For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ തോല്‍വിക്ക് കാരണം കോലിയുടെ ആ തീരുമാനം; വ്യക്തമാക്കി ലക്ഷ്മണ്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തില്‍ മറക്കാനാഗ്രഹിക്കുന്ന മത്സരമാണ് മുംബൈയില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനം. 10 വിക്കറ്റിനാണ് സ്വന്തം തട്ടകത്തില്‍ ഇന്ത്യ മുട്ടുമടക്കിയത്. ഓസ്‌ട്രേലിയക്കെതിരായ ഏറ്റവും വലിയ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിന്റെ പദ്ധതികള്‍ എവിടെയാണ് പിഴച്ചതെന്നതിനെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

മത്സരത്തിന് ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിരാട് കോലിയുടെ ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തിയതാണ് തിരിച്ചടിയായതെന്ന് ലക്ഷ്മണന്‍ അഭിപ്രായപ്പെട്ടു. ഇത് ഫലപ്രദമാകുമെന്ന് ഞാന്‍ കരുതുന്നില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരിക്കലും നാലാം നമ്പറില്‍ ഇറങ്ങാന്‍ ആഗ്രഹിച്ചിരുന്നില്ല. ടീമിന്റെ മികച്ച ബാറ്റ്‌സ്മാന് കൂടുതല്‍ പന്ത് നേരിടാനുള്ള അവസരമാണ് ഒരുക്കേണ്ടത്. പ്രത്യേകിച്ച് ഓസ്‌ട്രേലിയയെപ്പോലെ മികച്ചൊരു ടീമിനെതിരേ ഇത്തരമൊരു പരീക്ഷണം വേണ്ടിയിരുന്നില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു.

vvs-laxman

രാഹുലിന്റെ ഫോം പരിഗണിച്ചും ധവാന്റെ പരിചയസമ്പത്തും പരിഗണിച്ചാണ് കോലി ഇത്തരമൊരു തീരുമാനം എടുത്തതെന്ന് വ്യക്തമാണ്. എന്നാല്‍ ഏകദിനത്തില്‍ കോലി മൂന്നാം നമ്പറിലിറങ്ങുകയും രാഹുല്‍ നാലാം നമ്പറിലെത്തുകയും ചെയ്യുന്നതാണ് കൂടുതല്‍ നന്നാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയുടെ കൂട്ടത്തകര്‍ച്ചയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നാലാം നമ്പറില്‍ ഇറങ്ങിയ കോലിയുടെ പെട്ടെന്നുള്ള മടക്കമാണ് പതനം വേഗത്തിലാക്കിയത്. 14 പന്തില്‍ 16 റണ്‍സെടുത്ത കോലിയെ ആദം സാംബ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. മൂന്നാം നമ്പറില്‍ നിന്ന് മാറി ബാറ്റ് ചെയ്ത കൂടുതല്‍ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോലിക്ക് സാധിച്ചിരുന്നില്ല.

Story first published: Wednesday, January 15, 2020, 9:16 [IST]
Other articles published on Jan 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+