വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡെന്നീസ് ലിലിക്ക് സേവാഗിന്റെ പിറന്നാള്‍ ആശംസ.. കേട്ടാല്‍ ചിരിച്ചുവീഴും!

By Muralidharan

ഓസ്‌ട്രേലിയയുടെ ബൗളിംഗ് ഇതിഹാസം ഡെന്നീസ് ലിലിക്ക് ഇന്ത്യയുടെ വീരേന്ദര്‍ സേവാഗിന്റെ വക പിറന്നാള്‍ ആശംസ. ബാറ്റിംഗില്‍ എന്ന പോലെ സ്വതസിദ്ധമായ ശൈലിയിലാണ് വീരു ഈ പിറന്നാള്‍ ആശംസയും തയ്യാറാക്കിയിരിക്കുന്നത്. കളിച്ചിരുന്ന കാലത്ത്, ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമായിരുന്നു ലിലി. ലിലിയുടെ ഗാംഭീര്യം ഒട്ടും ചോര്‍ന്നുപോകാത്ത വിധമാണ് സേവാഗിന്റെ ആശംസയും.

Read Also: സിദ്ദു എംപി സ്ഥാനം രാജിവെച്ചു, ബിജെപി വിടുന്നു... മുഖ്യമന്ത്രിയാകാന്‍ പഞ്ചാബിലേക്ക്?

ഏതെങ്കിലും ഒരു ഹിന്ദി സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍, ഏറ്റവും പേടിപ്പെടുത്തുന്ന വില്ലനായേനെ ലിലി എന്നാണ് സേവാഗ് പറയുന്നത്. ഹാപ്പി ബര്‍ത്ത് ഡേ ഡെന്നിസ് ലിലി എന്നും സേവാഗ് പറയുന്നു. ആരെയും കൂസാത്ത മനോഭാവവും പേടിപ്പെടുത്തുന്ന ബൗലിംഗ് ശൈലിയുമുളള ലിലിക്ക് ഒരുപാട് ആരാധകരും ഉണ്ടായിരുന്നു.

sehwag-

തന്റെ ജനറേഷനിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിട്ടാണ് ലിലിയെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ലിലിയുടെ അറുപത്തിയേഴാം പിറന്നാളായിരുന്നു തിങ്കളാഴ്ച. 1949 ജൂലൈ 18ന് പെര്‍ത്തിലാണ് ലിലി ജനിച്ചത്. 70 ടെസ്റ്റില്‍ നിന്നും 355 വിക്കറ്റുകളും 63 ഏകദിനങ്ങളില്‍ നിന്നും 103 വിക്കറ്റുകളും ലിലി വീഴ്ത്തി. 1971 മുതല്‍ 1983 വരെ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച വീരേന്ദര്‍ സേവാഗാകട്ടെ പ്രമുഖ താരങ്ങളുടെ പിറന്നാളിന് ട്വിറ്ററില്‍ ഇങ്ങനെ ഓരോ സന്ദശങ്ങള്‍ അയക്കുന്ന കാര്യത്തില്‍ മിടുക്കനാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ പിറന്നാള്‍ ദിനമായ ജൂലൈ 7 ഹെലികോപ്റ്റര്‍ ദിനമായി ആഘോഷിക്കണം എന്നായിരുന്നു സേവാഗിന്റെ വക കമന്റ്.

Story first published: Monday, July 18, 2016, 17:04 [IST]
Other articles published on Jul 18, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X