Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്ത് കുറ്റക്കാരനല്ല, എനിക്കുറപ്പുണ്ട്:സേവാഗ്

ദില്ലി: ഒത്തുകളി വിവാദത്തില്‍ ശ്രീശാന്ത് നിരപരാധിയെന്ന വിന്ദു ധാരാസിങിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ശ്രീയ്ക്ക് പിന്തുണയായി ക്രിക്കറ്റ് ലോകത്തുനിന്ന് ഒരു താരം. ഐ പി എല്‍ ഒത്തുകളിക്കേസില്‍ ശ്രീശാന്ത് തെറ്റു ചെയ്തതായി വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ് പരസ്യമയി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്.

ശ്രീശാന്ത് തെറ്റു ചെയ്തിട്ടില്ലെന്ന് അദ്ദേഹം തന്നെ ലോകത്തോട് പറഞ്ഞിട്ടുള്ളതാണ്. എനിക്കും അതില്‍ ഉറപ്പുണ്ട്. ഇക്കാര്യത്തില്‍ ശ്രീശാന്തിന് അനുകൂലമായ നിലപാട് കോടതിയില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സേവാഗ് പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ പി എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെതിരെ ബി സി സി ഐ വിലക്കേര്‍പ്പെടുത്തിയതിനു ശേഷം ഇതാദ്യമായാണ് സേവാഗ് പിന്തുണയുമായി രംഗത്തെത്തുന്നത്.

sehwag

മലയാളിത്താരം സംഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുമെന്നാണ് പ്രതീക്ഷയെന്നും സേവാഗ് പറഞ്ഞു. വിദേശ കോച്ചിനെ മാറ്റിയതുകൊണ്ട് മാത്രം ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടുമെന്ന് കരുതുന്നില്ല. ഇന്ത്യന്‍ ടീമിലെ യുവനിരയുടെ പ്രകടനം മെച്ചപ്പെടും. സഞ്ജു സാംസണ്‍ ഏറെ കഴിവുള്ള കളിക്കാരനാണ്. ദേശീയ ടീമിലെത്താനുള്ള എല്ലാ സാധ്യതകളുമുണ്ട്.- സേവാഗ് പറഞ്ഞു.

രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ കോച്ചാകുന്നുവെങ്കില്‍ അത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇന്ത്യന്‍ ടീമിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ രാഹുല്‍ ദ്രാവിഡിനെ കോച്ചാക്കുന്നതില്‍ സന്തോഷമുള്ള കാര്യമാണെന്നാണ് വീരേന്ദര്‍ സേവാഗിന്റെ പ്രതികരണം. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ക്ഷണം വന്നിട്ടും സ്‌നേഹപൂര്‍വ്വം നിരസിച്ച താരം ക്രിക്കറ്റില്‍ നിന്നും പിന്നോട്ടില്ലെന്നും വ്യക്തമാക്കി.

Story first published: Sunday, March 16, 2014, 8:59 [IST]
Other articles published on Mar 16, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+