വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

ടെസ്റ്റിലെ ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന പല ബാറ്റ്‌സ്മാന്‍മാരും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒരു തവണയെങ്കിലും ഒന്നാം റാങ്കിലെത്തിയവരാണ്

1

ടെസ്റ്റില്‍ മികച്ച താരമാവുകയെന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ബാറ്റ്‌സ്മാനെന്ന നിലയില്‍. പ്രതിഭ മാത്രം പോരാ ക്ഷമയും ഭാഗ്യവും ഫിറ്റ്‌നസും എല്ലാം ഒപ്പം നിന്നാല്‍ മാത്രമെ മികച്ച താരമായി വളരാന്‍ സാധിക്കൂ. ലോകത്തിലെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചാല്‍ അവരെല്ലാം ഇതിഹാസങ്ങളാണെന്ന് വ്യക്തമാകും.

ടെസ്റ്റിലെ ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന പല ബാറ്റ്‌സ്മാന്‍മാരും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒരു തവണയെങ്കിലും ഒന്നാം റാങ്കിലെത്തിയവരാണ്. എന്നാല്‍ ടെസ്റ്റിലെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരെന്ന വിശേഷണം ലഭിച്ച പലര്‍ക്കും ഈ നേട്ടത്തിലേക്ക് എത്താനുമായിട്ടില്ല. ഇത്തരത്തില്‍ ടെസ്റ്റില്‍ മികവ് കാട്ടുകയും എന്നാല്‍ ഒരു തവണ പോലും ഐസിസി ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്താന്‍ സാധിക്കാതെ പോവുകയും ചെയ്ത അഞ്ച് പേരെ പരിചയപ്പെടാം.

വരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ലവരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ല

ഗ്രെയിം സ്മിത്ത്

ഗ്രെയിം സ്മിത്ത്

മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ഇടം കൈയന്‍ ഓപ്പണറുമായ ഗ്രെയിം സ്മിത്തിന്റെ മികവില്‍ ആര്‍ക്കും തര്‍ക്കമില്ല. എല്ലാ ഫോര്‍മാറ്റിലും മികവ് കാട്ടിയ ചുരുക്കം ചില താരങ്ങളിലൊരാളാണ് സ്മിത്ത്. 9000ലധികം ടെസ്റ്റ് റണ്‍സും ഇതില്‍ 27 സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും അദ്ദേഹത്തിന്റെ കരിയറിനൊപ്പമുണ്ട്. 2003ല്‍ ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായി ഇരട്ട സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. മികച്ച പ്രകടനങ്ങള്‍ പല തവണ നടത്തിയിട്ടും സ്മിത്തിന് ഒരു തവണ പോലും ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമനാവാനായിട്ടില്ല.

സനത് ജയസൂര്യ

സനത് ജയസൂര്യ

ശ്രീലങ്കയുടെ ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണറാണ് സനത് ജയസൂര്യ. മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിട്ടുള്ള അദ്ദേഹം 110 ടെസ്റ്റില്‍ നിന്നായി 6973 റണ്‍സാണ് നേടിയത്. ഇതില്‍ 14 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 31 ഫിഫ്റ്റിയും ഉള്‍പ്പെടും. 98 വിക്കറ്റും ടെസ്റ്റില്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2004ല്‍ അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു. ഓസ്‌ട്രേലിയ, സിംബാബ് വെ, പാകിസ്താന്‍ എന്നിവര്‍ക്കെതിരെയെല്ലാം അദ്ദേഹം സെഞ്ച്വറി നേടി മിന്നിച്ചു. എന്നാല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്താനായില്ല. മൂന്നാം റാങ്കാണ് അദ്ദേഹത്തിന് കരിയറില്‍ നേടാനായതില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക്.

IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

വിവിഎസ് ലക്ഷ്മണ്‍

വിവിഎസ് ലക്ഷ്മണ്‍

ഇന്ത്യയുടെ ടെസ്റ്റിലെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചാല്‍ അതിലൊരാള്‍ വിവിഎസ് ലക്ഷ്മണാവും. മധ്യനിരയില്‍ ടീമിന്റെ വിശ്വസ്തനായ അദ്ദേഹം നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങളും കാഴ്ചവെച്ചിട്ടുണ്ട്. 134 ടെസ്റ്റില്‍ നിന്ന് 8781 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 17 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 56 ഫിഫ്റ്റിയും ഉള്‍പ്പെടും. എന്നാല്‍ ഒരു തവണ പോലും ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാമനാവാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 2011ല്‍ നേടിയ ആറാം റാങ്കാണ് അദ്ദേഹത്തിന്റെ കരിയറിലെ ബെസ്റ്റ്.

കെവിന്‍ പീറ്റേഴ്‌സണ്‍

കെവിന്‍ പീറ്റേഴ്‌സണ്‍

ഇംഗ്ലണ്ടിന്റെ മുന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമാണ് കെവിന്‍ പീറ്റേഴ്‌സണ്‍. ക്ലാസിക് ബാറ്റ്‌സ്മാനെന്ന വിശേഷണത്തേക്കാളേറെ ഏത് ഷോട്ടും കളിക്കാന്‍ കെല്‍പ്പുള്ള പ്രതിഭയെന്ന് വേണം പീറ്റേഴ്‌സണിനെ വിശേഷിപ്പിക്കാന്‍. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയിട്ടുള്ള അദ്ദേഹം 104 ടെസ്റ്റില്‍ നിന്ന് നേടിയത് 8181 റണ്‍സ്. ഇതില്‍ 23 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 35 ഫിഫ്റ്റിയും. എന്നാല്‍ ഒരു തവണ പോലും ഐസിസി റാങ്കിങ്ങില്‍ അദ്ദേഹത്തിന് ഒന്നാമനാവാന്‍ കഴിഞ്ഞിട്ടില്ല. ആഷസ് ടെസ്റ്റിലടക്കം ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരത്തിന്റെ മികച്ച റാങ്കിങ് മൂന്നാണ്.

ചങ്കിടിക്കുന്ന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി, നേട്ടം ആറ് പേര്‍ക്ക് മാത്രം, ഒറ്റ ഇന്ത്യക്കാരനില്ല

ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസിസ് ടെസ്റ്റ് ഫോര്‍മാറ്റില്‍ വളരെ സാങ്കേതിക മികവുള്ള താരങ്ങളിലൊരാളാണ്. 2012ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം 69 ടെസ്റ്റ് മാത്രമാണ് കളിച്ചത്. നേടിയത് 4163 റണ്‍സും. ഇതില്‍ 10 സെഞ്ച്വറിയും 51 ഫിഫ്റ്റിയും ഉള്‍പ്പെടും. പ്രതിഭാശാലിയായ താരമാണെങ്കിലും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്താന്‍ ഡുപ്ലെസിസിന് സാധിച്ചിട്ടില്ല. 2019ല്‍ നേടിയ 10ാം റാങ്കാണ് അദ്ദേഹത്തിന്റെ കരിയറിലെ ബെസ്റ്റ്.

Story first published: Sunday, June 26, 2022, 20:04 [IST]
Other articles published on Jun 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X