വീരേന്ദര്‍ സേവാഗിന് ഇന്ന് പിറന്നാള്‍...ട്വിറ്ററില്‍ 'ഹാപ്പിബര്‍ത്ത്‌ഡേ വീരു' ട്രെന്‍ഡിങ്..കാരണമുണ്ട്
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ നജഫ്ഗഡിന്റെ നവാബ് വീരേന്ദര്‍ സേവാഗിന് ഇന്ന് (ഒക്ടോബര്‍ 20 വ്യാഴാഴ്ച) പിറന്നാള്‍. സേവാഗിന്റൈ മുപ്പത്തിയെട്ടാം പിറന്നാളാണിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ലോകത്തെ പോപ്പുലര്‍ ക്രിക്കറ്റ് താരങ്ങളുടെ കൂട്ടത്തിലാണ് സേവാഗിന് ഇപ്പോഴും സ്ഥാനം.
Read Also: ധോണിയുടെ ബാറ്റിംഗിനെ കളിയാക്കി ട്വീറ്റ്... ടെയ്‌ലര്‍ മാപ്പ് പറഞ്ഞു; പക്ഷേ ആരാധകര്‍ വെറുതെ ഇരിക്കുമോ?
കഴിഞ്ഞ വര്‍ഷം ക്രിക്കറ്റില്‍ നിന്നും വിരമിച്ച സേവാഗ് ഇപ്പോള്‍ ട്വിറ്ററിലാണ് തന്റെ കളികള്‍ മുഴുവന്‍ കളിക്കുന്നത്. അതുകൊണ്ട് തന്നെ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ സെലിബ്രിറ്റികളും ആരാധകരും ചേര്‍ന്ന് സേവാഗിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. ഹാപ്പി ബര്‍ത്ത്‌ഡേ സേവാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിട്ടുണ്ട്.

കിംഗ് ഓഫ് എന്റര്‍ടൈന്‍മെന്റ്
ഇന്ത്യന്‍ താരമായിരുന്ന മുഹമ്മദ് കൈഫ് സേവാഗിനെ വിളിക്കുന്നത് കിംഗ് ഓഫ് എന്റര്‍ടൈന്‍മെന്റ് എന്നാണ്. കളിക്കളത്തിലായാലും പുറത്തായാലും ഇത് നൂറില്‍ നൂറ് ശതമാനവും ശരിയാണ് താനും. ഹാപ്പി ബര്‍ത്ത് ഡേ കിംഗ് ഓഫ് എന്റര്‍ടൈന്‍മെന്റ് - ഇതായിരുന്നു കൈഫിന്റെ ആശംസ.

ഓപ്പണര്‍ കം ഫിനിഷര്‍
ലോകത്ത് ഫിനിഷറായി കളിച്ചിട്ടുള്ള ഒരേയൊരു ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍. - ട്വിറ്ററില്‍ ഒരു ആരാധകന്‍ സേവാഗിന് പിറന്നാള്‍ ആശംസിക്കുന്നത് ഈ വാക്കുകള്‍ കൊണ്ടാണ്. മറ്റാരും സമ്മതിച്ചില്ലെങ്കിലും സേവാഗിനെതിരെ പന്തെറിഞ്ഞിട്ടുള്ള ബൗളര്‍മാര്‍ ഇത് സമ്മതിക്കും. തീര്‍ച്ച.

എന്താണീ ഡോട്ട് ബോള്‍
ദൈവം ചോദിച്ചു. എന്താണ് ഡോട്ട് ബോള്‍. ഞങ്ങള്‍ പറഞ്ഞു. സോറി അറിയില്ല. ഞങ്ങള്‍ സേവാഗ് ഫാന്‍സാണ്. - മറ്റൊരു പിറന്നാള്‍ സന്ദേശം. സംഭവം ശരിയാണ്. ഡോട്ട് ബോള്‍ എന്നൊരു പദം സേവാഗിന്റെ നിഖണ്ടുവില്‍ ഇല്ലായിരുന്നു.

സിംഗിളുകള്‍ പോലും
സിംഗിളുകളില്‍ വിശ്വാസമില്ലാത്ത കളിക്കാരന്‍. എപ്പോഴും ഫോര്‍. അല്ലെങ്കില്‍ സിക്‌സ് - ഇതായിരുന്നു സേവാഗിന്റെ ബാറ്റിംഗ് സ്‌റ്റൈല്‍. വെറുതെയാണോ ആരാധകര്‍ സേവാഗിനെ നവാബ് ഓഫ് നജഫ്ഗഡ് എന്ന് വിളിക്കുന്നത്.

സേവാഗ് തന്നെ പറഞ്ഞത്
നിങ്ങള്‍ പന്തിനെ നോക്കുക. അത് അടിക്കാനുള്ളതാണെങ്കില്‍ അടിക്കുക. ടെസ്റ്റാണോ ഏകദിനമാണോ ട്വന്റി 20യാണോ എന്നൊന്നും ആലോചിച്ച് ടെന്‍ഷന്‍ അടിക്കേണ്ട. - ബാറ്റിംഗിനെക്കുറിച്ച് സേവാഗ് തന്നെ പറഞ്ഞിട്ടുള്ള തിയറിയാണിത്. എത്ര സിംപിള്‍ അല്ലേ.

അനില്‍ കുംബ്ലെ, സോനു നിഗം
ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ മുതല്‍ പാട്ടുകാരന്‍ സോനു നിഗം വരെയുള്ള പ്രമുഖര്‍ സേവാഗിന് പിറന്നാള്‍ ആശംസകളുമായി ട്വിറ്ററില്‍ സജീവമായി. റെയ്‌ന, മന്‍ദീപ് സിംഗ് തുടങ്ങിയ കളിക്കാരുടെ ട്വീറ്റുകള്‍ രസകരമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications