ക്രിക്കറ്റിന്‍റെ കണ്ടുപിടിത്തക്കാരാണത്രേ, ഇംഗ്ലണ്ടിനെതിരെ സെവാഗിന്‍റെ ട്രോള്‍ വൈറലാവുന്നു
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയതോടെ സോഷ്യല്‍ മീഡിയകളില്‍ മുഴുവന്‍ അഭിനന്ദനപ്രവാഹമാണ്.
പല മുന്‍ താരങ്ങളും ടീമിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തരംഗമാവുന്നത് മുന്‍ വെടിക്കെട്ട് ഓപണര്‍ വീരേന്ദര്‍ സെവാഗിന്റെ ട്രോളുകളാണ്.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇംഗ്ലീഷുകാരെ കണക്കറ്റ് പരിഹസിച്ച സെവാഗ് അവസാന ടെസ്റ്റിന്റെ അവസാനദിവസം ടീമിന്റെ ഹീറോയായ രവീന്ദ്ര ജഡേജയെ വാനോളം പുകഴ്ത്തുകയും ചെയ്തു.

രവീന്ദ്ര ജഡേജയുടെ ഓമനപ്പേരായ ജഡ്ഡുവെന്നാണ് സെവാഗ് ട്വിറ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലേക്ക് കുറച്ച് ലഡ്ഡു പാര്‍സല്‍ ചെയ്യൂവെന്നാണ് സെവാഗ് കുറിച്ചത്. ക്രിക്കറ്റെന്ന ഗെയിം കണ്ടുപിടിച്ചവരെ തകര്‍ത്തുവിട്ടത് വലിയ കാര്യമാണ്.

ജഡേജ ഇംഗ്ലണ്ടിനെ മത്തങ്ങയാക്കിയെന്നാണ് സെവാഗിന്റെ മറ്റൊരു ട്വീറ്റ്.

നേരത്തേ ട്രിപ്പിള്‍ സെഞ്ച്വറി ക്ലബ്ബിലേക്ക് മറുനാടന്‍ മലയാളി കരുണ്‍ നായരെ സെവാഗ് സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞ 12 വര്‍ഷവും എട്ടു മാസവുമായി താന്‍ ഇവിടെ തനിച്ചായിരുന്നെന്നും കരുണ്‍ എത്തിയതോടെ ഒരു കൂട്ടായെന്നുമാണ് വീരു കുറിച്ചത്.

ഇത് ആദ്യമായല്ല ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ സെവാഗ് പരിഹാസം കൊണ്ടു മൂടുന്നത്. റിയോ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടു മെഡലുകള്‍ നേടിയപ്പോള്‍ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍ കളിയാക്കിയിരുന്നു. എന്നാല്‍ ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലണ്ടിന് ഇതുവരെ ഒരു ലോകകപ്പ് നേടാനായില്ലല്ലോ എന്നാണ് സെവാഗ് തിരിച്ചടിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications