Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന് 110 വര്‍ഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോര്‍ഡ്

വിശാഖപട്ടണം: വിശാഖ പട്ടണത്ത് ഇന്ത്യ ഇംഗ്ലണ്ട് മത്സരം സമാപിച്ചപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണന്‍ ഒരു മോശം റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. രണ്ട് ഇന്നിങ്‌സിലും ആദ്യത്തെ പന്തില്‍ പുറത്താവുകയെന്ന കിങ് പെയര്‍ റെക്കോര്‍ഡ് ആണ് ജെയിംസ് ആന്‍ഡേഴ്‌സന് ലഭിച്ചത്. ആദ്യ ഇന്നിങ്‌സില്‍ അശ്വിന് മുന്നിലും രണ്ടാം ഇന്നിങ്‌സില്‍ ജയന്തിന് മുന്നിലും ആന്‍ഡേഴ്‌സന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്.

110 വര്‍ഷത്തിനുശേഷമാണ് ഒരു ഇംഗ്ലണ്ട് താരം കിങ് പെയര്‍ എന്ന നാണക്കേടിന്റെ റെക്കോര്‍ഡിനുടമയാകുന്നത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 1906ല്‍ ഇര്‍നി ഹെയ്‌സിന്റെ പേരിലായിരുന്നു ഇതുവരെയായി ഈ റെക്കോര്‍ഡ്. 1892ല്‍ വില്യം അറ്റ്‌വെലും, 1895ല്‍ ബോബി പീലും ഈ നാണക്കേടിന്റെ റെക്കോര്‍ഡിനുടമയായിരുന്നു.

james-anderson

ഡെക്കില്‍ പുറത്തായതില്‍ ആന്‍ഡേഴ്‌സന് മറ്റൊരു റെക്കോര്‍ഡുകൂടി സ്വന്തമായുണ്ട്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരെ 55 പന്തുകള്‍ നേരിട്ടശേഷമായിരുന്നു ആന്‍ഡേഴ്‌സന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായത്. ആ മത്സരത്തില്‍ കേവലം രണ്ട് പന്ത് ബാക്കി നില്‍ക്കേ ഇംഗ്ലണ്ട് തോല്‍ക്കുകയും ചെയ്തു. കൂടുതല്‍ പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതെ മടങ്ങിയ രണ്ടാമത്തെ ബാറ്റ്മാന്‍ ആണ് ഇപ്പോള്‍ ആന്‍ഡേഴ്‌സണ്‍. ന്യൂസിലന്റിന്റെ ഡെഫ് അലോട്ട് 1999ല്‍ 77 പന്തില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.

Story first published: Tuesday, November 22, 2016, 8:45 [IST]
Other articles published on Nov 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+