Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2011 ലോകകപ്പിന് മുമ്പ് അത് സംഭവിച്ചു, മറികടന്നത് ഇങ്ങനെ, രോഹിത്തും അത് ചെയ്യണമെന്ന് സെവാഗ്

ദുബായ്: രോഹിത് ശര്‍മയുടെ പരിക്ക് സംബന്ധിച്ച് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ച നടക്കുകയാണ്. അദ്ദേഹം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കളിക്കുമോ ഇല്ലയോ എന്ന സംശയങ്ങളും ബാക്കിയാണ്. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് ഒരിക്കല്‍ കൂടി ഇതില്‍ അതൃപ്തി രേഖപ്പെടുത്തി. മുംബൈയുടെ ഫിസിയോ രോഹിത് ഫിറ്റാവുന്ന കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കുകയും, അതുപോലെ കളിക്കളത്തില്‍ കാണിക്കുകയും ചെയ്തിരുന്നെങ്കില്‍ എനിക്ക് ഒന്നും പറയാനുണ്ടാവില്ലായിരുന്നു. കാരണം ഒരു ടോപ് കളിക്കാരനാവുമ്പോള്‍ ഇങ്ങനൊക്കെ സംഭവിക്കാം. എന്നാല്‍ രോഹിത്തിന്റെ കാര്യത്തില്‍ വലിയ ആശയക്കുഴപ്പമുണ്ടെന്നും സെവാഗ് പറഞ്ഞു.

1

തന്റെ കരിയറിലും ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 2011 ലോകകപ്പിന് മുമ്പ് എന്റെ ഷോള്‍ഡറിന് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാന്‍ സ്‌കാനിംഗിന് വിധേയനായപ്പോള്‍ ചെറിയൊരു പൊട്ടലുണ്ടെന്ന് മനസ്സിലായി. പേശികളായിരുന്നു ഈ വിള്ളല്‍. എത്രയും പെട്ടെന്ന് എനിക്ക് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ കളിക്കേണ്ടിയിരുന്നത് കൊണ്ട് ഞാന്‍ ശസ്ത്രക്രിയ വൈകിപ്പിക്കുകയാണ് ചെയ്തത്. ഞാന്‍ സര്‍ജറിക്ക് വിധേയനായിരുന്നെങ്കില്‍, ലോകകപ്പിന് മുമ്പ് അത് ഭേദമായി തിരിച്ചെത്തുമായിരുന്നില്ല. അതുകൊണ്ടാണ് അങ്ങനൊരു തീരുമാനം എടുത്തതെന്നും സെവാഗ് വ്യക്തമാക്കി.

കൂടുതല്‍ പരിക്ക് വരാതിരിക്കാനും ആ സമയം ഞാന്‍ ശ്രമിച്ചിരുന്നു. ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് മാത്രമാണ് കളിച്ചിരുന്നത്. ഏകദിന മത്സരങ്ങള്‍ കളിച്ചിരുന്നില്ല. രോഹിത്തിന്റെ കാര്യത്തിലും ബിസിസിഐ അത്തരമൊരു തീരുമാനം എടുക്കണം. രോഹിത് ഫിറ്റല്ലെങ്കില്‍ തീര്‍ച്ചയായും പകരക്കാരനെ കളിപ്പിക്കണം. രോഹിത് ശര്‍മയുടെ പരിക്കിനെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. സെലക്ടര്‍മാര്‍ ഫിസിയോ, പരിശീലകര്‍ എല്ലാവര്‍ക്കുമറിയാം രരോഹിത് ഫിറ്റല്ലെന്ന്, എന്നിട്ടും അദ്ദേഹത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തി. രോഹിത് പരിക്കില്‍ നിന്ന് മുക്തനായിട്ടില്ലെങ്കില്‍ ടീമിനൊപ്പം പകരക്കാരനെയും അയക്കണം. ആ താരത്തെയും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ടീമിനൊപ്പം ഉള്‍പ്പെടുത്തണമെന്നും സെവാഗ് ആവശ്യപ്പെട്ടു.

അതേസമയം ഹൈദരാബാദിനെതിരായ മത്സരം കളിച്ചതോടെ രോഹിത്തിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് എന്തിന് ഒഴിവാക്കി എന്ന ചോദ്യം ഇപ്പോഴും വ്യക്തമല്ല. രോഹിത് ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോകുമെന്നാണ് സൂചന. എന്നാല്‍ ഫിസിയോ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം മൂന്നാഴ്ച്ചയെങ്കിലും രോഹിത്തിന് വിശ്രമം വേണ്ടി വരും. നിരവധി താരങ്ങള്‍ രോഹിത് കളിക്കാതിരിക്കുന്നതിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ രോഹിത് ഐപിഎല്ലില്‍ കളിച്ചതിനെ സുനില്‍ ഗവാസ്‌കര്‍ പ്രശംസിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് സന്തോഷ വാര്‍ത്തയാണ് ഇത്. 30 യാര്‍ഡ് സര്‍ക്കിളില്‍ അടക്കം രോഹിത് ഫീല്‍ഡും ചെയ്തു. രോഹിത്തിന്റെ ഫിറ്റ്‌നെസ് മികച്ചതാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Story first published: Friday, November 6, 2020, 16:02 [IST]
Other articles published on Nov 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+