Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗൂഗിള്‍ സെര്‍ച്ചില്‍ സേവാഗ് മുന്നില്‍, ധോണി പിന്നില്‍

ദില്ലി: ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ ആര്. എം എസ് ധോണി, വിരാട് കോലി, പോട്ടെ, സച്ചിന്‍ തെണ്ടുല്‍ക്കര്‍? അല്ല ഇവരാരുമല്ല. വീരേന്ദര്‍ സേവാഗാണ് പോയമാസം ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് താരം. സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സേവാഗിന് മാത്രമല്ല, ഗൗതം ഗംഭീറിനും സെര്‍ച്ചില്‍ വന്‍ മുന്നേറ്റമാണുള്ളത്.

ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ കൂറ്റനടികളോടെ ഫോമിലെത്തിയ വീരേന്ദര്‍ സേവാഗ് ഇന്ത്യന്‍ ടീമിലേക്കുളള തിരിച്ചുവരവിന്റെ പാതയിലാണ്. സേവാഗ് ടീമിലെത്തുന്ന കാര്യം സംശയമാണ് എന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം. സെലക്ടര്‍മാരും ക്യാപ്റ്റന്‍ ധോണിയും യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന കൂട്ടത്തിലാണ്. എന്നാല്‍ ആരാധകര്‍ക്ക് ആ സംശയമില്ല. ഗൂഗിളില്‍ ഏറ്റവുമധികം തിരയപ്പെടുന്നത് സേവാഗിന്റെ പേരാണ്.

sehwag-gambhir

ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ശ്രമം നടത്തുന്ന കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് ഗൂഗിള്‍ സെര്‍ച്ചില്‍ മുന്നിലുള്ള മറ്റൊരു താരം. ചാമ്പ്യന്‍സ് ലീഗീല്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ഗംഭീര്‍ കൊല്‍ക്കത്തയെ ഫൈനല്‍ വരെ എത്തിച്ചിരുന്നു. സച്ചിനും ഗാംഗുലിക്കും ശേഷം ഇന്ത്യയ്ക്ക് ഏറ്റവും അധികം മികച്ച കൂട്ടുകെട്ടുകള്‍ സംഭാവന ചെയ്ത ജോഡിയാണ് സേവാഗ് - ഗംഭീര്‍.

ഇന്ത്യന്‍ ടീമിലെ യുവ സെന്‍സേഷന്‍ കുല്‍ദീപ് യാദവാണ് ഗൂഗിള്‍ സെര്‍ച്ചില്‍ വന്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. വെറും നാലേ നാല് കളികള്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഇറങ്ങിയപ്പോഴേക്കും 19കാരനായ കുല്‍ദീപ് ഇന്ത്യന്‍ ടീം വരെയെത്തി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് സുരേഷ് റെയ്‌നയാണ് സെര്‍ച്ചില്‍ മുമ്പിലുള്ള മറ്റൊരാള്‍.

Story first published: Friday, October 10, 2014, 14:21 [IST]
Other articles published on Oct 10, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+