For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പര പ്രവചനം; അര്‍ണോള്‍ഡിനെ ട്രോളി ലക്ഷ്മണ്‍

By Anwar Sadath

ദില്ലി: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയുടെ പ്രവചനം നടത്തിയ ശ്രീലങ്കന്‍ മുന്‍ താരവും കമന്റേറ്ററുമായ റസ്സന്‍ അര്‍ണോള്‍ഡിനെ ട്രോളി മുന്‍ ഇന്ത്യന്‍താരം വിവിഎസ് ലക്ഷ്മണ്‍. അര്‍ണോള്‍ഡിനൊപ്പം കമന്റേറ്ററി നടത്തുന്ന ലക്ഷ്ണന്‍ ട്വീറ്റിലൂടെയാണ് സഹപ്രവര്‍ത്തനെ ട്രോളിയത്.

ഇന്ത്യ ശ്രീലങ്ക പരമ്പരയുടെ ഫലം 5-0 എന്ന നിലയില്‍ ഏകപക്ഷീയമായിരിക്കില്ലെന്നായിരുന്നു അര്‍ണോള്‍ഡിന്റെ പ്രവചനം. അടുത്തിടെ ശ്രീലങ്കയില്‍ നടന്ന പരമ്പര ഇന്ത്യ 5-0ത്തിന് തൂത്തുവാരിയിരുന്നു. ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അര്‍ണോള്‍ഡ് ഫലം ഏകപക്ഷീയമായിരിക്കില്ലെന്ന് പ്രവചിച്ചത്.

lakshman

അര്‍ണോള്‍ഡിന്റെ ട്വീറ്റിന് പിന്നാലെ ലക്ഷ്ണന്‍ മറുപടിയുടെ നല്‍കി. അര്‍ണോള്‍ഡിന്റെ പ്രവചനം സത്യമായിരിക്കുമെന്നും കാരണം ഇത് അഞ്ച മത്സരങ്ങളുടെ പരമ്പരയല്ലെന്നും ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയാണ് നടക്കാനിരിക്കുന്നത്. അതുകൊണ്ടുതന്നെ 5-0 എന്ന സ്‌കോര്‍ ആയിരിക്കില്ലെന്നാണ് ലക്ഷ്മണിന്റെ ട്രോള്‍. ഈ മാസം 10നാണ് ഇന്ത്യ ശ്രീലങ്ക പരമ്പരയിലെ ആദ്യ മത്സരം. ഏകദിന പരമ്പരയ്ക്കുശേഷം മൂന്ന് ടി20 മത്സരങ്ങളും ഇരു ടീമുകളും കളിക്കുന്നുണ്ട്. നേരത്തെ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0 എന്ന മാര്‍ജിനില്‍ സ്വന്തമാക്കിയിരുന്നു.

Story first published: Saturday, December 9, 2017, 9:02 [IST]
Other articles published on Dec 9, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+