Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതിയ റോളില്‍ ഐപിഎല്ലില്‍ സേവാഗുമുണ്ടാകും

ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പാഡഴിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ വിരേന്ദര്‍ സെവാഗിന് ഐപിഎല്‍ ക്രിക്കറ്റില്‍ പുതിയ റോള്‍. രണ്ടു സീസണില്‍ സെവാഗ് ഭാഗമായിരുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മെന്റര്‍ ആയി താരത്തെ നിയമിച്ചതായി ടീം മാനേജ്‌മെന്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പുതിയ റോളില്‍ കോച്ച് സഞ്ജയ് ബാംഗറുമായി സെവാഗ് അടുത്തുപ്രവര്‍ത്തിക്കും. ടീം അംഗങ്ങള്‍ക്ക് മാനസികമായ ആത്മവിശ്വാസം പകരേണ്ടത് ഇനി സെവാഗിന്റെ ചുമതലയായിരിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ടീം അംഗങ്ങളെക്കുറിച്ചും ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങളെക്കുറിച്ചും നന്നായി അറിയാവുന്ന സേവാഗിന് പുതിയ ജോലി എളുപ്പമുള്ളതായിരിക്കുമെന്ന് കോച്ച് സംഞ്ജയ് ബാംഗര്‍ പ്രതികരിച്ചു.

sehwag-pic-latest

സെവാഗിന്റെ ഉപദേശം ടീം അംഗങ്ങള്‍ക്ക് പ്രയോജനപ്പെടും. മികച്ച മെന്ററാണെന്ന് തെളിയിക്കാന്‍ സെവാഗിന് കഴിയുമെന്നുറപ്പാണ്. വര്‍ഷങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചു പരിചയമുള്ള താരമാണ് സെവാഗ്. സെവാഗിന്റെ പരിചയസമ്പത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബിന് തീര്‍ച്ചയായും ഗുണം ചെയ്യുമെന്നും സഞ്ജയ് ബാംഗര്‍ വ്യക്തമാക്കി.

പുതിയ റോള്‍ ഏറ്റെടുക്കുന്നതില്‍ സേവാഗും സന്തോഷം പ്രകടിപ്പിച്ചു. കിങ്‌സ് ഇലവന്റെ ഭാഗമായി തുടരുകയെന്നത് സന്തോഷമുള്ള കാര്യമാണ്. കളിക്കാരുമായും മാനേജ്‌മെന്റുമായും കുടുംബത്തോടൊപ്പമുള്ളതുപോലെയാണ്. പുതിയ സീസണില്‍ കിങ്‌സ് ഇലവനുവേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും സെവാഗ് പറഞ്ഞു.

Story first published: Tuesday, February 2, 2016, 8:56 [IST]
Other articles published on Feb 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+