അവനേക്കാള്‍ മികച്ചൊരു ഓപ്ഷനില്ല; ഇന്ത്യയ്ക്കായി ഈ താരം ഓപ്പണ്‍ ചെയ്യണമെന്ന് ലക്ഷ്മണ്‍

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ഇനി രണ്ട് ദിവസങ്ങള്‍ മാത്രമാണുള്ളത്. കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട പ്രഥന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇത്തവണ എന്തുവില കൊടുത്തും പിടിച്ചടക്കാന്‍ ഒരുങ്ങിയിറങ്ങുമ്പോള്‍ ആദ്യ പരമ്പര തന്നെ ജയിച്ച് തുടങ്ങുക എന്നതായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. ഇംഗ്ലണ്ടിന്റെ നാട്ടില്‍ നടക്കുന്ന പരമ്പര എന്ന നിലയില്‍ സാഹചര്യം ഇന്ത്യയ്ക്ക് പ്രതികൂലമാണ്. ഇതിനിടെ പരുക്കും വില്ലനായി അവതരിക്കുന്നു.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി താന്‍ മനസില്‍ കാണുന്ന താരത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. ലക്ഷ്മണിന്റെ അഭിപ്രായത്തില്‍ ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യേണ്ട താരം കെഎല്‍ രാഹുലാണ്. നിലവില്‍ ഇന്ത്യ രാഹുലിനെ പരിഗണിക്കുന്നത് മധ്യനിര ബാറ്റ്‌സ്മാനായാണ്. എന്നാല്‍ രാഹുലിനേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ ഇന്ത്യയ്ക്കില്ലെന്നാണ് ലക്ഷ്മണ്‍ പറയുന്നത്.

''കെഎല്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യണം. കാരണം അയാളൊരു ക്ലാസ് ബാറ്റ്‌സ്മാനാണ്. ഓവര്‍സീസ് പരമ്പരയില്‍ സെഞ്ചുറി നേടി അയാളത് തെളിയിച്ചതാണ്. ഇന്ത്യന്‍ ടീമില്‍ അയാളേക്കാള്‍ മികച്ചൊരു ഓപ്ഷനില്ല. മയങ്ക് അഗര്‍വാള്‍ ഉണ്ട് പക്ഷെ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം രാഹുലിനെ ഓപ്പണ്‍ ചെയ്യാന്‍ വിടണമെന്നാണ് എന്റെ അഭിപ്രായം'' എന്നാണ് ലക്ഷ്മണ്‍ പറയുന്നത്.

പരിശീലന മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സിലും അവന്‍ മധ്യനിരയില്‍ കളിച്ചത് എനിക്ക് അല്‍പ്പം ഞെട്ടലുണ്ടാക്കുന്നതായിരുന്നു. അതിനര്‍ത്ഥം ടീം മാനേജുമെന്റിനും സെലക്ടര്‍മാര്‍ക്കും അവന്‍ മധ്യനിരയില്‍ കളിക്കണമെന്നാണോ ആഗ്രഹം? അതെനിക്കറിയില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു. ലങ്കന്‍ പര്യടനത്തിന് പിന്നാലെ പൃഥ്വി ഷായേയും സൂര്യകുമാര്‍ യാദവിനേയും ഇംഗ്ലണ്ടിലേക്ക് വിളിക്കാനുള്ള തീരുമാനത്തെ ലക്ഷ്മണ്‍ പിന്തുണയ്ക്കുകയും ചെയ്തു.

അതേസമയം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ ഓപ്പണര്‍ മയങ്ക് അഗര്‍വാളിനും പരുക്കേറ്റിരിക്കുകയാണ്. പരിശീലനത്തിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ പന്ത് തലയില്‍ കൊള്ളുകയായിരുന്നു. ഇതോടെ അഗര്‍വാള്‍ ആദ്യ ടെസ്റ്റ് കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഹുല്‍ ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള സാധ്യത തെളിഞ്ഞു വന്നിരിക്കുകയാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: vvs laxman
Story first published: Monday, August 2, 2021, 20:53 [IST]
Other articles published on Aug 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X