വീണ്ടും മോര്‍ഗന്റെ വെല്ലുവിളി; 'സെവാഗിന്റെ' മറുപടി കണ്ടാല്‍ 'സെവാഗ്' തന്നെ ഞെട്ടിപ്പോകും!
ലണ്ടന്‍ : ഇംഗ്ലീഷ് ടിവി അവതാരകനും മാധ്യമ പ്രവര്‍ത്തകനും ആയ പിയേഴ്‌സ് മോര്‍ഗനും ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗും തമ്മിലുള്ള ട്വിറ്റര്‍ യുദ്ധം തുടങ്ങിയിട്ട് കുറച്ച് നാളായി. ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ കിട്ടാത്തതിനെ പരിഹസിച്ച് മോര്‍ഗന്‍ ഇട്ട ഒരു ട്വീറ്റിലാണ് തുടക്കം.
സംഗതി അതിലൊന്നും അവസാനിച്ചില്ല. രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും ട്വീറ്റോട് ട്വീറ്റ്. വീരേന്ദ്ര സെവാഗ് ആണെങ്കില്‍ മല്ലു ട്രോളേഴ്‌സിനെ വെല്ലുന്ന സൂപ്പര്‍ മറുപടികളാണ് കൊടുത്തുകൊണ്ടിരിക്കുന്നത്.
ഏറ്റവും ഒടുവില്‍ മോര്‍ഗന്‍ ബെറ്റും കൊണ്ടാണ് ട്വിറ്റരില്‍ ഇറങ്ങിയത്. ഇന്ത്യ ഒരു ഒളിംപിക് സ്വര്‍ണം നേടുന്നതിന് മുമ്പ് ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടും... അല്ലെങ്കിലോ...

മോര്ഗന്
ബ്രിട്ടീഷ് ടിവി അവതാരകനും മാധ്യമ പ്രവര്‍ത്തകനും ആണ് പിയേഴ്‌സ് മോര്‍ഗന്‍. ഒളിംപിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ കിട്ടാത്തതിനെ രൂക്ഷമായ ഭാഷയില്‍ ആയിരുന്നു മോര്‍ഗന്‍ പരിഹസിച്ചിരുന്നത്.

സെവാഗ്
മറ്റാരേക്കാളും മുമ്പേ മോര്‍ഗന് മറുപടി കൊടുത്തത് സെവാഗ് ആയിരുന്നു. ആദ്യം ഇംഗ്ലണ്ട് ഒരു ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കൂ എന്ന് വിമര്‍ശിക്കൂ എന്നായിരുന്നു സെവാഗിന്റെ മറുപടി.
ബെറ്റ്
ഇന്ത്യ ആദ്യമായി ഒരു ഒളിംപിക് സ്വര്‍ണം നേടുന്നതിന് മുമ്പ് ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കും. അല്ലെങ്കില്‍ പത്ത് ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുും. ഇതൊരു ബെറ്റ് ആയി എടുക്കാമോ എന്നായിരുന്നു മോര്‍ഗന്റെ ചോദ്യം.

മണ്ടത്തരം
അറിവില്ലായ്മ ഒരു കുറ്റമല്ല. പക്ഷേ അത് പ്രദര്‍ശിപ്പിച്ച് നടക്കുന്നത് അത്ര നല്ലതല്ല. ഇന്ത്യ ഇതുവരെ ഒളിംപിക്‌സില്‍ 9 സ്വര്‍ണമെഡലുകള്‍ നേടിയിട്ടുണ്ടെന്ന് മോര്‍ഗന് അറിയില്ല.

ഇതേത് സെവാഗ്?
അപ്പോഴതാ ഒരു ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കാന്‍ തുടങ്ങി. ഇന്ത്യക്ക് ഇപ്പോള്‍ തന്നെ 9 ഒളിംപിക് സ്വര്‍ണമെഡലുകളുണ്ട്. ഇംഗ്ലണ്ടിന് പൂജ്യം ലോകകപ്പും. ജീവകാരുണ്യത്തിന്റെ കാര്യം പറയുകയാണെങ്കില്‍., ഞങ്ങളുടെ കോഹിനൂര്‍ രത്‌നം ഇപ്പോഴും നിങ്ങളുടെ കൈയ്യിലുണ്ടല്ലോ.

സെവാഗ്
എന്നാല്‍ സത്യം എന്താണെന്നോ... ആ മറുപടി കൊടുത്തത് യഥാര്‍ത്ഥ സെവാഗ് ആയിരുന്നില്ല. സെവാഗിന്റേത് വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് ആണ്. ഇത് ആരോ സ്വന്തമായി ഉണ്ടാക്കിയതായിരുന്നു.

നിര്‍ത്തുമോ
എന്തായാലും ഈ ഒരു മണ്ടത്തരത്തോടെ പിയേഴ്‌സ് മോര്‍ഗന്‍ ഇന്ത്യക്കും വീരുവിനും എതിരെയുള്ള ട്വിറ്റര്‍ യുദ്ധം അവസാനിപ്പിക്കും എന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications