരണം ചെയ്യാത്ത കുറ്റത്തിന് രണ്ട് വര്‍ഷം പീഡനങ്ങള്‍ അനുഭവിച്ച ആളാണ് ശ്രീശാന്ത്. മാധ്യമങ്ങളും സമൂഹവും ഭരണകൂടവും അത്രയും വേട്ടയാടിക്കഴിഞ്ഞു.
തന്റെ മകള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ തന്റെ അച്ഛനെ ഒരു തീവ്രവാദിയായി അറിയാന്‍ പാടില്ലെന്നാണ് ശ്രീ പറഞ്ഞത്.

മകള്‍ വളര്‍ന്നാല്‍
തന്റെ മകള്‍ വളര്‍ന്ന് വലുതായി ഗൂഗിളില്‍ തിരയുമ്പോള്‍ തന്നെ ഒരു തീവ്രവാദിയായി രേഖപ്പെടുത്തപ്പെടാന്‍ പാടില്ല. ഒരു ക്രിക്കറ്ററായി തന്നെ അവള്‍ അവളുടെ അച്ഛനെ അറിയണം.

ശ്രീയുടെ മകള്‍
ശ്രീശാന്തിന്റെ മകളുടെ പേര് ശ്രീ എന്നാണ്. ഇപ്പോള്‍ മൂന്ന് മാസം പ്രായം.

ദാവൂദ് ഇബ്രാഹിം
ദാവൂദ് ഇബ്രാഹിമിനൊപ്പം തന്റെ ചിത്രവും വാര്‍ത്താ ചാനലുകളില്‍ നിറയുന്നത് കണ്ടപ്പോള്‍ ഞെട്ടിത്തരിച്ചുപോയി എന്നാണ് ശ്രീ പ്രതികരിച്ചത്.

എന്ത് ചെയ്തിട്ടാണ്
താന്‍ എന്ത് ചെയ്തിട്ടാണ് ഇങ്ങനെയൊക്കെ എന്നും ശ്രീ പരിതപിയ്ക്കുന്നു.

അച്ഛന്ഹാര്‍ട്ട് അറ്റാക്ക്
തന്റെ അച്ഛന് രണ്ട് തവണ ഹൃദയാഘാതം വന്നു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ചെയ്തു. മകന്‍ തീഹാര്‍ ജയിലില്‍ പോകേണ്ടി വരുമ്പോള്‍ ഒരു പിതാവിനുണ്ടാകുന്ന മാനസിക വിഷമം എത്രത്തോളമായിരിയ്ക്കും.

സച്ചിനും വീരുവും
ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ടും സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദ്ര സേവാഗും നല്‍കിയ പിന്തുണയെ സ്മരിയ്ക്കാന്‍ ശ്രീശാന്ത് മറന്നില്ല.

ജിജു ജനാര്‍ദ്ദനന്‍
കേരളത്തിന്റെ രഞ്ജി താരമായ ജിജു ജനാര്‍ദ്ദനനെ ഇപ്പോള്‍ എല്ലാവരും ബുക്കിയെന്നാണ് വിളിയ്ക്കുന്നത്. ജിജു എംആര്‍എഫ് പേസ് ഫൗണ്ടേഷനിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കാര്യം എത്രപേര്‍ക്കറിയാം എന്നാണ് ശ്രീ ചോദിയ്ക്കുന്നത്.

തിരിച്ചെത്തും
കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. എങ്കിലും ശ്രീശാന്ത് വലിയ പ്രതീക്ഷയില്‍ തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications