Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീരേന്ദര്‍ സേവാഗിന്റെ ഏറ്റവും കൂള്‍ ആയ സിക്‌സ് ഏത്... വീരു തന്നെ പറയുന്നു... വീഡിയോ!

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂള്‍ ആയി സിക്‌സടിച്ചിരുന്ന ഒരാളാണ് വീരേന്ദര്‍ സേവാഗ്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എന്നത് സേവാഗിനെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ വിശേഷണം മാത്രം. 104 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 91 സിക്‌സുകള്‍ സേവാഗിന്റെ പേരിലുണ്ട്. 251 ഏകദിനത്തില്‍ 136 സിക്‌സും 18 ട്വന്റി 20യില്‍ നിന്നായി 16 സിക്‌സും വേറെ. ആകെ മൊത്തം കൂട്ടിയാല്‍ 243 അന്താരാഷ്ട്ര സിക്‌സറുകള്‍.

Read Also: ടീച്ചര്‍ കാ ദോസ്ത്...കാന്‍സര്‍ മരുന്ന് വില കുറച്ച കേസില്‍ ശൈലജ ടീച്ചര്‍ക്ക് ട്രോളുകള്‍!

ഐ പി എല്ലും മറ്റുമായി കളിച്ച 159 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 147 സിക്‌സറുകള്‍ സേവാഗിന്റെ പേരില്‍ വേറെയും ഉണ്ട്. 2003 ലോകകപ്പില്‍ വഖാര്‍ യൂനിസിനെതിരെ കവറിലൂടെ അടിച്ച സിക്‌സ് സേവാഗിന്റെ ഏറ്റവും പ്രിയപ്പെട്ട ഷോട്ടുകളില്‍ ഒന്നാണ്. അത് മാത്രമല്ല, സ്പിന്നെന്നും പേസെന്നും ഭേദമില്ലാതെ ഒരുമാതിരിപ്പെട്ട എല്ലാ ബൗളര്‍മാരെയും സേവാഗ് വേലിക്കെട്ടിലേക്ക് പായിച്ചിട്ടുണ്ട്.

sehwag

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സേവാഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ട്വിറ്ററിലൂടെയാണ് സേവാഗിന്റെ രസകരമായ കമന്റുകള്‍ പലതും. ഒരു ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് സേവാഗ് തന്റെ കൂളസ്റ്റ് സിക്‌സ് വീഡിയോ ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്നതും. ഓള്‍സ്റ്റാര്‍ ക്രിക്കറ്റിന്റെ പ്രഥമ എഡിഷനില്‍ സച്ചിന്‍ ഇലവന് വേണ്ടിയായിരുന്നു സേവാഗിന്റെ ഈ ഷോട്ട്. വീഡിയോ കാണൂ...

Story first published: Tuesday, August 2, 2016, 12:53 [IST]
Other articles published on Aug 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+