For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വോളിബോള്‍ പ്രേമികള്‍ തിരയുന്നു, ടോം എവിടെ; അര്‍ജുന അവാര്‍ഡ് ജേതാവിനോട് പക തീര്‍ത്ത് ദേശീയ വോളിയുടെ സംഘാടകര്‍

കോഴിക്കോട്: വോളിബോള്‍ പ്രേമികളുടെ ഉത്സവകാലത്തിനാണ് കോഴിക്കോട്ട് ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പിലൂടെ തിരിതെളിഞ്ഞിരിക്കുന്നത്. കളിക്കാരും കളിയെ സ്‌നേഹിക്കുന്നവരും കോഴിക്കോട്ടെ ഇരു സ്‌റ്റേഡിയങ്ങളിലേക്കുമായി ഒഴുകുന്നു. ഇഷ്ടടീമുകളെയും താരങ്ങളെയും കാണുകയും നല്ല കളികള്‍ക്ക് അവര്‍ കൈയടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്നു.

താരങ്ങളും വോളി പ്രേമികളുമൊക്കെ പരസ്പരം കണ്ടു സൗഹൃദം പുതുക്കുമ്പോള്‍ അവര്‍ക്കിടയില്‍ തിരഞ്ഞിട്ടു കിട്ടാത്തൊരു മുഖമുണ്ട് ഇത്തവണ. അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫിനെയാണ് ടൂര്‍ണമെന്റ് പരിസരത്തൊന്നും കാണാതിയിരിക്കുന്നത്. സ്വന്തം നാട്ടില്‍ വര്‍ഷങ്ങള്‍ക്കു ശേഷം വിരുന്നെത്തിയ വോളിബോള്‍ മാമാങ്കത്തില്‍ നിറഞ്ഞു നില്‍ക്കേണ്ട ടോം ജോസഫ് ഇന്നലെയും കൊച്ചിയിലെ തന്റെ ബിപിസിഎല്‍ ഓഫിസില്‍ ജോലിത്തിരക്കിലായിരുന്നു. ടോമിന് അയിത്തം പ്രഖ്യാപിച്ച സംഘാടക സമിതിയുടെ നിലപാടുതന്നെയാണ് ഈ മിന്നുംതാരത്തെ കോഴിക്കോട്ടുനിന്ന് അകറ്റിയത്. അര്‍ജുന അവാര്‍ഡ് നേടിയതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ടോമിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്നതില്‍ എത്തിച്ചതെന്ന് കരുതുന്നു.

tom

പ്രദര്‍ശന മത്സരശേഷം ടോം കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

അര്‍ജുന അവാര്‍ഡ് ടോം ജോസഫ് ചെരിപ്പുനക്കി വാങ്ങിയതാണെന്ന് വോളിബോള്‍ അസോസിയേഷന്‍ മുന്‍ഭാരവാഹി നാലകത്ത് ബഷീര്‍ പരിഹസിച്ചിരുന്നു. കളിച്ചു വാങ്ങിയതാണെന്ന് ടോമും തിരിച്ചടിച്ചു. ഇത് അദ്ദേഹത്തിന് ക്ഷീണമായി. തെരഞ്ഞെടുപ്പില്‍ ചട്ടം പാലിക്കാത്തതിനാല്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷനെ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സെക്രട്ടറി നാലകത്ത് ബഷീറും പ്രസിഡന്റ് ചാര്‍ലി ജേക്കബും മാറിനില്‍ക്കണമെന്ന നിബന്ധനയോടെയാണ് പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ഇതേ ബഷീര്‍ തന്നെയാണ് ദേശീയ വോളിയുടെ സംഘാടകസമിതി കണ്‍വീനര്‍. ഇദ്ദേഹം ടോമിനോടുള്ള പക തീര്‍ക്കുന്നതിനായി ദീപശിഖാ പ്രയാണം ഉള്‍പ്പെടെ എല്ലാ മേഖലയില്‍നിന്നും പൂര്‍ണമായും അദ്ദേഹത്തെ അകറ്റിനിര്‍ത്തുകയാണെന്ന് സംശയിക്കപ്പെടുന്നു.

ചാംപ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് കേരളത്തിനായി കളിച്ച അന്താരാഷ്ട്ര താരങ്ങളെ 26ന് ആദരിക്കുന്ന ചടങ്ങുണ്ട്. ഒഴിവാക്കാന്‍ പറ്റാത്തതിനാല്‍ ഇതിലേക്ക് ടോമിനെ ക്ഷണിച്ചിട്ടുണ്ട്. അതേസമയം, ചാംപ്യന്‍ഷിപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി കാലിക്കറ്റ് പ്രസ് ക്ലബ്ബും കണ്ണൂര്‍ പ്രസ്‌ക്ലബ്ബും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘാടകര്‍ കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് ആയതിനാല്‍ ഇതിലും ടോമിന് ഇടംകിട്ടി. ഇതൊഴിവാക്കാന്‍ ചില നീക്കങ്ങള്‍ ചാംപ്യന്‍ഷിപ്പിന്റെ സംഘാടകര്‍ നടത്തിയെങ്കിലും വിജയിച്ചില്ല. കളികഴിഞ്ഞ് സാധാരണ പോലെ ടോം സ്‌റ്റേഡിയം വിട്ടു കൊച്ചിയിലേക്ക് വണ്ടി കയറുകയായിരുന്നു. 1998 മുതല്‍ 2015 വരെ കേരള ടീമിന്റെ ഭാഗമായിരുന്നു ടോം ജോസഫ് എന്ന കുറ്റ്യാടി കാവിലുംപാറക്കാരന്‍. 2012 വരെ ഇന്ത്യന്‍ ടീമിന്റെയും ഭാഗമായി. രണ്ട് ഏഷ്യന്‍ ഗെയിംസിലും മൂന്ന് സാഫ് ഗെയിംസിലും നാല് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുമടക്കം 30 അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തിനുവേണ്ടി ടോം ജഴ്‌സിയണിഞ്ഞിട്ടുണ്ട്. 2001ല്‍ സ്വപ്‌നനഗരിയില്‍ കേരളം ദേശീയ ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കുമ്പോള്‍ ടീമിന്റെ നട്ടെല്ലായിരുന്നു ടോം. അത്തരമൊരു താരത്തെയാണ് ചാംപ്യന്‍ഷിപ്പിന്റെ സംഘാടകര്‍ നിഷ്‌കരുണം അവഗണിക്കുന്നത്.

Story first published: Thursday, February 22, 2018, 14:45 [IST]
Other articles published on Feb 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+