
ഓപ്പണിങ് സച്ചിന്‍ - സൗരവ്
ക്രിക്കറ്റിന്റെ ഗൃഹാതുരമായ ഓര്‍മയാണ് സച്ചിനും ഗാംഗുലിയും എന്ന ഓപ്പണിംഗ് ജോഡി. ഇടം കൈ - വലംകൈ കോംപിനേഷന്‍. ഓഫ് സൈഡിലെ ദൈവം ഗാംഗുലി. ക്രിക്കറ്റ് ഫീല്‍ഡിന് തന്നെ ദൈവം സച്ചിന്‍. സച്ചിനെയും ഗാംഗുലിയെയും ഓപ്പണറാക്കിയപ്പോള്‍ ലക്ഷ്മണ് തഴയേണ്ടി വന്നത് സാക്ഷാല്‍ വീരേന്ദര്‍ സേവാഗിനെ.

മൂന്നാം നമ്പറില്‍ ആര്
വിരാട് കോലി, രാഹുല്‍ ദ്രാവിഡ് - ഇവരില്‍ ആരാകും മൂന്നാം നമ്പറില്‍. ഉത്തരം കോലി എന്നാണ്. ടെസ്റ്റായിരുന്നു കളിയെങ്കില്‍ ദ്രാവിഡായേനെ ഈ സ്ഥാനത്ത്. എന്നാല്‍ ഏകദിന ടീമിലെ തന്റെ ഇഷ്ട പൊസിഷന്‍ നിലനിര്‍ത്താന്‍ കോലിക്ക് കഴിഞ്ഞു.

അസ്ഹറുദ്ദീന്‍ നാലില്‍
നാലാം നമ്പറില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറെക്കാലത്തെ ക്യാപ്റ്റനായ അസ്ഹര്‍ നാലാം നമ്പറില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ലക്ഷ്മണിന്റെ നാടായ ഹൈദരാബാദ് തന്നെ അസറിന്റെയും സ്വദേശം.

യുവരാജ് സിംഗ് അഞ്ചാമത്
ഫോമിലെത്തിയാല്‍ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാന്‍. മധ്യനിരയിലെ ഏക ഇടംകൈയന്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുത്തതിന്റെ കരുത്തിലാണ് യുവരാജ് അഞ്ചാം നമ്പറില്‍ കളിക്കാനിറങ്ങുക.

ധോണി ആറാമത്
ക്യാപ്റ്റനല്ലെങ്കിലും ധോണി വിക്കറ്റ് കീപ്പറായി ടീമില്‍ ഇടം കണ്ടെത്തി. ആറാം നമ്പറില്‍ ക്രീസിലിറങ്ങും ബാറ്റ്‌സ്മാന്‍ ധോണി. ഏഴാമതായി ഓള്‍ റൗണ്ടര്‍ കപില്‍ ദേവാണ്.

ഒരേ ഒരു സ്പിന്നര്‍
കളി ഓസ്‌ട്രേലിയയിലായത് കൊണ്ട് തന്നെ ഒരു സ്പിന്നറുടെ ആവശ്യമേ ഉള്ളൂ. ഹര്‍ഭജന്‍ സിംഗ്, ആര്‍ അശ്വിന്‍ എന്നിവരെ മറികടന്ന് അനില്‍ കുംബ്ലെയ്ക്കാണ് ആ സ്ഥാനം കിട്ടിയത്.

മൂന്ന് ഫാസ്റ്റ് ബൗളര്‍മാര്‍
സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, ഇഷാന്ത് ശര്‍മ എന്നിവരാണ് വി വി എസ് ലക്ഷ്മണിന്റെ ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍. മൂന്ന് ഫാസ്റ്റ് ബൗളേഴ്‌സ്, ഒരു സ്പിന്നര്‍, രണ്ട് ഓള്‍റൗണ്ടര്‍മാര്‍ എന്നിങ്ങനെയാണ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ്.

ഇവരെ മിസ് ചെയ്യും
രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സേവാഗ് എന്നിവരെ മിസ് ചെയ്യുക തന്നെ ചെയ്യും. ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള അജയ് ജഡേജയ്ക്കും ഹര്‍ഭജനും അശ്വിനും ടീമിലെത്താനായില്ല.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications











