വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കോലിയുടെ മുന്നിലുള്ള വലിയ വെല്ലുവിളി അതാണ്'- ഇന്ത്യന്‍ നായകനെക്കുറിച്ച് വിവിഎസ് ലക്ഷ്മണ്‍

മുംബൈ: ആധുനിക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത ബാറ്റിങ് പ്രതിഭയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കളിച്ച എല്ലാ മൈതാനത്തും തന്റേതായ കൈയൊപ്പ് ചാര്‍ത്താന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓസീസിനെതിരായ ഏകദിന പരമ്പരയിലും രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ ശ്രദ്ധേയ പ്രകടനം പുറത്തെടുക്കാന്‍ കോലിക്ക് സാധിച്ചു. നായകനെന്ന നിലയില്‍ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും ബാറ്റിങ് മികവുകൊണ്ട് കോലി വിമര്‍ശകരുടെ വായടപ്പിക്കുന്നു. ഓസീസിനെതിരായ ഏകദിനത്തിലൂടെ അതിവേഗം 12,000 റണ്‍സ് നേടുന്ന താരമെന്ന ബഹുമതി നേടാനും കോലിക്ക് സാധിച്ചു. ഇപ്പോഴിതാ ഇന്ത്യന്‍ നായകന്റെ കരുത്തിനെക്കുറിച്ചും മുന്നിലുള്ള വലിയ വെല്ലുവിളിയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

' ക്രീസിലെത്തിയാല്‍ അവിസ്മരണീയ പ്രകടനം കാഴ്ചവെക്കുന്നവനാണ് കോലി. ഓരോ പരമ്പരയിലും അവന്‍ കളിക്കുന്ന രീതിയും ഓരോ മത്സരത്തിലും മികച്ച പ്രകടനം നിലനിര്‍ത്തുന്ന രീതിയും മനോഹരമാണ്. അതാണ് കോലിക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയും. ചില സമയത്ത് തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ഒരിക്കല്‍ പോലും തന്റെ എനര്‍ജി നഷ്ടപ്പെട്ട നിലയില്‍ കോലിയെ കണ്ടിട്ടില്ല. അത് ബാറ്റിങ്ങിലായാലും ഫീല്‍ഡിങ്ങിലായാലും'-ലക്ഷ്മണ്‍ പറഞ്ഞു. അമിത ആക്രമണോത്സുകത കാട്ടുന്ന താരമാണെന്ന് വിമര്‍ശകര്‍ പറയുമ്പോഴും കോലിയുടെ കളത്തിലെ എനര്‍ജിയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

vvslaxman-virat1

റണ്‍സ് പിന്തുടരുമ്പോള്‍ കോലിയുടെ മികവ് ഒന്ന് വേറെ തന്നെയാണ്. റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ വിജയിച്ച മത്സരങ്ങളില്‍ ഒട്ടുമിക്കതിലും തിളങ്ങാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. കോലിയുടെ ഈ മികവിനെയും ലക്ഷ്മണ്‍ പ്രശംസിച്ചു. 'സമ്മര്‍ദ്ദ ഘട്ടങ്ങളിലാണ് കോലി കൂടുതല്‍ നന്നായി ബാറ്റ് ചെയ്യുന്നത്. റണ്‍സ് പിന്തുടരുമ്പോള്‍ അവന്‍ നേടിയ സെഞ്ച്വറികള്‍ നോക്കുക. ഒരു ലക്ഷ്യം മുന്നിലുണ്ടെങ്കില്‍ അതിന്റെ സമ്മര്‍ദ്ദത്തെ മനസിലാക്കുകയും അതിനനുസരിച്ച് കളിക്കുകയും ചെയ്യുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവനെ സഹായിക്കുന്നത്'-ലക്ഷ്മണ്‍ പറഞ്ഞു.

2020ല്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പല പരമ്പരകളും ഇന്ത്യക്ക് റദ്ദാക്കേണ്ടി വന്നിരുന്നു. ഈ വര്‍ഷം ഓസീസ് പര്യടനം ഉള്‍പ്പെടെ 10ല്‍ താഴെ ഏകദിനം മാത്രമാണ് ഇന്ത്യക്ക് കളിക്കാനായത്. കോലിക്ക് ഏകദിന സെഞ്ച്വറി നേടാനാവാത്ത വര്‍ഷം കൂടിയാണ് 2020. എന്നാല്‍ 47.9 ശരാശരിയില്‍ അഞ്ച് അര്‍ധ സെഞ്ച്വറി കോലിയുടെ പേരിലുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങിപ്പോവും. അടുത്തത് ഇന്ത്യയില്‍ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. അടുത്ത വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. അതും കോലിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇതുവരെ ലോകകപ്പ് കിരീടം നേടാന്‍ നായകനെന്ന നിലയില്‍ കോലിക്ക് സാധിച്ചിട്ടില്ല.

Story first published: Friday, December 4, 2020, 11:42 [IST]
Other articles published on Dec 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X