Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലക്ഷ്മണിന്റെ 281; 50 വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്‌സ് ആയി തെരഞ്ഞെടുത്തു

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റര്‍ വിവിഎസ് ലക്ഷ്മണിന്റെ ഈദന്‍ ഗാര്‍ഡനിലെ 281 റണ്‍സ് 50 വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്‌സ് ആയി തെരഞ്ഞെടുത്തു. ക്രിക്കറ്റ് വിദഗ്ധരും, മുന്‍ കളിക്കാരും, മാധ്യമ പ്രവര്‍ത്തകരും അടങ്ങുന്ന പാനലാണ് ലക്ഷ്മണിന്റെ ഇന്നിങ്‌സിനെ മഹത്തായ ഇന്നിങ്‌സ് ആയി തെരഞ്ഞെടുത്തത്. ഇഎസ്പിഎന്‍ മാഗസിനുവേണ്ടിയായിരുന്നു തെരഞ്ഞെടുപ്പ്.

ലോകത്ത് ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള മുന്‍ കളിക്കാര്‍ പാനലില്‍ ഉള്‍പ്പെട്ടിരുന്നു. ഗ്രെഗ് ചാപ്പല്‍, ജോണ്‍ റൈറ്റ്, സഞ്ജയ് മഞ്ജരേക്കര്‍, റമിസ് രാജ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള പാനലാണ് ലക്ഷ്മണിന്റെ ഇന്നിങ്‌സിനെ വാഴ്ത്തിയത്. കളിയുടെ പ്രതികൂല സാഹചര്യത്തിലും അസാമാന്യമായ ബാറ്റിങ് മികവുകൊണ്ട് ലക്ഷ്മണന്‍ അമ്പരപ്പിച്ചെന്ന് പാനല്‍ വിലയിരുത്തി.

vvs-laxman

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിലായിരുന്നു ലക്ഷ്മണിന്റെ 281 എന്ന ലോകോത്തര ഇന്നിങ്‌സ് പിറന്നത്. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഓസ്‌ട്രേലിയ ഈദന്‍ ഗാര്‍ഡനിലെ രണ്ടാം ടെസ്റ്റിലും വിജയത്തിന്റെ വക്കിലായിരുന്നു. ഓസ്‌ട്രേലിയയുടെ 445 റണ്‍സ് എന്ന ആദ്യ ഇന്നിങ്‌സ് സ്‌കോറിനു മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 171 റണ്‍സിന് എല്ലാവരും പുറത്തായി.

274 റണ്‍സിന് പിറകിലായ ഇന്ത്യയെ ഓസ്‌ട്രേലിയ ഫോളോഓണ്‍ ചെയ്യിച്ചു. എന്നാല്‍, ഓസ്‌ട്രേലിയയുടെ കണക്കുകൂട്ടല്‍ എല്ലാം തെറ്റിച്ചുകൊണ്ടായിരുന്നു ലക്ഷ്മണ്‍ ദ്രാവിഡ് സഖ്യത്തിന്റെ ബാറ്റിങ്. 180 റണ്‍സെടുത്ത ദ്രാവിഡിന്റെ സഹായത്തോടെ 376 റണ്‍സിന്റെ കൂട്ടുകെട്ട് ലക്ഷ്മണ്‍ പടുത്തുയര്‍ത്തി. മത്സരത്തില്‍ ഇന്ത്യ 171 റണ്‍സിനു ജയിക്കുകയും ചെയ്തു. ഇന്ത്യ പിന്നീട് സീരീസും സ്വന്തമാക്കി.

Story first published: Tuesday, January 5, 2016, 9:04 [IST]
Other articles published on Jan 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+