
സച്ചിന്‍ തെണ്ടുല്‍ക്കര്‍
എന്റെ മനസില്‍ വരുന്ന ആദ്യത്തെ പേര് സച്ചിന്റെയാണ് എന്ന് പറഞ്ഞാണ് റിച്ചാര്‍ഡ്‌സ് തുടങ്ങുന്നത് തന്നെ. ലെജന്‍ഡ് എന്നാണ് അദ്ദേഹം സച്ചിനെ വിളിക്കുന്നത്. പണം കൊടുത്ത് സച്ചിന്റെ ബാറ്റിംഗ് കാണാന്‍ ഞാന്‍ പോകും.

ബ്രയാന്‍ ലാറ
സച്ചിനെപ്പോലെ തന്നെയാണ് എനിക്ക് ലാറ. ലാറയുടെ ബാറ്റിംഗ് കാണാനും ഞാന്‍ പണം മുടക്കും. ഏത് ബാറ്റിംഗ് ടീമായാലും ലാറയെ ഒഴിവാക്കാന്‍ പ്രയാസമാണ്.

ക്രിസ് ഗെയ്ല്‍
റിച്ചാര്‍ഡ്‌സിന്റെ അടുത്ത ഇഷ്ടക്കാരനും വെസ്റ്റ് ഇന്‍ഡീസില്‍ നിന്നാണ്. വെടിക്കെട്ടുകാരന്‍ ക്രിസ് ഗെയ്ല്‍. ബൗളര്‍മാരുടെ പേടിസ്വപ്‌നം എന്നാണ് റിച്ചാര്‍ഡ്‌സ് ഗെയിലിനെ വിളിക്കുന്നത്.

ക്ലൈവ് ലോയ്ഡ്
ലോകകപ്പ് നേടിയ വിന്‍ഡീസ് ടീം ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ്. ഇന്നത്തെ തലമുറയ്ക്ക് ലോയ്ഡിന്റെ കളി പരിചയമുണ്ടാകില്ല എന്നൊരു മുന്‍ജാമ്യവും റിച്ചാര്‍ഡ്‌സ് എടുക്കുന്നുണ്ട്.

റിക്കി പോണ്ടിംഗ്
ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടിയിട്ടുള്ള റിക്കി പോണ്ടിംഗാണ് പട്ടികയിലെ മറ്റൊരാള്‍. ഏകദിനത്തിലെ ഏറ്റവും മികച്ച വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന്‍ എന്ന പേരുമുണ്ട് പോണ്ടിംഗിന്.

മാത്യു ഹെയ്ഡന്‍
ഓസീസിന്റെ തന്നെ മറ്റൊരു വെടിക്കെട്ട് ബാറ്റ്‌സ്മാന്‍. ഫോമിലെത്തിയാല്‍ ഹെയ്ഡനെ പോലെ അപകടകാരിയായ ബാറ്റ്‌സ്മാന്‍മാര്‍ കുറവ്. എന്നാല്‍ ഹെയ്ഡന്റെ കൂട്ടാളിയായ ഗില്‍ക്രിസ്റ്റ് റിച്ചാര്‍ഡ്‌സിന്റെ പട്ടികയില്‍ ഇല്ല

വീരന്‍ സേവാഗ്
ഇന്ത്യയുടെ സ്വന്തം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സേവാഗ്. ഹെയ്ഡനെ പോലെയുള്ള മറ്റൊരു താരം. സേവാഗ് കളിക്കുന്നത് കാണുമ്പോള്‍ ബാറ്റിംഗ് ഇത്രയും എളുപ്പമാണോ എന്ന് തോന്നും.

മൈക് ഹസി
മിസ്റ്റര്‍ ക്രിക്കറ്റ് മൈക്ക് ഹസിയാണ് പട്ടികയിലെ മറ്റൊരാള്‍. എന്താണ് കളിയെന്ന് നന്നായി അറിയുന്ന ഹസിക്ക് ഓരോ അവസരത്തിലും എങ്ങനെ കളിക്കണമെന്നും അറിയാം.

എ ബി ഡിവില്ലിയേഴ്‌സ്
ആരും എതിര് പറയാത്ത ഒരു പേരാണ് എ ബി ഡിവില്ലിയേഴ്‌സിന്റേത്. അത്രയ്ക്കും മൃഗീയമാണ് ഡിവില്ലിയേഴ്‌സ് റണ്‍സുകള്‍ അടിച്ചുകൂട്ടുന്നത്

വിരാട് കോലി
അവസാനം എന്നാല്‍ ഏറ്റവും പ്രസക്തം എന്നാണ് റിച്ചാര്‍ഡ്‌സ് കോലിയെക്കുറിച്ച് പറയുന്നത്. ഇതൊന്നുമല്ല കോലി ഇതിനും അപ്പുറം പോകുമെന്നും വിവ് റിച്ചാര്‍ഡ്‌സ് പ്രവചിക്കുന്നു.


Click it and Unblock the Notifications











