വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: വാര്‍ണര്‍ക്കു പിന്നാലെ ഫിഞ്ചും പുറത്തേക്കോ? ഓസ്‌ട്രേലിയക്കു ക്യാപ്റ്റനെ വേണം

ആദ്യ ടി20ക്കിടെ ഫിഞ്ചിനു പരിക്കേറ്റിരുന്നു

ഇന്ത്യക്കെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിനു മുമ്പ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ പരിക്ക് ഓസ്‌ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. കാന്‍ബെറയില്‍ ഇന്ത്യ ജയിച്ച ആദ്യ ടി20ക്കിടെ ഫിഞ്ചിനു പരിക്കേറ്റിരുന്നു. ഇതു സാരമുള്ളതാവരുതെന്ന പ്രാര്‍ഥനയിലാണ് ഓസ്‌ട്രേലിയ. ഫിഞ്ചിന് പുറത്തിരിക്കേണ്ടി വരികയാണെങ്കില്‍ പകരം ആരു ക്യാപ്റ്റനാവുമെന്നതാണ് ഓസ്‌ട്രേലിയയുടെ പ്രധാന തലവേദന.

1

കളിക്കിടെ പരിക്ക് കൂടുതല്‍ മോശമായിട്ടുണ്ടെന്നു 34 കാരനായ ഫിഞ്ച് മല്‍സരശേഷം പറഞ്ഞിരുന്നു. പിന്‍ഭാഗത്താണ് പരിക്കുള്ളത്. ഇതു എത്രത്തോളം സാരമുള്ളതാണെന്നു അറിയില്ല. കളിക്കിടെ പരിക്ക് കൂടുതല്‍ വഷളാവുകയും ചെയ്തിട്ടുണ്ട്. സ്‌കാനിങിനു വിധേയനായ ശേഷം മാത്രമേ ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കൂയെന്നായിരുന്നു ഫിഞ്ചിന്റെ വാക്കുകള്‍. പരിക്കു കാരണം ഫിഞ്ചിന്റെ ഓപ്പണിങ് പങ്കാളിയായ ഡേവിഡ് വാര്‍ണര്‍ നേരത്തതേ തന്നെ ടീമിന് പുറത്താണ്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാനമായിരുന്നു ഡൈവിങിനിടെ ഫിഞ്ചിന് വേദനയനുഭവപ്പെട്ടത്. തുടര്‍ന്ന് റണ്‍ചേസില്‍ ബാറ്റ് ചെയ്യവെ അദ്ദേഹം ഇതിന്റെ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും മല്‍സരത്തില്‍ ഓസീസിന്റെ ടോപ്‌സ്‌കോററാവാന്‍ ഫിഞ്ചിനു കഴിഞ്ഞു. 35 റണ്‍സാണ് അദ്ദേഹം നേടിയത്. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി കളിച്ച യുസ്വേന്ദ്ര ചഹലാണ് ഫിഞ്ചിനെ പുറത്താക്കിയത്.

പരിക്കു കാരണം ഫിഞ്ചിനു രണ്ടാം ടി20 നഷ്ടമായാല്‍ പകരം ആര് ഓസീസ് ടീമിനെ നയിക്കുമെന്നതാണ് ചോദ്യം. സ്ഥിരം വൈസ് ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിന്‍സിന് ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ട് ടി20യില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. ആദ്യ ടി20യില്‍ മാത്യു വെയ്ഡായിരുന്നു വൈസ് ക്യാപ്റ്റന്‍. പക്ഷെ ടീമില്‍ സ്ഥാനം പോലുമുറപ്പില്ലാത്ത അദ്ദേഹത്തിന് ക്യാപ്റ്റന്റെ വലിയ ഉത്തരവാദിത്വം നല്‍കാന്‍ സാധ്യതയില്ല. പന്ത് ചുരണ്ടല്‍ സംഭവത്തിനു ശേഷം ക്യാപ്റ്റന്‍സി നഷ്ടമായ സ്റ്റീവ് സ്മിത്താണ് ഫിഞ്ചിനു പകരം ടീമിനെ നയിക്കാന്‍ യോഗ്യതയുള്ള താരം. ഫിഞ്ച് പുറത്തിരിക്കുകയാണെങ്കില്‍ ഒരു ഇടവേളയ്ക്കു ശേഷം സ്മിത്തിനെ വീണ്ടും ഓസീസ് ക്യാപ്റ്റന്‍ സ്ഥാനത്തു കാണാനാവും.

Story first published: Saturday, December 5, 2020, 13:38 [IST]
Other articles published on Dec 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X