വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: കോലിക്കു പോലും കളിക്കാനാവാത്ത ഷോട്ട്! ഷമി വേറെ ലെവലെന്നു സെവാഗ്

ഷമി പുറത്താവാതെ 56 റണ്‍സെടുത്തിരുന്നു

1

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ഉജ്ജ്വല ബാറ്റിങ് പ്രകടനത്തെ പുകഴ്ത്തി മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. അഞ്ചാം ദിനം എട്ടിനു 209 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ രക്ഷിച്ചത് ഷമി- ജസ്പ്രീത് ബുംറ ജോടിയായിരുന്നു. ഇരുവരും ക്രീസില്‍ ഒന്നിക്കുമ്പോള്‍ 182 റണ്‍സിന്റെ ലീഡ് മാത്രമേ ഇന്ത്യക്കുണ്ടായിരുന്നുള്ളൂ.

എന്നാല്‍ ഷമി- ബുംറ ജോടി 89 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുമായി മല്‍സരഗതി തന്നെ മാറ്റുകയായിരുന്നു. എട്ടു വിക്കറ്റിന് 298 റണ്‍സിന് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. 272 റണ്‍സിന്റെ മികച്ച വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കാന്‍ സഹായിച്ചതും ഈ ജോടിയായിരുന്നു. ഇംഗ്ലണ്ടിന്റെ മറുപടി വെറും 120 റണ്‍സിന് അവസാനിക്കുകയും ഇന്ത്യ 151 റണ്‍സിന്റെ വമ്പന്‍ ജയം നേടുകയും ചെയ്തു.

 ഷമിയുടെ ഷോട്ട് സെലക്ഷന്‍

ഷമിയുടെ ഷോട്ട് സെലക്ഷന്‍

മല്‍സരത്തില്‍ ഷമിയുടെ ഷോട്ട് സെലക്ഷന്‍ തന്നെ ആകര്‍ഷിച്ചതായി സെവാഗ് വ്യക്തമാക്കി. രണ്ടു വിക്കറ്റുകള്‍ മാത്രമേ കൈവശമുണ്ടായിരുന്നുള്ളൂവെങ്കിലും ഷമിയും ബുംറയും മനോഹരമായ ഷോട്ടുകള്‍ കളിക്കാന്‍ കാണിച്ച ധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു.
കരിയറിലെ രണ്ടാമത്തെ ടെസ്റ്റ് ഫിഫ്റ്റിയായിരുന്നു ഷമി കുറിച്ചത്. മോയിന്‍ അലിക്കെതിരേ സിക്‌സറടിച്ചായിരുന്നു അദ്ദേഹം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. മനോഹരമായ ചില കവര്‍ഡ്രൈവുകളും ഷമിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. 70 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 56 റണ്‍സായിരുന്നു ഷമി നേടിയത്. ബുംറ 64 ബോളില്‍ മൂന്നു ബൗണ്ടറികളോടെ 34 റണ്‍സുമെടുത്തിരുന്നു.

 കോലിക്കു പോലുമായില്ല

കോലിക്കു പോലുമായില്ല

ഷമിയുടെ കവര്‍ഡ്രൈവ് നോക്കൂ. മുഹമ്മദ് ഷമിയെപ്പോലെ മനോഹമരായി കവര്‍ഡ്രൈവ് കളിക്കാന്‍ വിരാട് കോലിക്കു പോലുമായില്ല. ഗംഭീര ബാറ്റിങായിരുന്നു, ഇരുവരും തമ്മിലുള്ള കൂട്ടുകെട്ടും മികച്ചതായിരുന്നു. ഓലി റോബിന്‍സണിനെ ബൗളിങില്‍ നിന്നും പിന്‍വലിച്ച ശേഷം വളരെ അനായാസമായിട്ടാണ് ഷമിയും ബുംറയും ബാറ്റ് ചെയ്തത്. സാം കറെന്‍, മോയിന്‍ അലി എന്നിവര്‍ ബൗള്‍ ചെയ്യുമ്പോള്‍ രണ്ടു പേരെയും ഔട്ടാക്കാനാവുമെന്നു പോലും തോന്നിയില്ല. പ്രതിരോധം ശരിയായിരുന്നു, ഷോട്ടുകളും ശരിയായിരുന്നു. എല്ലാം ഇന്ത്യക്കു അനുകൂലമായിരുന്നുവെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

 ഇന്ത്യയുടെ ഡിക്ലയറേഷന്‍

ഇന്ത്യയുടെ ഡിക്ലയറേഷന്‍

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു അല്‍പ്പം കൂടി നേരത്തേ ഡിക്ലയര്‍ ചെയ്യാമായിരുന്നുവെന്നു സെവാഗ് പറഞ്ഞു. ഞാനായിരുന്നു ക്യാപ്റ്റനെങ്കില്‍ ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ടിനെക്കൊണ്ട് രണ്ടോവര്‍ ബാറ്റ് ചെയ്യിപ്പിക്കുമായിരുന്നു. മല്‍സരഫലം ഞങ്ങള്‍ക്കു ആവശ്യമാണെന്ന സന്ദേശം നല്‍കാന്‍ ഇന്ത്യ കുറച്ചുകൂടി നേരത്തേ ഡിക്ലയര്‍ ചെയ്യണമായിരുന്നു. ഇംഗ്ലണ്ടിനു റണ്‍ചേസിനു ശ്രമിക്കുകയാണെങ്കില്‍ നമുക്ക് വിജയിക്കാനുള്ള സാധ്യതയുമുണ്ട്. ഇക്കാരണത്താല്‍ തന്നെ ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുന്നതായിരുന്നു കൂടുതല്‍ നല്ലതെന്നും സെവാഗ് നിരീക്ഷിച്ചു.

ഷമിക്കു റെക്കോര്‍ഡ്

ഷമിക്കു റെക്കോര്‍ഡ്


ലോര്‍ഡ്‌സിലെ ഇന്നിങ്‌സോടെ ചില ഇതിഹാസ താരങ്ങള്‍ക്കു പോലുമില്ലാത്ത ബാറ്റിങ് റെക്കോര്‍ഡിനു ഷമി അര്‍ഹനായിരുന്നു. ഈ ഗ്രൗണ്ടില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, റിക്കി പോണ്ടിങ്, ജാക്വസ് കാലിസ്, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ കരിയര്‍ ബെസ്റ്റ് സ്‌കോറിനേക്കാള്‍ മികച്ചതാണ് ഷമിയുടെ പ്രകടനം.
ലാറ ഈ ഗ്രൗണ്ടില്‍ നേടിയ ഉയര്‍ന്ന സ്‌കോര്‍ 54 റണ്‍സായിരുന്നു. എബിഡിയാവട്ടെം 43ഉം പോണ്ടിങ് 42ഉം കോലി 42ഉം സച്ചിന്‍ 37ഉം മാത്യു ഹെയ്ഡന്‍ 34ഉം കാലിസ് 31ഉം റണ്‍സാണ് ലോര്‍ഡ്‌സില്‍ നേടിയത്.

Story first published: Tuesday, August 17, 2021, 15:19 [IST]
Other articles published on Aug 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X