മിസ്റ്റര്‍ ക്രിക്കറ്റ് എന്നത് ആരുടെ വിളിപ്പേരാണ് എന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും അറിയാം ഉത്തരം - ഓസ്‌ട്രേലിയുടെ മുന്‍ താരമായ മൈക്ക് ഹസി. എന്നാല്‍ ആരാണ് മിസ്റ്റര്‍ സ്‌മൈലി. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗാണ് ആരാണ് മിസ്റ്റര്‍ സ്‌മൈലി എന്ന് പറയുന്നത്. ഓസ്‌ട്രേിലയക്കാരന്‍ തന്നെയാണ്. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഐ പി എല്ലില്‍ സേവാഗിന്റെ സഹതാരവുമായിരുന്ന ജോര്‍ജ്ജ് ബെയ്‌ലിയാണ് അത്.
സെപ്തംബര്‍ 7 ബുധനാഴ്ച ബെയ്‌ലിയുടെ മുപ്പത്തിനാലാം പിറന്നാളായിരുന്നു. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് സേവാഗ് ബെയ്‌ലിയെ മിസ്റ്റര്‍ സ്‌മൈലി എന്ന് വിളിച്ചത്. സ്‌മൈലി ഇമോജിക്ക് പകരം ബെയ്‌ലിയുടെ ഏത് ഫോട്ടോ വേണമെങ്കിലും ഉപയോഗിക്കാം എന്നായിരുന്നു നവാബ് ഓഫ് നജഫ്ഗഡിന്റെ കമന്റ്.

ഓസ്‌ട്രേലിയയുടെ ലിമിറ്റഡ് ഓവര്‍ സ്‌പെഷലിസ്റ്റുകളില്‍ ഒരാളാണ് 34കാരനായ ജോര്‍ജ്ജ് ബെയ്‌ലി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി സേവാഗും ബെയ്‌ലിയും ഒരുമിച്ച് കളിച്ചിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം ബെയ്‌ലിയുമായുളള കരാര്‍ പഞ്ചാബ് അവസാനിപ്പിച്ചിരുന്നു. എം എസ് ധോണി ക്യാപ്റ്റനായ റൈസിംഗ് പുനെ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടിയാണ് ബെയ്‌ലി ഇപ്പോള്‍ കളിക്കുന്നത്. സേവാഗാകട്ടെ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിന്റെ മെന്ററും.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സേവാഗ് ഇപ്പോള്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് സജീവം. സേവാഗിന്റെ രസകരമായ ട്വീറ്റുകള്‍ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ജൂലൈ എട്ടിന് നാല്‍പ്പത്തിനാലാം ജന്മദിനം ആഘോഷിച്ച സൗരവ് ഗാംഗുലിയെ ദാദ എന്നാണ് സേവാഗ് വിശേഷിപ്പിച്ചത്.