
സേവാഗ് പറയുന്നത് ന്യായം
36 വയസ്സായി സേവാഗിന്. ഇനി ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചുവരല്‍ സേവാഗിന് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ്. അപ്പോള്‍ പിന്നെ ദേശീയ തലത്തില്‍ ഒരു യുവതാരത്തിന്റെ അവസരം കളയുന്നത് എന്തിന്.

സേവാഗിന്റെ വഴിയേ ഗംഭീറും
സേവാഗിന്റെ ഓപ്പണിംഗ് പാര്‍ട്ണറായിരുന്ന ഗൗതം ഗംഭീറും കളിക്കുന്നില്ല എന്ന് തീരുമാനമാണ് എടുത്തത്. എന്നാല്‍ ഗൗതം കാരണം പറഞ്ഞിട്ടില്ല.

ഗംഭീറിന് അവസരമുണ്ട്
സേവാഗിനെക്കാളും ചാന്‍സ് കൂടുതലുണ്ട് 33 കാരനായ ഗംഭീറിന്. ഓസ്‌ട്രേലിയയില്‍ ശിഖര്‍ ധവാനും മുരളി വിജയും തുടര്‍ച്ചയായി പരാജയപ്പെട്ടാന്‍ ഗംഭീറിന് ഇന്ത്യന്‍ ടീമിലേക്ക് ഒരു വിളി വന്നുകൂടായ്കയില്ല. റിസര്‍വ്വ് ഓപ്പണര്‍ കെ എല്‍ രാഹുല്‍ തീരെ പുതുമുഖമാണ്.

സേവാഗില്ലാത്ത ക്രിക്കറ്റ്!
തീര്‍ച്ചയായും ക്രിക്കറ്റ് സേവാഗിന് മുമ്പും സേവാഗിന് ശേഷവും എന്ന് വിലയിരുത്തപ്പെടും. ട്വന്റി 20 ഒക്കെ വരുന്നതിന് മുമ്പേ ടെസ്റ്റ് ക്രിക്കറ്റില്‍ പോലും വെടിക്കെട്ട് തുടക്കം നല്‍കി ബാറ്റിംഗിന്റെ നിര്‍വചനങ്ങള്‍ മാറ്റിയ താരമാണ് സേവാഗ്.

തികഞ്ഞ സ്‌പോര്‍സ്മാന്‍
സച്ചിന്‍, കുംബ്ലെ. ദ്രാവിഡ്, ലക്ഷ്മണ്‍ തുടങ്ങിയവരുടെ പട്ടികയില്‍ പെടുത്തേണ്ട് ജെന്റില്‍മാനാണ് സേവാഗ്. ബൗളര്‍മാരെ തച്ചുതകര്‍ക്കുന്നതിനപ്പുറത്തേക്ക് നീളുന്ന ഒരു വൈരാഗ്യവും സേവാഗിനില്ല. അംപയര്‍മാരോടും എതിര്‍കളിക്കാരോടും തമാശ പറഞ്ഞ് സേവാഗ് ചിരിച്ചുകൊണ്ടിരിക്കുന്നത് കാണാം.

ധോണി ക്യാപ്റ്റനായ ശേഷം താഴോട്ട്
ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു സേവാഗിന്റെ സുവര്‍ണ കാലം. ദ്രാവിഡിനും കുംബ്ലെയ്ക്കും കീഴില്‍ സേവാഗ് നന്നായിത്തന്നെ കളിച്ചു. എന്നാല്‍ സീനിയര്‍ താരങ്ങളെ വച്ചുവാഴിക്കാത്ത ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സേവാഗും ഗംഭീറും മങ്ങി, ടീമിന് പുറത്തുമായി.

ലോകകപ്പും അന്യം
മൂന്ന് ലോകകപ്പുകള്‍ കളിച്ചു സേവാഗ്. ഇനിയൊരങ്കത്തിന് സേവാഗുണ്ടാകില്ല എന്നത് ഏകദേശം ഉറപ്പാണ്. 100 ദിവസത്തില്‍ താഴെ മാത്രമേ ലോകകപ്പിന് ബാക്കിയുള്ളൂ. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, രഹാനെ എന്നീ മൂന്ന് ഓപ്പണര്‍മാരുണ്ട് ഇപ്പോള്‍ ഇന്ത്യയ്ക്ക്

കളികള്‍ ഇങ്ങനെ
104 ടെസ്റ്റുകള്‍, 251 ഏകദിനം, 19 ട്വന്റി 20 ഇതാണ് സേവാഗിന്റെ കരിയര്‍. ടെസ്റ്റിലും ഏകദിനത്തിലും എട്ടായിരത്തിലധികം റണ്‍സുകളുണ്ട്. 23 ഉം 15 ഉം വീതം സെഞ്ചുറികള്‍.

വമ്പന്‍ സ്‌കോറുകളുടെ തോഴന്‍
ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറി. ഏകദിനത്തില്‍ ഒരു ഇരട്ട സെഞ്ചുറി. വമ്പന്‍ സ്‌കോറുകള്‍ സേവാഗിന് ഹരമാണ്.

ഇതാണ് സേവാഗ്
ലോകത്ത് ഒരു ബൗളറെയും കൂസലില്ലാത്ത പ്രകൃതം, മികച്ച കണ്‍ - കൈ സമന്വയം, ഓഫ് സ്റ്റംബിന് പുറത്ത് രാജാവ് - സേവാഗിന്റെ ബാറ്റിംഗ് ഇതാണ്.

ഐ പി എല്ലില്‍ കാണാം
ജോര്‍ജ് ബെയ്‌ലിയുടെ പഞ്ചാബ് കിംഗ്‌സിന് വേണ്ടിയാണ് സേവാഗ് ഐ പി എല്‍ കളിക്കുന്നത്. സേവാഗ് അര്‍ഹിക്കുന്ന ആദരവും സ്ഥാനവും അവിടെ കിട്ടുന്നുണ്ട്. കുറച്ച് കാലം കൂടി നമുക്ക് സേവാഗിനെ കളിക്കളത്തില്‍ കാണാം എന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications











