Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ജോഫ്രാ ആര്‍ച്ചറെ നേരിടേണ്ടി വന്നില്ലല്ലോ എന്നോര്‍ത്ത് ആശ്വാസം- വീരേന്ദര്‍ സെവാഗ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഏറ്റവും അപകടകാരിയാ പേസ് ബൗളര്‍മാരില്‍ ഒരാളാണ് ഇംഗ്ലണ്ട് പേസര്‍ ജോഫ്രാ ആര്‍ച്ചര്‍. തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന ആര്‍ച്ചര്‍ ഇതിനോടകം ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിക്കഴിഞ്ഞു. ഇപ്പോഴിതാ ആര്‍ച്ചറുടെ ബൗളിങ്ങിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ്. ആര്‍ച്ചറുടെ പന്തുകളെ നേരിടേണ്ടി വന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ആശ്വാസമെന്നാണ് സെവാഗ് പറഞ്ഞത്.

'ഡേവിഡ് വാര്‍ണര്‍ ആര്‍ച്ചറെ നേരിടുന്ന രീതി കാണുമ്പോള്‍ അല്‍പ്പം നിരാശയുണ്ട്. ആര്‍ച്ചറാണ് രാജസ്ഥാന്റെ അപകടകാരിയാ ഏക ബൗളര്‍. അതിനാല്‍ത്തന്നെ കരുതലോടെ വാര്‍ണര്‍ കളിക്കണമായിരുന്നു. ജോഫ്രാ ആര്‍ച്ചര്‍ ഒരു ക്ലാസ് താരമാണ്. വാര്‍ണറെ പുറത്താക്കിയ ജോഫ്രയുടെ ബോള്‍ എന്ത് മനോഹരമായിരുന്നു. വാര്‍ണറുടെ ശരീരം ലക്ഷ്യമാക്കിയെത്തിയ ആ പന്തിനെ ഒഴിവാക്കാന്‍ ലോകത്തിലെ ഒരു ബാറ്റ്‌സ്മാനും സാധിക്കില്ല. ബെന്‍ സ്‌റ്റോക്‌സിന്റെ ക്യാച്ചും മനോഹരമായിരുന്നു. ടി20യില്‍ രണ്ട് സ്ലിപ്പ് നിര്‍ത്തിയ ക്യാപ്റ്റന്റെ തീരുമാനവും മികച്ചതായിരുന്നു. സ്റ്റീവ് സ്മിത്ത് തീര്‍ച്ചയായും ഇതിന് അഭിനന്ദനം അര്‍ഹിക്കുന്നു. ആര്‍ച്ചര്‍ നിരവധി വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു. വേഗം ഒരു കാര്യമല്ല,ലൈനും ലെങ്തുമാണ് പ്രധാനം. ഇത് ബാറ്റ്‌സ്മാനെ തെറ്റായ ഷോട്ടുകള്‍ കളിക്കാന്‍ പ്രേരിപ്പിക്കുന്നു.ആര്‍ച്ചര്‍ ഇക്കാര്യത്തില്‍ വിജയിക്കുന്നുണ്ട്. ഐപിഎല്‍2020ലെ ഏറ്റവും മൂല്യമേറിയ താരണാണ് ആര്‍ച്ചര്‍. എനിക്ക് അവനെ നേരിടേണ്ടി വന്നില്ലെല്ലോ എന്നോര്‍ത്ത് സന്തോഷിക്കുന്നു'-സെവാഗ് പറഞ്ഞു.

virendersehwag-jofraarcher

ഹൈദരാബാദിനെതിരേ മികച്ച ബൗളിങ്ങാണ് ആര്‍ച്ചര്‍ പുറത്തെടുത്തത്. ഹൈദരാബാദിന്റെ ഡേവിഡ് വാര്‍ണറെയും ജോണി ബെയര്‍സ്‌റ്റോയേയും പുറത്താക്കിയ ആര്‍ച്ചര്‍ക്ക് പവര്‍പ്ലേയില്‍ ഒരു ഓവര്‍കൂടി നല്‍കേണ്ടതുണ്ടായിരുന്നു. എന്നാല്‍ സ്റ്റീവ് സ്മിത്ത് ഇതിന് ശ്രമിക്കാതിരുന്നത് മത്സരത്തില്‍ തിരിച്ചടിയായി. നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ആര്‍ച്ചര്‍ നേടിയത്. മറ്റൊരു രാജസ്ഥാന്‍ ബൗളര്‍ക്കും ആര്‍ച്ചര്‍ക്ക് പിന്തുണ നല്‍കാനായില്ലെന്നതാണ് ടീമിന്റെ തോല്‍വിക്ക് കാരണം.

വാര്‍ണറുമായുള്ള പോരാട്ടത്തില്‍ മികച്ച റെക്കോഡാണ് ആര്‍ച്ചറുടെ പേരിലുള്ളത്. ഈ വര്‍ഷം ആറ് തവണയാണ് ആര്‍ച്ചര്‍ വാര്‍ണറെ പുറത്താക്കിയത്. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് ഓസീസ് പരമ്പരയിലും അവസാന ആഷസിലും ആര്‍ച്ചര്‍ക്ക് മുമ്പില്‍ വാര്‍ണര്‍ മുട്ടുമടക്കിയിരുന്നു. നിലവില്‍ 11 മത്സരം പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. മൂന്ന് മത്സരം മാത്രം ശേഷിക്കെ പ്ലേ ഓഫില്‍ കടക്കുക രാജസ്ഥാന് ബുദ്ധിമുട്ടാണ്. അതിനാല്‍ത്തന്നെ ഇനിയുള്ള മത്സരങ്ങളില്‍ വിജയത്തോടെ മടങ്ങാനാവും രാജസ്ഥാന്റെ ഇനിയുള്ള ശ്രമം.

Story first published: Friday, October 23, 2020, 16:05 [IST]
Other articles published on Oct 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+