Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സേവാഗ് പേടിസ്വപ്‌നമായിരുന്നു, ഇന്നത്തെ ഓപ്പണര്‍മാര്‍ പോര: സ്‌റ്റെയ്ന്‍ ഉദ്ദേശിക്കുന്നത് എന്ത്?

ബെംഗളൂരു: ക്രിക്കറ്റ് വെറും ബാറ്റിംഗിന്റെയും ബൗളിംഗിന്റെയും കളിയല്ല. ഈ കളി പലപ്പോഴും നടക്കുന്നത് മനസില്‍ കൂടിയാണ്. എതിരാളികളെ വാക്കുകള്‍ കൊണ്ട് മാനസികമായി തളര്‍ത്താന്‍ ഓരോ പരമ്പരയ്ക്ക് മുന്നിലും എതിരാളികള്‍ ശ്രമിക്കാറുണ്ട്. സച്ചിനെതിരെ ഓരോ വിദേശ ടൂറിന് മുന്നോടിയായും എതിരാളികള്‍ എന്തൊക്കെ പറഞ്ഞിട്ടുണ്ട് എന്നോര്‍ക്കുക.

ഇന്ത്യക്കെതിരെ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നും നടത്തുന്നത് ഇത്തരത്തില്‍ ഒരു പ്രയോഗമാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനില്ല. താന്‍ മുമ്പ് സേവാഗിനെതിരെ കളിച്ചിട്ടുണ്ട്. സേവാഗ് ഒരു പേടിസ്വപ്‌നമായിരുന്നു. ഇന്നത്തെ ടീം നല്ലതാണെങ്കിലും സേവാഗിന്റെ അത്ര പോര എന്നാണ് സ്‌റ്റെയ്ന്‍ പറയുന്നത്.

സേവാഗ് ഒരു പേടിസ്വപ്നം

സേവാഗ് ഒരു പേടിസ്വപ്നം

മുമ്പ് ഞാനിവിടെ കളിച്ചിട്ടുണ്ട്. സേവാഗിനെ പോലുള്ള കളിക്കാര്‍ക്കെതിരെ പന്തെറിഞ്ഞിട്ടുണ്ട്. അയാള്‍ ഒരു പേടിസ്വപ്‌നമായിരുന്നു. ചെറിയൊരു പിഴവ് പറ്റിയാല്‍ മതി. സേവാഗ് അടിച്ചുപറത്തിക്കളയും - ഒന്നാം ടെസ്റ്റിന് മുന്നോടിയായി സ്‌റ്റെയ്ന്‍ പറഞ്ഞു.

ഇപ്പോ അത്ര പോര

ഇപ്പോ അത്ര പോര

ഇപ്പോഴത്തെ ഇന്ത്യന്‍ ബാറ്റിംഗ് നിരയും നല്ലതാണ്. പക്ഷേ സേവാഗിന്റെ അത്ര പോര. തുടക്കം മുതല്‍ അടിച്ചുപറത്തുന്ന തരം കളിയല്ല ഇപ്പോള്‍ - സ്‌റ്റെയ്‌നിന്റെ സൈക്കോളജിക്കല്‍ മൂവ്.

ഇത് റോക്കറ്റ് സയന്‍സല്ല

ഇത് റോക്കറ്റ് സയന്‍സല്ല

അത്ര വലി സ്ട്രാറ്റജി ഉണ്ടാക്കാന്‍ ഇത് റോക്കറ്റ് സയന്‍സൊന്നും അല്ല. ഓരോ കളിക്കാര്‍ക്കും ഓരോ രീതിയാണ്. സ്റ്റംപിന് മുകളില്‍ പന്തെറിഞ്ഞാല്‍ സച്ചിന്‍ അത് പോയിന്റിലേക്ക് അടിക്കും. അതേ പന്ത് മുരളി വിജയ് ചിലപ്പോള്‍ കവറിലേക്കായിരിക്കും കളിക്കുക - ഓരോരുത്തരുടെയും കളിയും കരുത്തും മനസിലാക്കലാണ് പ്രധാനം.

ടെസ്റ്റാണ് ഫേവറിറ്റ്

ടെസ്റ്റാണ് ഫേവറിറ്റ്

ടെസ്റ്റ് ക്രിക്കറ്റാണ് തന്റെ പ്രിയപ്പെട്ട ഇനമെന്നാണ് ലോകത്തിലെ നമ്പര്‍ വണ്‍ ഫാസ്റ്റ് ബൗളറായ സ്റ്റെയ്ന്‍ പറയുന്നത്. മികച്ച ബൗളിംഗ്, ബാറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റുകളുണ്ട് ഞങ്ങള്‍ക്ക്, ഫേവറിറ്റ്‌സ് അല്ലെങ്കിലും ഞങ്ങള്‍ പൊരുതും.

ഇന്ത്യയ്ക്ക് നിര്‍ണായകം

ഇന്ത്യയ്ക്ക് നിര്‍ണായകം

ട്വന്റി 20, ഏകദിന പരമ്പരകള്‍ തോറ്റുകഴിഞ്ഞ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നിര്‍ണായകമാണ്. 2-0, 3-2 എന്ന മാര്‍ജിനിലായിരുന്നു ഇന്ത്യയുടെ തോല്‍വി. നവംബര്‍ 5ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ 4 മത്സരങ്ങളാണ് ഉള്ളത്.

Story first published: Wednesday, November 4, 2015, 12:35 [IST]
Other articles published on Nov 4, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+