Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞങ്ങളെല്ലാം കോലിയുടെ ആരാധകര്‍: പാക് വനിതാ ടീം ക്യാപ്റ്റന്‍ സന മിര്‍!

ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായ വിരാട് കോലിക്ക് ആരാധകരുടെ കാര്യത്തില്‍ ഒരു പഞ്ഞവുമില്ല. ഒരുപക്ഷേ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരമായിരിക്കും കോലി. എന്തായാലും കോലിയുടെ ആരാധകരുടെ കൂട്ടത്തില്‍ ഇതാ പുതിയ കുറച്ച് പേര്‍ കൂടി. മറ്റാരുമല്ല, പാകിസ്താന്‍ വനിതാ ക്രിക്കറ്റ് ടീമിലെ അംഗങ്ങള്‍ തന്നെ.

പാകിസ്താന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ സന മിര്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തങ്ങളുടെ ക്യാപ്റ്റനും ഗ്ലാമര്‍ താരവുമായ ഷാഹിദ് അഫ്രിദീയോ യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിറോ ഒന്നുമല്ല, ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനായ വിരാട് കോലിയാണ് പാക് വനിതാ താരങ്ങളുടെ ആരാധനാപാത്രം. തങ്ങളുടെ ടീമിന്റെ ഫേവറിറ്റ് താരം കോലിയാണ്. പക്ഷേ സനയുടെ കാര്യത്തില്‍ മാത്രം ചെറിയൊരു വ്യത്യാസമുണ്ട് കേട്ടോ. കോലിയല്ല സനയുടെ സ്റ്റാര്‍.

viratkohli

ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് സന മിറിന്റെ ഇഷ്ടതാരം. എന്ന് വെച്ച് കോലിയെ ഇഷ്ടമല്ലാതെയൊന്നും ഇല്ല. സനയുടെ ചോയ്‌സ് ഇങ്ങനെ - വിരാട് കോലിയാണ് ഫേവറിറ്റ് ക്രിക്കറ്റര്‍. വ്യക്തിപരമായി പറഞ്ഞാല്‍ എം എസ് ധോണിയാണ് ഫേവറിറ്റ് പ്ലെയര്‍. ക്യാപ്റ്റന്‍സിയാണ് ധോണിയെ കോലിക്ക് മുകളില്‍ പ്രതിഷ്ഠിക്കുന്നതിന് സന കാണുന്ന ഒരു കാരണം. ജൂനിയര്‍ ക്രിക്കറ്റര്‍മാരെ പോലും ഒരു ടീമാക്കാന്‍ ധോണിക്ക് കഴിയുന്നു.

വനിതകളുടെ ട്വന്റി 20 ലോകകപ്പ് കളിക്കാനായി ഇന്ത്യയിലെത്തിയതാണ് സന മിറും പാകിസ്താന്‍ ടീമും. ലോകകപ്പ് പോലെ ഒരു ടൂര്‍ണമെന്റില്‍ പാകിസ്താനെ നയിക്കാന്‍ അവസരം കിട്ടിയതില്‍ സനയ്ക്ക് അതിയായ സന്തോഷമുണ്ട്. ഈ ലോകകപ്പോടെ സന മിര്‍ പാകിസ്താന്റെ ക്യാപ്റ്റന്‍സി ഒഴിയും. അടുത്ത ലോകകപ്പും ഏഷ്യാകപ്പും കളിക്കാന്‍ പുതിയ ക്യാപ്റ്റന്‍ വരട്ടെ എന്നാണ് സന പറയുന്നത്.

Story first published: Monday, March 14, 2016, 16:08 [IST]
Other articles published on Mar 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+