For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20: മിന്നും പ്രകടനവുമായി ബാബര്‍ അസാം, ടി20യിലെ നാലാം സെഞ്ച്വറി

കാര്‍ഡിഫ്: വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 ടൂര്‍ണമെന്റില്‍ സോമര്‍സെറ്റിനുവേണ്ടി തകര്‍പ്പന്‍ പ്രകടനവുമായി പാകിസ്താന്‍ പരിമിത ഓവര്‍ നായകന്‍ ബാബര്‍ അസാം. ഓപ്പണറായി ഇറങ്ങി 62 പന്തില്‍ പുറത്താവാതെ 114 റണ്‍സാണ് ബാബര്‍ നേടിയത്. 183.87 സ്‌ട്രൈക്കറേറ്റില്‍ ബാറ്റുവീശിയ ബാബര്‍ ഒമ്പത് ബൗണ്ടറിയും അഞ്ച് സിക്‌സറും പറത്തി. ബാബറിന്റെ ടി20 ഫോര്‍മാറ്റിലെ നാലാമത്തെ സെഞ്ച്വറിയും ഉയര്‍ന്ന സ്‌കോറുമാണിത്.

ബാബറിന്റെ പ്രകടനത്തിന്റെ കരുത്തില്‍ ഗ്ലാമോര്‍ഗനെ 66 റണ്‍സിന് സോമര്‍സെറ്റ് പരാജയപ്പെടുത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത സോമര്‍സെറ്റ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗ്ലാമോര്‍ഗന്‍ 15.5 ഓവറില്‍ 117 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ബാബറാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സോമര്‍സെറ്റിന് തുടക്കം തന്നെ ഓപ്പണര്‍ സ്റ്റീവന്‍ ഡേവിസിനെയും (8) മൂന്നാമന്‍ വില്‍ സ്മീഡിനെയും നഷ്ടമായി.

babarazam

ടോം ആബേലും (13) ഫോമിലേക്കുയരാതെ മടങ്ങിയെങ്കിലും ഒരു വശത്ത് നിലയുറപ്പിച്ച ബാബര്‍ ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ലെവിസ് ഗോള്‍ഡ്‌സ്‌വര്‍ത്തി (29 പന്തില്‍ 38*) ബാബറിന് മികച്ച പിന്തുണ നല്‍കി. നാല് ബൗണ്ടറിയാണ് ഗോള്‍ഡ്‌സ്‌വര്‍ത്തി നേടിയത്. ഗ്ലാമോര്‍ഗനുവേണ്ടി പ്രേം സിസോദിയ, ആന്‍ഡ്രൂ സാള്‍ട്ടര്‍, രുയായിദ്രി സ്മിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗ്ലാമോര്‍ഗന് കൂട്ടത്തകര്‍ച്ച നേരിട്ടു. ഡേവിഡ് ലോയ്ഡ് (2), ക്യാപ്റ്റന്‍ ക്രിസ് കുക്ക് (0), കാലും ടെയ്‌ലര്‍ (13), ആന്‍ഡി ബാല്‍ബ്രിനി (6), ആന്‍ഡ്രൂ സാല്‍ട്ടര്‍ എന്നിവരെല്ലാം നിരാശപ്പെടുത്തി. ഓയിന്‍ മോര്‍ഗനാണ് (24) ഗ്ലാമോര്‍ഗന്റെ ടോപ് സ്‌കോറര്‍.നിക്ക് സെല്‍മാനാണ് (23) മറ്റൊരു പ്രധാന താരം. വാലറ്റത്തും ആര്‍ക്കും കാര്യമായി തിളങ്ങാനായില്ല. സോമര്‍സെറ്റിനുവേണ്ടി ക്രയ്ഗ് ഓവര്‍ട്ടന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗോള്‍ഡ്‌സ്‌വര്‍ത്തി,ഒലി സെല്ലി,വാന്‍ ഡെര്‍ മെര്‍വി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. സെന്‍ട്രല്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് സോമര്‍സെറ്റ്.

8 മത്സരത്തില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയും വഴങ്ങിയപ്പോള്‍ ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു. നിലവിലെ ഐസിസി ടി20 ബാറ്റിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരനാണ് ബാബര്‍. ഏറെ നാള്‍ ഒന്നാം സ്ഥാനത്തും ബാബറുണ്ടായിരുന്നു. വേഗത്തില്‍ ടി20 ഫോര്‍മാറ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമാണ് ബാബര്‍. ക്രിസ് ഗെയ്ല്‍,ഷോണ്‍ മാര്‍ഷ് എന്നിവരാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത്.

Story first published: Friday, September 18, 2020, 14:12 [IST]
Other articles published on Sep 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+