Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരേന്ദര്‍ സെവാഗിന് ഞെട്ടല്‍; ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ കളിക്കരുതെന്ന് നിര്‍ദ്ദേശം

വിരേന്ദര്‍ സെവാഗിന് ഞെട്ടല്‍ | Oneindia Malayalam

ദില്ലി: സപ്തംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. മത്സരത്തിന്റെ സമയക്രമാണ് സെവാഗിനെ ചൊടിപ്പിച്ചിരിക്കുന്നത്. സപ്തംബര്‍ 18, 19 ദിവസങ്ങളില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മത്സരങ്ങളുണ്ട്. സമീപകാലത്ത് ഇതാദ്യമായാണ് ഒരു ടൂര്‍ണമെന്റില്‍ രണ്ടു ദിവസങ്ങളില്‍ രണ്ടു ഏകദിനങ്ങള്‍ ഇന്ത്യയ്ക്ക് കളിക്കേണ്ടിവരുന്നത്.

sehwag

സപ്തംബര്‍ 15നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 19ന് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം നടക്കും. 18ന് ആദ്യ മത്സരം കളിച്ച് 19ന് പാക്കിസ്ഥാനെ നേരിമ്പോള്‍ കളിക്കാരുടെ ശാരീരിക ക്ഷമത പരീക്ഷിക്കപ്പെടും. ഇത്തരമൊരു സമയക്രമം തന്നെ ഞെട്ടിച്ചെന്ന് സെവാഗ് തുറന്നു പറഞ്ഞു.

ഇംഗ്ലണ്ടില്‍ ടി20 മത്സരങ്ങള്‍ക്കുപോലും രണ്ടുദിവസത്തെ ഇടവേളകളുണ്ടാകും. ദുബായിലെ കടുത്ത ചൂടില്‍ തുടരെ രണ്ടുദിവസം കളിക്കുക അസാധ്യമായിരിക്കുമെന്ന് സെവാഗ് ചൂണ്ടിക്കാട്ടി. എന്തിനാണ് ഇത്തരമൊരു ടൂര്‍ണമെന്റില്‍ കളിക്കുന്നത്. അവിടെ കളിക്കരുതെന്നാണ് തന്റെ അഭിപ്രായം. ആ സമയത്ത് ഇന്ത്യ ഹോം, എവേ സീരീസുകള്‍ക്കായി തയ്യാറെടുക്കുന്നതാണ് നല്ലതെന്നും മുന്‍ ഓപ്പണര്‍ വ്യക്തമാക്കി.

ഒരു അന്താരാഷ്ട്ര മത്സരം കളിച്ചശേഷം കളിക്കാരന് കുറഞ്ഞത് 48 മണിക്കൂര്‍ നേരത്തെ വിശ്രമം ആവശ്യമാണ്. മൂന്നു നാലു മണിക്കൂര്‍ വെയിലത്ത് ഫീല്‍ഡ് ചെയ്യുന്ന താരം രണ്ടു മണിക്കൂറോളം ബാറ്റിങ്ങിനിറങ്ങുകയും ചെയ്യേണ്ടിവന്നേക്കാം. ഇത്തരമൊരു അവസരത്തില്‍ സമയക്രമം മാറ്റാന്‍ ആവശ്യപ്പെടണമെന്നും, അതല്ലെങ്കില്‍ ഇന്ത്യ കളിക്കരുതെനനും സെവാഗ് ആവശ്യപ്പെട്ടു.

Story first published: Thursday, July 26, 2018, 14:26 [IST]
Other articles published on Jul 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+