വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓപ്പണറായത് ഗാംഗുലിയുടെ ഒരൊറ്റ ഉറപ്പില്‍ മാത്രം! എന്തെന്നു വെളിപ്പെടുത്തി വീരു

തുടക്കകാലത്തു മധ്യനിര ബാറ്ററായിരുന്നു വീരു

വീരേന്ദര്‍ സെവാഗെന്ന ഇതിഹാസ ഓപ്പണറെ ഇന്ത്യക്കു സമ്മാനിച്ചതില്‍ ക്രിക്കറ്റ് പ്രേമികള്‍ കടപ്പെട്ടിരിക്കുന്നത് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയോടാണ്. കാരണം വെറുമൊരു മധ്യനിര ബാറ്റര്‍ മാത്രമായി ഒതുങ്ങേണ്ടിയിരുന്ന സെവാഗിനു 'പുതിയ കുപ്പായം' നല്‍കിയത് ദാദയായിരുന്നു. ഓപ്പണിങിലേക്കു വന്ന ശേഷം അദ്ദേഹത്തിനു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ലോകം കണ്ട എക്കാലത്തെയും അപകടകാരിയായ ഓപ്പണര്‍മാരുടെ നിരയിലേക്കുള്ള സെവാഗിന്റെ വളര്‍ച്ച അതിവേഗമായിരുന്നു.

ബാറ്ററായി തുടക്കം, സെഞ്ച്വറിയുമടിച്ചു! ഇപ്പോള്‍ സ്പീഡ് സ്റ്റാര്‍- ഉമ്രാനെക്കുറിച്ച് ഇവ അറിയുമോ?ബാറ്ററായി തുടക്കം, സെഞ്ച്വറിയുമടിച്ചു! ഇപ്പോള്‍ സ്പീഡ് സ്റ്റാര്‍- ഉമ്രാനെക്കുറിച്ച് ഇവ അറിയുമോ?

1

ഓപ്പണറാവാന്‍ തനിക്കു ആത്മവിശ്വാസം നല്‍കിയത് ഗാംഗുലിയാണെന്നും അന്നു അദ്ദേഹം നല്‍കിയ ഉറപ്പായിരുന്നു താന്‍ സമ്മതം മൂളാനുള്ള കാരണമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് വീരു. ഒരു ദേശീയ മാധ്യമത്തിലെ കോളത്തിലായിരുന്നു തന്നെ ഓപ്പണറാക്കി മാറ്റുന്നതില്‍ ഗാംഗുലി വഹിച്ച പങ്കിനെക്കുറിച്ച് അദ്ദേഹം കുറിച്ചത്.

2

എന്നെ മുന്‍നിരയിലേക്കു കൊണ്ടുവരുന്നതില്‍ ദാദ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഒരിക്കല്‍ അദ്ദേഹം ഓപ്പണ്‍ ചെയ്യാമോയെന്നു എന്നോടു ചോദിക്കുകയായിരുന്നു. എല്ലാത്തിന്റെയും തുടക്കം അന്നായിരുന്നു. നിങ്ങള്‍ എന്താണ് ഓപ്പണ്‍ ചെയ്യാത്തതെന്നായിരുന്നു ഞാന്‍ തമാശരൂപേണ തിരിച്ചുചോദിച്ചത്. നിങ്ങള്‍ക്കു ഓപ്പണ്‍ ചെയ്യാം, സച്ചിന് ഓപ്പണ്‍ ചെയ്യാം എന്നിങ്ങനെയെല്ലാം ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു.

ഇന്ത്യക്കായി ലോകകപ്പ് കളിച്ചു, ഇവരുടെ കരിയറും തീര്‍ന്നു!- ഇതാ അഞ്ചു പേര്‍

3

ഓപ്പണിങിങ് സ്ലോട്ടില്‍ ഒഴിവുണ്ടെന്നു സൗരവ് ഗാംഗുലി എന്നോടു വിശദീകരിച്ചു. അതു സ്വീകരിക്കുകയാണെങ്കില്‍ ദേശീയ ടീമില്‍ എന്റെ സ്ഥാനവുമുറപ്പാണ്. പക്ഷെ എനിക്കു ആ റോളിനോടു താല്‍പ്പര്യമില്ലായിരുന്നു. മധ്യനിര ബാറ്ററായി തന്നെ തുടരാനാണ് ഞാന്‍ ആഗ്രഹിച്ചത്.
പക്ഷെ പിന്നീട് ഗാംഗുലി നല്‍കിയ പ്രായോഗിക നിര്‍ദേശമാണ് ഓപ്പണിങ് സ്ഥാനമേറ്റെടുത്താന്‍ എന്നെ പ്രചോദിപ്പിച്ചത്. നിനക്ക് ഓപ്പണറായി ഞാന്‍ നാല് ഇന്നിങ്‌സുകള്‍ നല്‍കാം. നീ ഫ്‌ളോപ്പായാലും ടീമില്‍ തുടരും. ടീമില്‍ നിന്നും നിന്നെ ഒഴിവാക്കുന്നതിനു മുമ്പ് മധ്യനിരയില്‍ വീണ്ടും അവസരം നല്‍കുമെന്നും ദാദ എന്നോടു പറഞ്ഞു. ഇതോടെയാണ് ഓപ്പണറാവാന്‍ സമ്മതം മൂളിയതെന്നു സെവാഗ് വിശദമാക്കി.

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി റിസ്വാന്‍, ബുംറയ്ക്കു കൂട്ട് ഷഹീന്‍!- ഇതാ സൂപ്പര്‍ ടീം

4

വളരെ നല്ല രീതിയിലാണ് സൗരവ് ഗാംഗുലി അന്നു ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ഇത്തരത്തിലുള്ള വ്യക്തതയാണ് ഒരു താരത്തെ ക്യാപ്്റ്റനില്‍ വിശ്വാസമര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതു എനിക്കു നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. ദാദ എന്നെ ഒരുപാട് പിന്തുണയ്ക്കുന്നതായി എനിക്കു തോന്നി. അതുകൊണ്ടു തന്നെ ഓപ്പണറായി ഒന്നു ശ്രമിച്ചു നോക്കാമെന്നു ഞാനും വിചാരിച്ചു. ഇന്നു ഞാന്‍ ഇവിടെയെത്തി നില്‍ക്കുന്നുവെങ്കില്‍ അതു ദാദ കാരണമാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 20, 2022, 13:30 [IST]
Other articles published on Jun 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X