വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഹീര്‍ ഖാന്റെ യാത്ര അദേഹത്തിന്റെ സ്വഭാവത്തിന്റെ ശക്തിയെ വ്യക്തമാക്കുന്നു: വിവി എസ് ലക്ഷ്മണ്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച പേസ് ബൗളര്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലാണ് സഹീര്‍ ഖാന്റെ സ്ഥാനം. ഇടം കൈയില്‍ സ്വിങ് ഒളിപ്പിച്ച സഹീറിന്റെ ബൗളിങ്ങായിരുന്നു ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ വജ്രായുധം. ഇപ്പോഴിതാ സഹീറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. സഹീറിന്റെ യാത്ര അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ശക്തിയെ വ്യക്തമാക്കുന്നുവെന്നാണ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടത്. ട്വിറ്ററിലൂടെയാണ് ലക്ഷ്മണ്‍ സഹീറിനെ പുകഴ്ത്തിയത്. വലുതായി സ്വപ്‌നം കാണാന്‍ ധൈര്യപ്പെടുകയും ആ സ്വപ്‌നങ്ങളെ പിന്തുടരാന്‍ ദൃഡ നിശ്ചയം ചെയ്യുകയും ചെയ്ത സഹീറിന്റെ യാത്ര അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ പ്രതിഫലനമെന്നാണ് ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചത്.

ഇന്ത്യക്കുവേണ്ടി 92 ടെസ്റ്റില്‍ നിന്ന് 311 വിക്കറ്റും 200 ഏകദിനത്തില്‍ നിന്ന് 282 വിക്കറ്റും 17 ടി20യില്‍ നിന്ന് 17 വിക്കറ്റും സഹീറിന്റെ പേരിലുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമായിരുന്ന ലക്ഷ്മണ്‍ പലപ്പോഴും യുവതാരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി രംഗത്തെത്താറുണ്ട്. സമീപകാലത്തായി മോശം ഫോമിലുള്ള കോലിക്ക് പിന്തുണയായും ലക്ഷ്മണ്‍ രംഗത്തെത്തിയിരുന്നു. ന്യൂസീലന്‍ഡ് ടെസ്റ്റില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയിരുന്നു. കാലി പഴയ ട്രാക്കിലല്ല പോകുന്നതെന്നും കൂടുതല്‍ ക്ഷമയും ഉത്തരവാദിത്തവും കാണിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നിലയുറപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ക്രീസിലെത്തിയ ശേഷം കുറച്ച് പന്തുകളെ ബഹുമാനിക്കണം. തുടക്കത്തില്‍ കാണിക്കുന്ന ക്ഷമ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും അത് ശ്രദ്ധിക്കണമെന്നുമാണ് അന്ന് ലക്ഷ്മണ്‍ പറഞ്ഞത്.

vvslaxman-zaheerkhan

കരിയറില്‍ അതികം വിവാദങ്ങള്‍ സൃഷ്ടിക്കാത്ത ലക്ഷ്മണ്‍ വിദേശ മൈതാനങ്ങളിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ലക്ഷ്മണെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണ്‍ വീരേന്ദര്‍ സെവാഗ് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് മഹത്തായ സംഭാവനകള്‍ നല്‍കിയ താരമാണ് ലക്ഷ്മണെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. ട്വിറ്ററിലൂടെയായിരുന്നു സെവാഗിന്റെ പ്രതികരണം. ലക്ഷ്മണ്‍ മഹാനായ സുഹൃത്താണ്. ഇന്ത്യന്‍ ക്രിക്കറ്റിന് മനോഹരമായ സംഭാവനകള്‍ നല്‍കിയ നിങ്ങള്‍ നല്ലൊരു വ്യക്തിയാണെന്നാണ് സെവാഗ് കുറിച്ചത്. ഇന്ത്യക്കുവേണ്ടി 134 ടെസ്റ്റില്‍ നിന്ന് 8781 റണ്‍സും 86 ഏകദിനത്തില്‍നിന്ന് 2338 റണ്‍സുമാണ് ലക്ഷ്മണിന്റെ സമ്പാദ്യം. 17 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 56 അര്‍ധ ശതകവും ടെസ്റ്റിലും ആറ് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഏകദിനത്തിലും അദ്ദേഹം നേടിയിട്ടുണ്ട്. 10 ഐപിഎല്‍ മത്സരങ്ങളും താരം ക്ലാസിച്ചിട്ടുണ്ട്.

Story first published: Monday, June 8, 2020, 22:46 [IST]
Other articles published on Jun 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X