Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ പ്രവചനം കൃത്യം, ഇനി രണ്ടാമത്തേത് — ഗാംഗുലിയെ കുറിച്ച് സെവാഗ്

മുംബൈ: സൗരവ് ഗാംഗുലിയെ കുറിച്ച് രണ്ടു കാര്യങ്ങളായിരുന്നു മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ് പ്രവചിച്ചത്. ഒരുനാള്‍ ഗാംഗുലി ബിസിസിഐ അധ്യക്ഷനാവുമെന്ന് 2007 -ല്‍ സെവാഗ് പ്രവചിച്ചു; പറഞ്ഞതു പ്രകാരം 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഗാംഗുലി ബിസിസിഐ അധ്യക്ഷനായി. ഒരു ദേശീയ മാധ്യമത്തിന് എഴുതുന്ന കോളത്തിലാണ് സെവാഗിന്റെ പുതിയ വെളിപ്പെടുത്തല്‍.

ആദ്യ പ്രവചനം കൃത്യം, ഇനി രണ്ടാമത്തേത് — ഗാംഗുലിയെ കുറിച്ച് സെവാഗ്

ഇനി രണ്ടാമത്തെ പ്രവചനം കൂടി യാഥാര്‍ത്ഥ്യമാവുമോ? വീരു ഉറ്റുനോക്കുകയാണ്. രണ്ടാമത്തെ പ്രവചനം ശരിയായാല്‍ ദാദ പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയാവും. 2007 -ല്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ഈ പ്രവചനങ്ങള്‍ നടത്തിയതെന്ന് സെവാഗ് ഓര്‍ത്തെടുക്കുന്നു. സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനാവുമെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന അവിചാരിത സംഭവമാണ് മനസില്‍ തെളിഞ്ഞത്, സെവാഗ് വ്യക്തമാക്കി.

ആദ്യ പ്രവചനം കൃത്യം, ഇനി രണ്ടാമത്തേത് — ഗാംഗുലിയെ കുറിച്ച് സെവാഗ്

'കേപ് ടൗണ്‍ ടെസ്റ്റാണ് രംഗം. ഓപ്പണര്‍മാരായ വസീം ജാഫറും ഞാനും പെട്ടെന്നുതന്നെ മടങ്ങി. നാലാം നമ്പറില്‍ സച്ചിനുണ്ട്. പക്ഷെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അന്നേ ദിവസം ബാറ്റു ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പകരം ആരിറങ്ങും നാലാമത്? ഡ്രസിങ റൂമില്‍ ചോദ്യം ഉയരേണ്ട താമസം ആ ദൗത്യം ഗാംഗുലി സ്വയം ഏറ്റെടുത്തു. ടെസ്റ്റിലെ നീണ്ടകാല തോല്‍വികള്‍ ടീമിനെ അലട്ടിയ കാലത്താണ് ഈ സംഭവം. എന്തായാലും സമ്മര്‍ദ്ദത്തെ ഗാംഗുലി അതിജീവിച്ചു. ക്രീസില്‍ ഒട്ടും ടെന്‍ഷനില്ലാതെയാണ് ദാദ ബാറ്റുവീശിയത്'.

സെവാഗ്

'അന്ന് ദാദയായിരുന്നു ഡ്രസിങ് റൂമിലെ ചര്‍ച്ചാവിഷയം. അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം കണ്ട് ഞാന്‍ പറഞ്ഞു, നമ്മുടെ കൂട്ടത്തില്‍ നിന്നും ആരെങ്കിലും ബിസിസിഐ അധ്യക്ഷനാവുമെങ്കില്‍ അത് ഗാംഗുലിയായിരിക്കും, ഉറപ്പ്. ബിസിസിഐ അധ്യക്ഷന്‍ മാത്രമല്ല, ബംഗാളിന്റെ മുഖ്യമന്ത്രിയാകണമെന്ന് വിചാരിച്ചാലും ഗാംഗുലിക്ക് കഴിയും. ഇതില്‍ ആദ്യത്തെ പ്രവചനം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി. ഇനി രണ്ടാമത്തെ പ്രവചനം കൂടി ശരിയാകുമോയെന്ന് കാത്തിരുന്നു കാണാം', സെവാഗ് അറിയിച്ചു.

ഒക്ടോബര്‍ 23 -ന് ബിസിസിഐ ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ ബോഡി മീറ്റിങ്ങിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ അധ്യക്ഷനായി ഗാംഗുലി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Monday, October 28, 2019, 17:31 [IST]
Other articles published on Oct 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+