ഇനി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം പോലും കിട്ടില്ല; യുവതാരത്തിനെതിരെ തുറന്നടിച്ച് സെവാഗ്
ഇന്ത്യയ്ക്ക് സന്തോഷിക്കാന്‍ ഒരുപാട് സമ്മാനിച്ചതായിരുന്നു ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പര. ലങ്കയെ 2-1 ന് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ ടീമിലെ അഞ്ച് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനും ഇന്ത്യയ്ക്ക് സാധിച്ചു. രാഹുല്‍ ദ്രാവിഡ് എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ സീനിയര്‍ ടീമിലുള്ള കോച്ചിംഗ് അരങ്ങേറ്റത്തിനും ലങ്കന്‍ പര്യടനത്തിലെ പ്രേത്യകതയാണ്. ഇന്ത്യയുടെ പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയിട്ടും ലങ്കയ്‌ക്കെതിരെ ആധികാരമായി തന്നെ ജയിക്കാന്‍ സാധിച്ചതും കൈയ്യടി അര്‍ഹിക്കുന്നുണ്ട്.
അതേസമയം ചില ആത്മപരിശോധനകളും ഇന്ത്യ നടത്തേണ്ടതുണ്ട്. ചില മുതിര്‍ന്ന താരങ്ങളുടെ ഫോമില്ലായ്മയും മറ്റും ഉന്ത്യയെ ഇപ്പോള്‍ അലട്ടുന്നുണ്ട്. ഇപ്പോഴിതാ ഏകദിന പരമ്പരയില്‍ തനിക്ക് ഏറ്റവും നിരാശ പകര്‍ന്ന താരത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇതിഹാസ താരം വിരേന്ദര്‍ സെവാഗ്. ഹാര്‍ദ്ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ എന്നിവരുടെ പ്രകടനത്തിലാണ് സെവാഗ് ആശങ്ക അറിയിച്ചത്. അതില്‍ തന്നെ മനീഷ് പാണ്ഡെയുടെ പ്രകടനം ഏറെ നിരാശപ്പെടുത്തിയെന്നാണ് സെവാഗ് പറയുന്നത്.

''രണ്ടു പേരും 15-20 റണ്‍സാണ് നേടിയത്. അതെന്നെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. ഈ പരമ്പരയില്‍ കൂടുതല്‍ അവസരമുണ്ടായിരുന്ന താരം പാണ്ഡെ ആയിരുന്നു. മൂന്ന് മത്സരവും കളിച്ചു. മൂന്ന് തവണയും ബാറ്റ് ചെയ്യാന്‍ സാധിച്ചു. മൂന്ന് തവണയും സാഹചര്യം പ്രതികൂലമായിരുന്നില്ല'' എന്നാണ് സെവാഗ് പറയുന്നത്. ഇന്ത്യ കണ്ട ഏക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ സെവാഗ് പാണ്ഡെയെയാണ് പരമ്പരയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച താരമായി തിരഞ്ഞെടുക്കുന്നത്.

''ഇന്ത്യയുടെ ഏറ്റവും വലിയ നിരാശ പാണ്ഡെയാണ്. ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ ഏകദിനം കളിക്കാന്‍ ഇനി അവസരം കിട്ടിയെന്ന് വരില്ല. ഇനി കിട്ടിയാല്‍ തന്നെ അത് കുറേ സമയമെടുക്കും. മൂന്ന് മത്സരങ്ങളിലും സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ അവന്‍ വീണു പോയിരിക്കുകയാണ്'' എന്നായിരുന്നു സെവാഗ് അഭിപ്രായപ്പെട്ടത്. അതേസമയം മുംബൈ ഇന്ത്യന്‍സ് താരങ്ങളായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് പാണ്ഡെയെക്കാള്‍ പരിഗണന ലഭിക്കുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു. മൂന്ന് ഏകദിനങ്ങളിലായി 26, 37, 11 എന്നിങ്ങനെയാണ് പാണ്ഡെയയുടെ സ്‌കോര്‍.

അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പര ഇന്ന് ആരംഭിക്കും. ഏകദിന പരമ്പര നഷ്ടപ്പെട്ട ലങ്ക തിരിച്ചു വരവിനായി ശ്രമിക്കുമെന്നുറപ്പാണ്. ആരെല്ലാമായിരിക്കും ഇന്ത്യന്‍ ടീമിലുണ്ടാവുക എന്നത് കണ്ടറിയണം. സഞ്ജു സാംസണ്‍ ആയിരിക്കുമോ അതോ ഇഷാന്‍ കിഷന്‍ ആയിരിക്കുമോ വിക്കറ്റ് കീപ്പറായി ടീമിലിടം നേടുക എന്നതും കണ്ടറിയണം. ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇനി ദേവ്ദത്ത് പടിക്കലും ഋതുരാജ് ഗെയ്ഗ്വാദും മാത്രമാണ് അരങ്ങേറാന്‍ ബാക്കിയുള്ളത്. പരമ്പരയില്‍ ലീഡ് നേടാന്‍ സാധിച്ചാല്‍ ഇവര്‍ക്കും അരങ്ങേറാനുള്ള അവസരം ലഭിക്കുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications