ദില്ലി: ക്രിക്കറ്റ് ചരിത്രത്തില്‍ ഒരുകാലത്തും ഭേദിക്കാന്‍ കഴിയാത്ത റെക്കോര്‍ഡ് സൃഷ്ടിച്ച അനില്‍ കുംബ്ലെയ്ക്ക് അത്തരമൊരു റെക്കോര്‍ഡ് ലഭിക്കാതിരിക്കാന്‍ പാക്കിസ്ഥാന്‍ താരം വഖാര്‍ യൂനിസ് ശ്രമിച്ചിരുന്നതായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് ആരോപിച്ചു. ദില്ലി ഫിറോഷ് ഷാ കോട്‌ല ഗ്രൗണ്ടില്‍ കുംബ്ലെയുടെ റെക്കോര്‍ഡിന്റെ 18ാം വാര്‍ഷിക വേളയിലാണ് സെവാഗ് പഴയകാര്യം വീണ്ടും ഓര്‍മപ്പെടുത്തിയത്.
പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ കുംബ്ലെ 9 വിക്കറ്റ് നേടിയപ്പോഴായിരുന്നു സംഭവം. ക്രീസിലുണ്ടായിരുന്ന വഖാര്‍ സഹകളിക്കാരന്‍ വസീം അക്രത്തോട് കുംബ്ലെയ്ക്ക് വിക്കറ്റ് നിഷേധിക്കണം എന്ന് നിര്‍ദ്ദേശിച്ചു. സ്വയം റണ്ണൗട്ട് ആകാന്‍ വഖാര്‍ ഒരുങ്ങുകയും ചെയ്‌തെങ്കിലും വസിം അക്രം അതിന് ഒരുക്കമായിരുന്നില്ല.

അടുത്ത ഓവറില്‍ തന്നെ കുംബ്ലെയുടെ പന്തില്‍ വസിം ഔട്ടാവുകയും ചെയ്തു. ഇതോടെയാണ് കുംബ്ലെ ചരിത്രനേട്ടത്തിനൊപ്പമെത്തിയത്. വസിം അക്രം നേരത്തെ ഇക്കാര്യം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം സെവാഗ് വീണ്ടും ഓര്‍പ്പെടുത്തിയതോടെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ കുംബ്ലെയുടെ നേട്ടം ഒരിക്കല്‍ക്കൂടി ചര്‍ച്ചയാവുകയാണ്.
വഖാറിന്റെ തന്ത്രത്തിന് മുന്നില്‍ കീഴടങ്ങാതെ സത്യസന്ധമായ ക്രിക്കറ്റ് കളിച്ച വസിം അക്രത്തിന് സെവാഗ് നന്ദി പറയുന്നുമുണ്ട്. 1999 ഫിബ്രുവരി ഏഴിനായിരുന്നു കുംബ്ലെ ദില്ലി വിക്കറ്റില്‍ പാക്കിസ്ഥാന്റെ സെക്കന്റ് ഇന്നിങ്‌സിലെ 10 വിക്കറ്റും സ്വന്തമാക്കി ഇംഗ്ലീഷ്താരം ജിം ലേക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. കഴിഞ്ഞ 18 വര്‍ഷത്തിനിടെ മറ്റൊരു ബൗളര്‍ക്കും ഈ നേട്ടം എത്തിപ്പിടിക്കാനായിട്ടില്ല.