Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിലക്ക് നീങ്ങി, താരഭാര്യമാര്‍ കൂട്ടത്തോടെ ഓസ്‌ട്രേലിയയിലേക്ക്?

മെല്‍ബണ്‍: ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇരട്ടിമധുരം. ലോകകപ്പിലേക്ക് ഒരു പടി കൂടി അടുത്തത് മാത്രമല്ല ബി സി സി ഐയുടെ വിലക്ക് നീങ്ങി ഭാര്യമാര്‍ അടുത്തെത്തുന്നതിന്റെ സന്തോഷവും അവര്‍ക്കുണ്ട്. ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും ബി സി സി ഐ പ്രഖ്യാപിച്ച വിലക്കിന്റെ കാലാവധി ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയതോടെ തീര്‍ന്നിരുന്നു.

എന്നാല്‍ ഏവരും കാത്തിരിക്കുന്ന വിരാട് കോലി - അനുഷ്‌ക ശര്‍മ സംഗമത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും എന്നാണ് ഓസ്‌ട്രേലിയയില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ ചിത്രമായ എന്‍ എച്ച് 10ന്റെ പ്രചാരണ തിരക്കുകളാണ് അനുഷ്‌കയുടെ ഓസീസ് യാത്ര വൈകിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം എന്‍ എച്ച് 10 കണ്ട് കോലി ട്വിറ്ററിലൂടെ അനുഷ്‌കയെ അഭിനന്ദിച്ചിരുന്നു.

mayanti-langer

സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ മായന്തി ലാംഗര്‍ ലോകകപ്പിന്റെ തുടക്കം മുതല്‍ ഓസ്‌ട്രേലിയയില്‍ ഉണ്ട്. ടെലിവിഷന്‍ അവതാരകയാണ് മായന്തി. ശിഖര്‍ ധവാന്റെ ഭാര്യ അയേഷ മുഖര്‍ജി ഓസ്‌ട്രേലിയക്കാരിയാണ്. ഉമേഷ് യാദവിന്റെ ഭാര്യ താനിയ, അശ്വിന്റെ ഭാര്യ പ്രീതി തുടങ്ങിയവരും ലോകകപ്പ് കാണാനായി ഓസ്‌ട്രേലിയയില്‍ എത്തി.

Read Also : മായന്തി ലാംഗര്‍, സ്റ്റുവര്‍ട്ട് ബിന്നിയെ മാറ്റിയ പെണ്ണ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ഈ സന്തോഷങ്ങള്‍ക്കിടയിലും ഭാര്യയെ മിസ് ചെയ്യുന്ന പ്രധാന താരം. ഭാര്യ സാക്ഷി ധോണിയെ മാത്രമല്ല മകള്‍ സിവയെയും ധോണിക്ക് മിസ് ചെയ്യും. ലോകകപ്പിന് തൊട്ടുമുമ്പാണ് സാക്ഷി സിവയ്ക്ക് ജന്മം നല്‍കിയത്. രാജ്യത്തിന് വേണ്ടിയുള്ള ഡ്യൂട്ടിയാണ് പ്രധാനം എന്ന് പറഞ്ഞ ധോണി സ്വന്തം മകളെ ഇതുവരെയും കാണാനെത്തിയിട്ടില്ല.

Story first published: Thursday, March 19, 2015, 15:16 [IST]
Other articles published on Mar 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+