ക്യാപ്റ്റനാകാന്‍ കോലി ഇനിയും കാത്തിരിക്കണം: വിവിഎസ് ലക്ഷ്മണ്‍ സ്‌പെഷല്‍
ഹൈദരാബാദ്: കളിക്കുന്ന കാര്യത്തിലായാലും അതേ സംസാരിക്കുന്ന കാര്യത്തിലായാലും അതെ വി വി എസ് ലക്ഷ്മണ്‍ അല്‍പം സ്‌പെഷലാണ്. അതുകൊണ്ടാണ് കളിയെഴുത്തുകാര്‍ അദ്ദേഹത്തെ വെരി വെരി സ്‌പെഷല്‍ ലക്ഷ്മണ്‍ എന്ന് വിളിക്കുന്നത്.
സച്ചിന്‍ തെണ്ടുല്‍ക്കറുടെ മാരകഫോമിലുള്ള ഒരു സെഞ്ചുറി കാണണോ ലക്ഷ്മണിന്റെ സാധാരണ ഒരു അര്‍ധസെഞ്ചുറി കാണണോ എന്ന് ചോദിച്ചാല്‍ രണ്ടാമത്തേത് മതി എന്ന് ആരാധകര്‍ പറയുന്ന ഒരു കാലമുണ്ടായിരുന്നു ലക്ഷ്മണിന്.
ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലക്കുന്ന ഐ പി എല്‍ കോഴവിവാദത്തെ കുറിച്ചും ധോണി - വിരാട് കോലിമാരുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും ലക്ഷ്മണ്‍ പറയുന്നു.

ലിമിറ്റഡ് ഓവറില്‍ ധോണി തന്നെ
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ധോണിക്ക് ഇനിയും ഒരുപാട് സംഭാവനകള്‍ ചെയ്യാനുണ്ട് എന്നാണ് ലക്ഷ്മണ്‍ വിശ്വസിക്കുന്നത്. എന്തുകൊണ്ടാണ് ധോണിയെ മാറ്റണമെന്ന് ആളുകള്‍ വാശിപിടിക്കുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ല എന്നും ലക്ഷ്മണ്‍ പറയുന്നു.

കോലി കാത്തിരിക്കട്ടെ
ഏകദിന, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ ക്യാപ്റ്റന്‍സി കോലിക്ക് കൈമാറാന്‍ സമയമായോ എന്ന ചോദ്യത്തിന് തനിക്കങ്ങനെ തോന്നുന്നില്ല എന്നാണ് ലക്ഷ്മണ്‍ പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനായി കോലി ശോഭിക്കും. കോലിയുടെ അഗ്രസീവായ ആറ്റിറ്റിയൂഡിനെ പുകഴ്ത്തി ലക്ഷ്മണ്‍.

ധോണിയുമായി പ്രശ്‌നമില്ല
വിരമിക്കുന്ന സമയത്ത് തനിക്ക് ധോണിയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണ്. എന്റെ കൂടെ കളിച്ചിരുന്ന ചിലരെ വീട്ടില്‍ വിളിച്ച് ലഘുഭക്ഷണം നല്‍കി എന്നത് ശരിയാണ്. എന്നാല്‍ ടീമിനെ മൊത്തം വിളിച്ചിട്ട് ധോണിയെ മാത്രം ഒഴിവാക്കി എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ല. തനിക്ക് തോന്നിയത് കൊണ്ട് മാത്രമാണ് വിരമിച്ചത്.

വസിം അക്രം പ്രശ്‌നക്കാരന്‍
കളിച്ചിരുന്ന കാലത്ത് നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നിയിരുന്ന ബൗളര്‍ വസിം അക്രമാണ് എന്നാണ് ലക്ഷ്മണിന്റെ അഭിപ്രായം. പേസും സ്വിംഗും മാത്രമല്ല ഒരുപാട് വെറൈറ്റിയുള്ള പന്തുകള്‍ അക്രം എറിഞ്ഞിരുന്നു.

കോച്ച് വേണം
ഇന്ത്യന്‍ ടീമിന് കോച്ച് കൂടിയേ തീരു എന്ന പക്ഷക്കാരനാണ് ലക്ഷ്മണ്‍. കഴിവുള്ള ആളായിരിക്കണം കോച്ച്. ഇന്ത്യക്കാരനായാലും വിദേശിയായാലും കുഴപ്പമില്ല. ഐ പി എല്ലില്‍ ഹൈദരാബാദ് ടീമിന്റെ മെന്ററാണ് 40 കാരനായ ലക്ഷ്മണ്‍

ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ വിലക്കാനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഐ പി എല്ലില്‍ ഒരുപാട് പോസിറ്റിവ് കാര്യങ്ങളുണ്ട്. വ്യക്തികളല്ല ക്രിക്കറ്റാണ് വലുത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയാണ് പ്രധാനം

ഉപദേശക സമിതി സൂപ്പര്‍
ബി സി സി ഐയുടെ ഉപദേശക സമിതിയിലെ പുതിയ അംഗമാണ് ലക്ഷ്മണ്‍. സച്ചിന്‍, ഗാംഗുലി എന്നിവര്‍ക്കൊപ്പം സമിതിയുടെ ആദ്യ മീറ്റിംഗ് ഫലപ്രദമായിരുന്നു എന്ന് ലക്ഷ്മണ്‍ പറഞ്ഞു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications