Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഇയാളുടെ തലച്ചോറിന് കമ്പ്യൂട്ടറിനേക്കാൾ വേ​ഗതയാണല്ലോ! വിരാട് കോഹ്‍ലിയെ പുകഴ്ത്തി മതിയാകാതെ സെവാ​ഗ്

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റൺ ചേസറായി വിരാട് കോഹ്‌ലിയെ മാറ്റുന്നത് അദ്ദേഹത്തിന്റെ അസാമാന്യമായ ഗെയിം അവയർനെസ്സ് ആണെന്ന് വിരേന്ദർ സെവാഗ്. ഒരു ലക്ഷ്യം പിന്തുടരുമ്പോൾ കോഹ്‌ലിയുടെ തലച്ചോറ് കമ്പ്യൂട്ടറിനേക്കാൾ വേഗത്തിൽ പ്രവർത്തിക്കുമെന്ന് സെവാഗ് ക്രിക്ബസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരെ നടന്ന മത്സരത്തിൽ പുറത്താകാതെ 105 റൺസ് നേടിയാണ് വിരാട് കോഹ്‍ലി ബെം​ഗളുരുവിനെ വിജയത്തിലെത്തിച്ചത്.

ചാച്ചാ ചൗധരിയും വിരാട് കോഹ്‌ലിയും

സെവാഗ് പറഞ്ഞത് ഇങ്ങനെ: "വിരാട് കോഹ്‌ലിക്ക് എന്റെ അഭിനന്ദനങ്ങൾ! ഒരു റൺ ചേസിന്റെ കാര്യമെടുത്താൽ വിരാടിന്റെ തലച്ചോറ് ചാച്ചാ ചൗധരിയേക്കാൾ വേഗത്തിൽ പ്രവർത്തിക്കും. ചാച്ചാ ചൗധരിയുടെ തലച്ചോറ് കമ്പ്യൂട്ടറിനേക്കാൾ വേഗത്തിൽ ഓടുമെന്നാണല്ലോ കുട്ടിക്കാലത്ത് നമ്മൾ കോമിക് പുസ്തകങ്ങളിൽ വായിച്ചിട്ടുള്ളത്. എന്നാൽ ഒരു ലക്ഷ്യം പിന്തുടരുമ്പോൾ വിരാടിന്റെ ചിന്തകൾ അതിനേക്കാൾ വേഗത്തിലാണ്."

virat-kohli-1

അപകടസാധ്യതയില്ലാത്ത ബാറ്റിംഗ്

കോഹ്‌ലിയുടെ ബാറ്റിംഗിലെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം അനാവശ്യ റിസ്കുകൾ എടുക്കുന്നില്ല എന്നതാണ്. "കൂടുതൽ സമയവും അദ്ദേഹം അപകടസാധ്യതയില്ലാത്ത ക്രിക്കറ്റാണ് കളിക്കുന്നത്. ടീമിന് അത്യാവശ്യമാണെന്ന് തോന്നുമ്പോൾ മാത്രമാണ് അദ്ദേഹം വലിയ ഷോട്ടുകൾക്ക് മുതിരുന്നത്. ആ സമയത്ത് അദ്ദേഹം മത്സരം ഫിനിഷ് ചെയ്യുകയും ചെയ്യുന്നു. ഇത് കാണുന്നത് തന്നെ വലിയൊരു സന്തോഷമാണ്," സെവാഗ് കൂട്ടിചേർത്തു.

അവിശ്വസനീയമായ കണക്കുകൾ

സ്ഥിതിവിവരക്കണക്കുകൾ നിരത്തിയാണ് സെവാഗ് കോഹ്‌ലിയുടെ ഔന്നത്യം വ്യക്തമാക്കിയത്. "ഒരു സാധാരണ കളിക്കാരൻ 4,000 റൺസ് നേടാൻ ഏകദേശം 10 വർഷമെടുക്കും. എന്നാൽ ഐപിഎല്ലിൽ മാത്രം കോഹ്‌ലിക്ക് 9,000-ലധികം റൺസുണ്ട്. അതിൽ 4,000 റൺസും അദ്ദേഹം നേടിയത് സെക്കൻഡ് ഇന്നിംഗ്‌സിൽ റൺസ് ചേസ് ചെയ്യുമ്പോഴാണ്. പല കളിക്കാർക്കും കരിയറിൽ ആകെ 4,000 റൺസ് പോലും തികയ്ക്കാൻ കഴിയാറില്ല എന്നോർക്കണം."

സഞ്ജു സാംസണും ഋതുരാജ് ഗെയ്‌ക്‌വാദും നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സും പ്ലേ ഓഫ് ലക്ഷ്യമിട്ട് പോരാടുമ്പോൾ, വിരാട് കോഹ്‌ലിയുടെ ഈ ഫോം ബംഗളൂരുവിന് വലിയ കരുത്താണ് നൽകുന്നത്. കോഹ്‌ലിയെ വിശേഷിപ്പിക്കാൻ ഇനി വാക്കുകളില്ലെന്നും അദ്ദേഹം ഒരു യഥാർത്ഥ പ്രതിഭാസമാണെന്നും പറഞ്ഞാണ് സെവാഗ് അവസാനിപ്പിച്ചത്. ഈ വിജയത്തോടെ ആർസിബി ഇപ്പോൾ ടേബിളിന്റെ തലപ്പത്തേക്ക് എത്തിക്കഴിഞ്ഞു. ഏകദേശം പ്ലേ ഓഫ് ഉറപ്പിച്ച ആർസിബി മിന്നും ഫോമിലാണ് പോയിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അം​ഗകൃഷ് രഘുവംശിയുടെ ബാറ്റിങ് കരുത്തിൽ 192 എന്ന മികച്ച സ്കോറിലേക്ക് എത്തിയിരുന്നു. എന്നാൽ വിരാട് കോഹ്‍ലിയുടെ സെഞ്ച്വറി ഇന്നിങ്സിലൂടെ ആ സ്കോർ ആർസിബി വളരെ എളുപ്പത്തിൽ മറികടന്നു. 60 പന്തുകളിൽ നിന്നും 105 റൺസ് നേടി കോഹ്‍ലി ടീമിനെ സേഫ് ആക്കുകയായിരുന്നു. കെകെആറിനായി കാർത്തിക് ത്യാ​ഗി മൂന്ന് വിക്കറ്റുകൾ നേടിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.

Story first published: Thursday, May 14, 2026, 8:32 [IST]
Other articles published on May 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+